നിഗൂഢതയുടെ നീലി – റിവ്യൂമമത മോഹൻദാസിന്റെ നായികയാക്കി അൽത്താഫ് റഹ്മാൻ ഒരുകുന്ന പുതിയ ചിത്രമാണ് നീലി. ഹൊറർ ചിത്രങ്ങൾ വരി വരിയായി മലയാള സിനിമയിൽ നിന്ന് പുറത്തു വന്ന ഒരു കാലം മുൻപുണ്ടായിരുന്നു. ഇന്ന് സ്ഥിതി വിഭിന്നമാണ്‌. ഹൊറർ ജോണറിൽ വല്ലപ്പോഴും മാത്രം മലയാള സിനിമ പുറത്തു വരുന്ന കാലത് പ്രത്യേകിച്ച് സ്ത്രീ കേന്ദ്രികൃതമായ ഒരു സിനിമ എന്നത് നീലിയുടെ പ്രസക്തിയാണ്.

സ്പീച് തെറാപ്പിസ്റ് ആയ ലക്ഷ്മി എന്ന യുവതിയുടെ വേഷത്തിലാണ് മമത ചിത്രത്തിലെത്തുന്നത്.ലക്ഷ്മിയുടെ ആറു വയസുകാരിയായ മകളുടെ തിരോധനത്തെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്വെസ്റ്റിഗേറ്റീവ് രീതിയിൽ മുന്നോട്ട് പോകുന്ന കഥാഗതിയിൽ നിന്ന് ഹൊറർ എന്ന തീമിലേക് ബാക് ആൻഡ് ഫോര്ത് ആയി വരുന്ന പോയിന്റുകൾ വളരെ മികച്ചു നിന്നു.

മനോജ് പിള്ളയുടെ മികച്ച ഫ്രെമുകൾ ചിത്രത്തിന്റെ മൂഡിനൊത് മികച്ചു നിന്നു. കഥയുടെ പ്ലോട്ട് പോയിന്റുകളുടെ മികവ് പ്രേക്ഷകന്റെ ആസ്വാദന തലത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്. റിയാസ് മാരാത്തിന്റെയും തിരക്കഥ. ഹൊറർ എന്ന പോയിന്റിൽ പ്രേക്ഷകനെ പിടിച്ചു നിർത്തുകയും അതെ സമയം വളരെ വാലിഡ്‌ ആയൊരു ചിന്തയും ചിത്രം പകർന്നു തരുന്ന്നുണ്ട്.

മമ്ത മോഹൻദാസ്, അനൂപ് മേനോൻ, ബാബുരാജ്, ശ്രീകുമാർ, സിനിൽ സൈനുദിൻ, രാഹുൽ മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ഹൊറർ ചിത്രം എന്ന ലേബൽ നിലനിർത്തുമ്പോഴും കൊമേർഷ്യൽ ഘടകങ്ങളും സിനിമയിൽ ദ്യോതിപ്പിച്ചിട്ടുണ്ട്. ജമ്പ് സ്ക്വർ രംഗങ്ങൾക്ക് മുകളിൽ സ്വാഭാവിക കഥാ ഗതി പോലും പ്രേക്ഷകന് മേൽ ഹൊറർ എലമെന്റ് നല്ല രീതിയിൽ നൽകാൻ തക്ക വണ്ണമുള്ളതാണ്. നീലി ഒരു ഹൊറർ സിനിമ എന്ന കാഴ്ച്ചാനുഭവം പ്രേക്ഷകന് പകർന്നു കൊടുക്കുന്നതോടൊപ്പം കഥാ പ്രതലത്തിലും ഏറെ മികവുറ്റു നില്കുന്നു.

Comments are closed.