തെറ്റും ശരിയും ആപേക്ഷികമാണ് എന്ന് പറയുന്ന സെറ്റൽഡ് ത്രില്ലർ – വില്ലന്‍

0
206

ബി ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന നാലാമത് ചിത്രം, റോക്ക് ലൈൻ പോലുള്ള ഒരു വമ്പൻ നിർമ്മാണ കമ്പനി ആദ്യമായി കേരളത്തിൽ, വിശാൽ, ഹൻസിക പോലുള്ള വമ്പൻ താരങ്ങൾ, മോഹൻലാലിന്‍റെ പുലിമുരുകന് ശേഷം ഏറ്റവും ഹൈപിൽ വരുന്ന ചിത്രം. ലിസ്റ്റ് എടുത്താൽ തീരാവുന്ന ഒന്നല്ല വില്ലൻ എന്ന ചിത്രം കാണാൻ ഒരു സാധാരണ മലയാളിക്കുള്ള കാരണങ്ങൾ. കൗതുകം ലേശം കൂടുതലായ എനിക്ക് പ്രത്യേകിച്ചും, അതിരാവിലെയുള്ള ഷോക്ക് തിയേറ്ററിൽ പോകാനും, നല്ല തിയേറ്ററിൽ നിന്ന് ചിത്രം കാണാനും ഉള്ള ഭാഗ്യം കിട്ടി എന്ന് പറഞ്ഞു കൊണ്ട് വില്ലന്റെ ഡീറ്റൈലിങ്ങിലോട്ട് കടക്കാം.

ബി ഉണ്ണികൃഷ്ണന്റെ ഇന്റർവ്യൂകളിലും മറ്റും എടുത്തു പറഞ്ഞ ഒരു കാര്യം വില്ലൻ എന്ന പേരിനെയും ചിത്രത്തിന്‍റെ കോൺസെപ്ടിനെയും പറ്റിയാണ്. അതായത് വില്ലൻ എന്ന കോൺസെപ്ടിനെ എക്സ്പ്ലോർ ചെയുന്ന തരത്തിലുള്ള കഥാ പ്രതലമാണ് ചിത്രത്തിനുള്ളത് എന്നാണ്. ഒരുപക്ഷെ ഇമോഷണൽ ത്രില്ലെർ, താര ബാഹുല്യം എന്നിങ്ങനെയുള്ള ഫാക്ടറുകൾക്ക് പുറത്തു എന്നെ ചിത്രത്തിലേക്ക് ആകർഷിച്ചത് ഈ കാര്യം തന്നെയാണ്. ഇനി ചിത്രത്തിനെ പറ്റി, മേല്‍പറഞ്ഞ ആ കോൺടെസ്റ്റിൽ നിന്ന് കൊണ്ട് നന്മ തിന്മ കാഴ്ചകളുടെ മേലെ എന്‍റെ ന്യായം എന്‍റെ നീതി എന്നൊരു ഫാക്ടറിൽ ഉറപ്പിച്ചു കഥ പറയുന്ന ഒന്നായി വില്ലനെ പറയാം. കഥയിലെ ത്രില്ലെർ പ്ലസ് ഇമോഷണൽ എലെമെന്റിൾക്ക് മേലെ ഉയർന്നു നില്‍ക്കുന്നത് കഥാപാത്രങ്ങളുടെ ഈ സത്യസന്ധത തന്നെയാണ്. എന്‍റെ ശരി എന്‍റെ മാത്രം ശരിയാണെന്നുള്ള സത്യം കഥ പറച്ചിലിനിടെ ഉറപ്പിച്ചു പറയുന്ന ഒരു നല്ല ചിത്രമാണ് വില്ലൻ.

