തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും നാട്ടിന്പുറത്തേക്കു ഒന്ന് തിരിച്ചു പോകാം – ലോനപ്പന്‍റെ മാമ്മോദിസ റിവ്യൂ

0
174

ലിയോ തദേവൂസ് ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിലൂടെ ഒരു നല്ല തിരിച്ചു വരവാണ് നടത്തിയത്. വിന്റേജ് ജയറാം ചിത്രം എന്ന ടാഗോടെ ഇന്ന് ലിയോ തദ്ദേവൂസിന്റെ ലോനപ്പന്റെ മാമോദീസ എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയിരുന്നു. ജയറാമിന്റെ തിരിച്ചു വരവ് എന്ന് അടുത്തിടെ ഇറങ്ങുന്ന പല സിനിമകളുടെയും മാർക്കറ്റിംഗ് നമ്പർ ആയി കാണാറുണ്ട്. ശെരിക്കും ജയറാമേട്ടൻ തിരിച്ചു വന്നോ..?


വന്നെന്നു മുഴു മനസോടെ പറയാൻ കഴിയുന്ന സിനിമയാണ് ലോനപ്പന്റെ മാമോദീസ. മധ്യ കേരളത്തിലെ ഒരു കത്തോലിക്കാ കുടുംബത്തിന്റെയും അവർ ജീവിക്കുന്ന ഇടവകയുടെയും നാടിന്റെയും ഒക്കെ റിയലിസ്റ്റിക് ആയ അവതരണമാണ് ചിത്രം. എച് കെട്ടുകൾക്ക് അധികമൊന്നും ശ്രമിക്കാതെ വളരെ ഗ്രൗണ്ട് ലെവലിൽ നിന്ന് പറഞ്ഞു പോകുന്ന കഥ മികവ് ഏറുന്നത് അഭിനേതാക്കളുടെ പ്രകടനം കൊണ്ടാണ്. ഒരൊറ്റ രംഗത്തിൽ വരുന്നയാൾ പോലും വളരെ നാച്ചുറലായി സെറ്റിൽഡ് ആയി ആണ് അഭിനയിക്കുന്നത്

ഓൾഡ് സ്കൂൾ എന്ന സ്റ്റൈലിൽ ആണ് സിനിമ തിരകഥാപരമായി മുന്നേറുന്നത് എന്നാലും നരേറ്റീവിറ്റിയിലും ട്രീട്മെന്റിലും ഇന്നത്തെ കാലത്തേ സിനിമ തന്നെയാകുന്നു. നമ്മൾ തിരിച്ചറിയാതെ ജീവിതയാത്രയിൽ ഹൃദയത്തിന്റെ ആരും കാണാത്ത ഒരിടത്തേക്ക് ഒതുക്കി വയ്ക്കുന്ന ചിലതുണ്ടല്ലോ. നമ്മുടെ കഴിവ് അല്ലെങ്കിൽ ഒരു കാലത് നമ്മുടെ പാഷൻ ആയിരുന്നവ. അങ്ങനെയുള്ളവയെ തിരിച്ചറിയാൻ, അതിന്റെ വീണ്ടും പൊടി തട്ടി എടുക്കാൻ ലോനപ്പന്റെ മാമോദീസ ഉപകരിക്കും.

ലോനപ്പന്റെ മാമോദീസ എന്ന പേര് എല്ലാ അർത്ഥത്തിലും സിനിമക്ക് ചേരുന്ന ഒന്നാണ്. ലോനപ്പൻ സ്വയം തിരിച്ചറിയുന്നത് തന്നെയാണ് സിനിമ പറയുന്നത്, താൻ ആരാണ് എന്താണ് എന്ന് അയാൾ മനസിലാക്കുന്നിടത് ലോനപ്പന്റെ മാമോദീസ എന്ന പേര് മറ്റൊരു അർത്ഥത്തിൽ വളരെയധികം സ്യുയിട്ട് ആകുന്നു. ലോനപ്പൻ ഒരു സാധാരണ ജീവിതം ആഗ്രഹിക്കുന്ന ഒരുവനാണ്. അയാളുടെ സ്വപ്ങ്ങളെ പറ്റിയോ അതിലേക്കുള്ള വഴികളെ പറ്റിയോ ഒന്നും ചിന്തിക്കാൻ പോലും അയാൾ ശ്രമിക്കാറില്ല. അങ്ങനെയുള്ളവർ ഒരു ദിനം ആ സ്വപ്നങ്ങൾക്ക് പിന്നാലെ പോയാലോ, ഇതാണ് ലോനപ്പന്റെ ബേസിക് പ്ലോട്ട്

ലോനപ്പന് മൂന്ന് പെങ്ങന്മാരാണ് ഉള്ളത്. ഇവരും ലോനപ്പനും തമ്മിലുള്ള പ്രധാന സാമ്യം എന്തെന്നാൽ ഇവർ എല്ലാവരും ഒരേ തരം ജീവിതം ജീവിക്കുന്നവരാണ്. ഒരുമിച്ചു ജീവിക്കുന്ന ഇവരുടെ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് സിനിമയുടെ ആദ്യ ഭാഗങ്ങളിൽ. ലോനപ്പൻ ഒരു വാച് റിപ്പയർ ഷോപ് നടത്തുന്നുണ്ട് കൂട്ടിനു സഹായി ഷമീറും ഉണ്ട്. ഏറെ കാലത്തിനു ശേഷം ഒരിടത്തു വച്ച് തന്റെ സ്കൂൾ ഓർമ്മകൾ പൊടി തട്ടി എടുക്കുമ്പോഴാണ് ലോനപ്പൻ താൻ കുറെ നാളായി മാറ്റി വച്ചിരുന്ന തന്റെ കഥ പറച്ചിലിന്റെ കഴിവ് തിരിച്ചറിയുന്നത്. അതാണ് കഥയുടെ ടേക് ഓഫ്

ക്ലൈമാക്സ് വളരെ പ്ലെയിൻ ആണ് എന്നൊരു കുഴപ്പം തോന്നി ചിത്രത്തിൽ. പക്ഷെ അത് ഒരുപാട് ആളുകൾക്കു വർക്ക് ആകുന്നുണ്ട്. അതുപോലെ കോമഡി എലമെന്റുകൾ ചിലതൊന്നും വർക് ആയില്ല. ഇത് രണ്ടും മാത്രമേ സിനിമയുടെ കുറ്റങ്ങൾ ലിസ്റ്റ് ചെയ്യാൻ നോക്കിയിട്ട് കണ്ടുള്ളു. ആസ് എ പ്രേക്ഷകന് അതൊന്നും ചിലപ്പോൾ നിങ്ങൾ മൈൻഡ് ചെയ്യാൻ പോണില്ല കാരണം അത്ര നല്ല ഫാമിലി എന്റെർറ്റൈനെർ ആണ് സിനിമ.

പാത്ര സൃഷ്ടിക്ക് നൂറിൽ നൂറു ലിയോ തദ്ദേവൂസിനു നൽകാം. ലോനപ്പന്റെ മാമോദീസ ഒരു പള്ളിപ്പെരുന്നാൾ കൂടിയ സുഖമാണ് പകർന്നു തരുന്നത്. ഒരു നല്ല ഫാമിലി എന്റെർറ്റൈനെർ.