തൊബാമ പകരുന്ന ഫീൽ -തോബാമ റിവ്യൂഇന്നലെ ചിത്രത്തിനെ പറ്റിയുള്ള സംവിധായകന്റെ(അൽഫോൻസ് എന്ന നിർമ്മാതാവ് ) കുറിപ്പിലും ഒരു കാര്യം വ്യക്തമാക്കിയിരുന്നു, പുതുമ എന്ന ഒന്ന് തൊബാമയിലും പ്രതീക്ഷിക്കരുത്. ചിരിച്ചു കൊണ്ടാകും ആ കുറിപ്പ് ഓരോ മലയാളിയും വായിച്ചത്, ഇതിനു മുൻപ് പുള്ളി അങ്ങനെ പറഞ്ഞപ്പോഴെല്ലാം ഗംഭീര ചിത്രങ്ങളാണ് നമുക്ക് ലഭിച്ചത്.. തൊബാമ ആ പ്രതീക്ഷയോടെ തന്നെയാണ് കാണാൻ പോയത്.

2007 ലാണ് പടം സെറ്റ് ചെയ്തിരിക്കുന്നത്. ഒരു റിയലിസ്റ്റിക് ഫ്രണ്ട്ഷിപ് മൂവി ആണ് തൊബാമ. നൊസ്റ്റാൾജിക് ഫീലും മൂന്ന് കൂട്ടുകാരുടെ സൗഹൃദവും ലോട്ടറി മാഫിയയും ഒക്കെയായി 2.30 മണിക്കൂർ പ്രേക്ഷകനെ ഇവോള്വ്വ് ചെയ്യിക്കുന്ന എല്ലാ എലമെന്റും സിനിമയിലുണ്ട് ഒപ്പം എടുത്തു പറയേണ്ട ഒന്നുണ്ട് കട്ട റീൽസ്റ്റിക് ട്രീറ്റ്മെന്റ്.


ടോണിയും ബാലുവും മമ്മുവും ഉറ്റ ചങ്ങാതിമാരാണ്. മൂവർക്കും അവരുടേതായ ഒരുപാട് സ്വപ്നങ്ങളുണ്ട്. എങ്കിലും അവരുടെ സ്വപ്നങ്ങളിലേക്ക് ഏതാൻ ഒരുപാട് പ്രശ്ങ്ങൾ തടസം നിൽക്കുന്നുണ്ട്. മമ്മുവിനു സിനിമ നടനാകാനാണ് ആഗ്രഹം എന്നാൽ അതിനു അയാൾക്ക് സാധിക്കുന്നില്ല, അതുപോലെ ടോണിക്കും ബാലുവിനും അവരുടേതായ മോഹങ്ങളും മോഹ ഭംഗങ്ങളും ഉണ്ട്. ഷറഫുദീൻ, സിജു വിൽസൺ, കൃഷ്ണ ശങ്കർ എന്നിവർ ടോണി ബാലു മമ്മു എന്നിവരെ അവതരിപ്പിക്കുന്നു. ഇവരുടെ പേരിന്റെ ചുരുക്കെഴുത്താണ് ചിത്രത്തിന്റെ ടൈറ്റിൽ. ഇവരിലേക്ക് വിജയ് എന്ന ശബരീഷ് വർമ്മ അവതരിപ്പിക്കുന്ന കഥാപാത്രം എത്തുന്നത് മുതലാണ് സിനിമ ടേക് ഓഫ് ചെയുന്നത്. ലോട്ടറി മാഫിയയുമായി അടുത്ത ബന്ധങ്ങളുള്ള വിജയ് ഇവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം

അൽഫോൻസ് പുത്രന്റെ വാക്കുകൾ പോലെ പുതുമ ജ്വലിക്കുന്ന കഥ വഴിയൊന്നും സിനിമയിലില്ല. മറിച്ചു അതി ഭാവുകത്വങ്ങളൊന്നുമില്ലാതെ ഒരു കഥയെ സ്വാഭാവികത ഒരിടത്തു പോലും ചോരാതെ നന്മളിലേക്ക് എത്തിച്ചിട്ടുണ്ട്. പണത്തിനു വേണ്ടി പ്രോട്ടഗോണിസ്റ് നടത്തുന്ന സംഭവ പരമ്പരകൾ എന്ന പതിവ് ശൈലിയിൽ ഉള്ള കഥയാണേലും സിനിമ മികച്ചു നിൽക്കുന്നത് റിയലിസ്റ്റിക് എന്ന തലത്തിലാണ്. യാഥാർഥ്യത്തിൽ നിന്ന് തെല്ലിടപോലും പാളി പോകാതെയാണത്

പഴയ നോക്കിയ 1100 മുതൽ 2007-2008 കാലഘട്ടത്തിലൂടെ കടന്നു പോയിട്ടുള്ളവർക്ക് സിനിമ ആ ഓർമകളിലേക്ക് തിരികെ കൊണ്ട് പോകുന്ന മീഡിയങ്ങൾ ധാരാളമുണ്ട്, പ്രത്യേകിച്ച് അത്രയും റെയ്ല്സ്റ്റിക് ആയ റാ ആയ ട്രീറ്റ്മെന്റ് കൊണ്ട്. 2. 30 മണിക്കൂറിലെ ചിരിയും തമാശക്കും ചെറിയ ത്രില്ലിനും മുകളിൽ സിനിമ പകർന്നു തരുന്ന ഒരു ഫീൽ ഉണ്ട് അത് അത്രമേൽ മികച്ചു നിന്നു

ഒരു നവാഗതന്റെ സിനിമയെന്ന് തോന്നാത്തവിധം തോന്നാത്തവിധം അത്രമേൽ സംവിധായകന്റെ സിനിമയെന്ന് കൈയൊപ്പ് ചാർത്തിയ സിനിമയാണ് തൊബാമ. ഒപ്പം അഭിനേതാക്കളുടെ പ്രകടനം മികവേകി. തീയേറ്ററുകളിൽ തന്നെ പോയി തൊബാമ കാണുക, കാരണം അതൊരു നല്ല ഫീൽ തരും
കഥയുടെ വർണ്ണകാഴ്ചകൾക്കും പൊലിമക്കും മുകളിൽ തൊബാമ ഒരു കാഴ്ച്ചാനുഭവമാകുന്നത് പ്രേക്ഷകനെ ഫീൽ ചെയ്യിക്കുന്നത് കൊണ്ടാണ് പണ്ടെപ്പോഴോ കടന്നു പോയ പാസ്റ്റിനെ ഓർമ്മിപ്പിക്കുന്നത് കൊണ്ടാണ്. ഒരു കൊച്ചു നല്ല ചിത്രം

Comments are closed.