വില്ലനിസം എന്നൊരു എലെമെന്റിന്‍റെ ഡെഫിനിഷൻ ഇതുവരെ അത്ര കണ്ടു സിനിമകളിൽ ഡിഫൈൻ ചെയ്തു കണ്ടിട്ടില്ല. വില്ലനിലും വിലിനിസം എന്ന ഫാക്ടറിന്‍റെ പരത്തി പറച്ചിൽ എന്ന് പറയാൻ ഒന്നിലെങ്കിലും കറുപ്പ് വെള്ള എന്ന ബ്രാൻഡിങ്ങിന്‍റെ പുറത്തു ഓരോ മനുഷ്യന്‍റെയും പെർസ്പെക്റ്റീവുകളെ ചുറ്റി പറ്റിയാണ് നല്ലത് ചീത്ത എന്ന വേർതിരിവ് ഉണ്ടാകുന്നത് എന്നും, അതിനെ വ്യക്തി കേന്ദ്രികൃതമായ ഒന്നാകുന്നത് അവനവന്‍റെ ജീവിത സാഹചര്യങ്ങളുമാണെന്നു പറയുന്നുണ്ട് വില്ലൻ. ഒതുക്കി പറയാൻ ബുദ്ധിമുട്ടുള്ള ഇത്തരം പോയിന്റുകൾ പാത്ര സൃഷ്ടികളിലും കഥാപാത്രങ്ങളുടെ ഇടയിലൂടെ സംഭവിക്കുന്ന വൈകാരികമായ പീക്കുകളിലൂടെയും എസ്റാബ്ളിഷ് ചെയുന്നുണ്ട് എഴുത്തുകാരൻ കൂടെയായ ഉണ്ണികൃഷ്ണൻ.

ജീവിതത്തിൽ സംഭവിക്കുന്ന ഒരു ട്രാജഡി നിമിത്തം തന്നിലേക്ക് തന്നെ ഒതുങ്ങി ജീവിക്കുന്ന മാത്യു മാഞ്ഞൂരാൻ എന്ന പോലീസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനത്തിന് തൊട്ട് മുൻപ് നടക്കുന്ന കൊലപാതകങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്. വോളന്ററി സർവീസ് റിട്ടയർമെന്‍റെ എടുത്തു സർവീസ് ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന മോഹൻലാലിന്‍റെ കഥാപാത്രം ചില പ്രത്യേക സാഹചര്യങ്ങളുടെ ഫലമായി ആ കൊലപാതകങ്ങളുടെ ചുരുൾ ആഴികേണ്ടി വരുന്നു. ആ മർഡർ മിസ്റ്ററി ചുരുളഴിയുന്നതിനിടെ മാത്യുവിന്‍റെ ജീവിതത്തിലെ ഭൂതകാലവും പ്രേക്ഷകന് മുന്നിൽ അനാവരണം ചെയ്യുന്നു.

പേരും ബ്രാൻഡും ചിലപ്പോൾ നമ്മുക്ക് തന്നേക്കാവുന്ന മുൻവിധികളായ മാസ്സും ആക്ഷനും ഒന്നുമല്ല വില്ലന്‍റെ മുതൽക്കൂട്ട്, മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം തന്നെയാണ്. തന്നിലേക്ക് തന്നെ ഒതുങ്ങി പോയ അയാളുടെ ഭാഷയിൽ പറഞ്ഞാൽ കൊലപാതകത്തിനും ആത്മഹത്യക്കും ഇടയിലുള്ള ബോർഡർ ലൈനിലൂടെ ഇപ്പോൾ കടന്നു പോകുന്ന ആ ജീവിതം തന്നെയാണ് വില്ലന്‍റെ ഉള്ളു. കഥയുടെ താളുകൾ മറിയുന്നതോടൊപ്പം അയാൾ ജീവിതത്തിൽ അനുഭവിച്ച വേദന, അയാളുടെ ഏകാന്തത, ട്രാജഡി എന്ന് ചുറ്റുമുള്ളവർ വിളിക്കുന്ന ആ ജീവിതം നമുക്ക് പകർന്നു തരുന്ന വൈകാരിക തീവ്രത, നീലിമ, മകൾ മോഹൻലാൽ എന്ന നടൻ എത്ര അനായാസമാണ് പകർന്നാടിയത്. ആറു മാസത്തെ കഷ്ടപ്പാടുകളും സങ്കീർണതകളും വേദനകളും ഒരു മനുഷ്യനു മേൽ കൊണ്ട് പതിപ്പിക്കുന്ന ഇമോഷിനൽ സ്ട്രെസ് അത് അതിന്‍റെ മാക്സിമത്തിൽ തന്നെയാണ് മോഹൻലാൽ പ്രേക്ഷകന് പകർന്നു കൊടുക്കുന്നത്.

മാത്യു മാഞ്ഞൂരാനും ഭാര്യ നീലിമയും തമ്മിലുള്ള ഒരിക്കലും തീരാത്ത പ്രണയം തന്നെയാണ് ഒരർത്ഥത്തിൽ അങ്ങിങ്ങായി വഴി തീർന്നു പോകുന്ന ചിത്രത്തെ പ്രേക്ഷകന്റെ നടവഴിയിലേക്ക് നടത്തിക്കുന്നത്. മഞ്ജു വാരിയരുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നു നിസംശയം പറയാം, സീനുകളുടെ നീളത്തിലും നിറഞ്ഞു നില്‍ക്കുന്നതിലും മഞ്ജുവിന്‍റെ നീലിമ അത്രകണ്ട് വലുതലെങ്കിലും ഹോസ്പിറ്റൽ സീനുകളിൽ അടക്കം മഞ്ജു എന്ന നടി കൈവരിച്ച നടനത്തിന്‍റെ പാകത പ്രശംസനീയം തന്നെയാണ്.

ഇമോഷണൽ ത്രില്ലെർ എന്ന് സംവിധായകൻ പറഞ്ഞ ചിത്രത്തിന്‍റെ ആ പറഞ്ഞ എലെമെന്റിന്‍റെ ഡെഫിനിഷൻ ആണ് മേലിൽ സൂചപ്പിച്ചത്. അതതിന്‍റെ മാക്സിമത്തിൽ രണ്ടു പകുതിയിലും പ്രേക്ഷകനെ സ്‌ക്രീനിൽ വലിച്ചടിപ്പിക്കുന്നുണ്ട്. ആദ്യ പകുതിയുടെ മധ്യ ഭാഗം തൊട്ട് നമ്മളെ സ്ക്രീനിലേക്ക് ഒരു വേദനയോടെ നോക്കിയിരിക്കാൻ തക്ക ഡെപ്ത് സംവിധായകൻ ആ കൊണ്ടെന്റില്‍ എടുത്തു വച്ചിട്ടുമുണ്ട്, രണ്ടാം പകുതിയുടെയും മധ്യ ഭാഗം തൊട്ട് ആ ഇമോഷനുകളുടെ, വൈകാരിക തീവ്രമായ രംഗങ്ങളുടെ പിടി തന്നെയാണ് സിനിമയെ ഒരു പരുക്കൻ പ്രതലത്തിൽ നിന്ന് പിടിച്ചുയർത്തുന്നത്.

ഇനി ചിത്രത്തിന്റെ ഇന്വെസ്റ്റിഗേറ്റീവ്, ത്രില്ലെർ സൈഡ്കളിലേക്ക്. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ചിത്രം വളരെ സ്റ്റെൽഡ് ആയി സ്ലോ പേസ്ലാണ് കഥ പറഞ്ഞു പോകുന്നത്. മാത്യു മാഞ്ഞൂരാൻ എന്ന മോഹൻലാൽ കഥാപാത്രം സർവീസ് ജീവിതത്തോട് തിരിഞ്ഞു നടക്കുന്നിടത് സിനിമയും അതെ ഫോഴ്സിൽ പ്രേക്ഷകരോട് മുഖം തിരിക്കുന്നുണ്ട്. പക്ഷെ കേസിലേക്ക് മാഞ്ഞൂരാൻ എത്തുന്ന ടൈം മുതൽ സിനിമ ചടുലമാകുന്നു. മാഞ്ഞൂരാന്‍റെ കഥാപാത്രത്തിന്‍റെ ഡീറ്റൈലിങ്ങിനും, അയാൾ എന്ത് കൊണ്ട് അങ്ങനെയായി എന്ന ചോദ്യത്തിനും കൂടുതൽ ഊന്നൽ കൊടുത്താണ് ഉണ്ണികൃഷ്ണൻ സിനിമയെ ട്രീറ്റ് ചെയ്തത്, തന്മൂലം അന്വേഷണത്തിന്റെ വേഗത വളരെ കൂടുതലും, ഒന്നിൽ നിന്ന് മറ്റൊരു ലീഡിലേക്ക് വേഗത്തിൽ പോകുകയും ചെയുന്നു. ഇത് മാത്യു മാഞ്ഞൂരാൻ എന്ന വ്യക്തിയുടെ അപാരമായ ബുദ്ധിയുടെ ഭാഗമാണെന്നു പറഞ്ഞു വയ്ക്കുന്നുണ്ടെങ്കിലും, സിനിമയുടെ വേഗത, വാജിജ്യ സാധ്യയുമായി ബന്ധപെട്ടു കിടക്കുന്നത് കൊണ്ട് സാധുകരിക്കാവുന്നതാണ് ചിലപ്പോൾ എന്നിലെ പ്രേക്ഷകൻ അങ്ങനെയുള്ള എലെമെന്റുകൾ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നത്. സിനിമയുടെ മൊത്തം മെറിറ്റിൽ അതൊന്നും കണക്കിലെടുക്കാൻ കഴിയില്ല.

രണ്ടു വ്യക്തികൾ, മാത്യു മാഞ്ഞൂരാനും ശക്തിവേൽ പളനിസ്വാമിയും, രണ്ടു പേർക്കും സമാനതകളുണ്ട് ഒരുപാട്. ജീവിതത്തിന്‍റെ, വിധിയുടെ നീതി നിഷേധത്തിന്‍റെ ഇരയായവർ ആണ് അവർ. ഒരുവൻ നിയമത്തിന്‍റെ വഴിയുലൂടെ യാത്ര ചെയ്തു മുന്നോട്ട് പോകുമ്പോൾ ശക്തിവേൽ സ്വയം നീതി ആകുകയാണ്. ഇരുവരും ചെയുന്ന ഓരോന്നിനും, അവരുടേതായ ന്യായാന്യാങ്ങൾ ഉണ്ട്. എന്ത് കൊണ്ട് ഞാനാ തെറ്റ് ചെയ്തു എന്ന ചോദ്യത്തിന് അവരുടെ ഉത്തരങ്ങൾ ഉണ്ട്. ആരുടെ ശരിയുടെ കൂടെ നിൽക്കും എന്ന ചോദ്യത്തിനൊപ്പം മുന്നോട്ട് പോകുന്ന കഥാഗതിയാണ് ചിത്രത്തിന്റേത്. വിശാലിന്‍റെ കഥാപാത്രത്തിനെ കുറച്ചു കൂടെ എസ്ടാബ്ലിഷ് ചെയ്തു അയാളുടെ ബാക്ക് സ്റ്റോറിക്ക് കുറച്ചു കൂടെ സ്ട്രെസ് കൊടുത്തിരുന്നെങ്കിൽ വില്ലൻ ഒരു അതി ഗംഭീര സിനിമയായേനെ.

വില്ലൻ കെട്ടു കാഴ്ചകൾക്കും മാസ്സ് കാണിക്കാൻ കുത്തിനിറച്ച സീനുകൾക്കും വേണ്ടി തീർത്ത ഒരു സിനിമയല്ല. അങ്ങനെ പ്രതീക്ഷിച്ചു ആരും തിയേറ്ററിൽ പോകണ്ട. മറിച്ചു വൈകാരികമായ, മനസിനെ ഒന്നിറുക്കി നോവിച്ചു കടന്നു പോകുന്ന ഒരു പിടി ജീവിത മൂഹുര്‍ത്തങ്ങളും, പല തരത്തിലും സമാനതകൾ ഉണ്ടെങ്കിലും രണ്ടു വ്യത്യസ്ത പ്രതലങ്ങളിൽ യാത്ര ചെയുന്ന രണ്ടു പേരുടെ ഇടയിൽ ഉണ്ടാകുന്ന കോൺഫ്ലിക്റ്റുകളും അതിൽ നിന്ന് ഉരുത്തിരിയുന്ന തെറ്റ് ശെരി ചോദ്യവുമാണ്. ശരിയുടെ കനവും തെറ്റിന്‍റെ വലിപ്പവും അപേക്ഷികമാണെന്നു പറയുന്ന ഒരു സെറ്റൽഡ് ത്രില്ലെർ ആണ് വില്ലൻ. കൺമുന്നിൽ കാണുന്ന അനീതിയെ എതിർക്കുന്ന അവൻ വില്ലനാണോ, തെറ്റും ശരിയുമേതെന്നു അറിയാത്ത നീതിയുടെ പക്ഷത്തു നിൽക്കുന്ന ഞാനോ, ഞാനും വില്ലൻ തന്നെയാണ്….

– ജിനു അനില്‍കുമാര്‍