തികവൊത്ത ക്രൈം ഡ്രാമ – കുപ്രസിദ്ധ പയ്യൻ റിവ്യൂ !!!!

0
140

ടോവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യൻ ഇന്ന് തിയേറ്ററുകളിലെത്തി. നിരൂപക പ്രശംസ നേടിയ ഒരുപിടി ചിത്രങ്ങൾക്ക് ശേഷം മധുപാൽ ഒരുക്കുന്ന കുപ്രസിദ്ധ പയ്യനിൽ ഒരു വലിയ താര നിര ഒത്തുചേരുന്നു.

ഇമോഷനുകളെ കേന്ദ്രികരിച്ചാണ് മധുപാൽ ചിത്രങ്ങൾ ഒരുങ്ങാറുള്ളത്. തീവ്രമായ വൈകാരിക മോമെന്റുകൾ ടിയാന്റെ ഭൂരിഭാഗം ചിത്രങ്ങളിലെയും മുഖമുദ്രയാണ്. ഒഴിമുറിയൊക്കെ അത്തരത്തിൽ ഇമോഷണൽ കൊഷിയാന്റികൾ ഇഴ പാകിയ ചിത്രങ്ങളാണ്. ഒരു കുപ്രസിദ്ധ പയ്യനും വ്യത്യസ്തമല്ല. തീവ്രമായ ഒരു വൈകാരിക തലം നിറഞ്ഞു നിൽക്കുന്ന അതെ സമയം ഒരു ക്രൈം ത്രില്ലെർ കൂടെയാണ് ഒരു കുപ്രസിദ്ധ പയ്യൻ.

ഒരു കുപ്രസിദ്ധ പയ്യൻ രണ്ടു തരം ലയറുകൾ നിറഞ്ഞ ചിത്രമാണ്. ഒന്ന് മെയിൻ സ്ട്രീം പ്രേക്ഷകരെ ചിത്രത്തോട് അടുപ്പിച്ചു നിർത്തുന്ന എലെമെന്റുകളാണ്, അത് വൃത്തിയായി തന്നെ ടീം ചെയ്തു എടുത്തിട്ടുണ്ട്. ആദ്യത്തെ ബുൾ ഫൈറ്റ് മുതൽ ജയിലിലെ മനോഹരമായി കൊറിയോഗ്രാഫി ചെയ്ത ആക്ഷൻ sequence വരെ ഇതിനു ഉദാഹരണമാണ്. രണ്ടു ചിത്രത്തിലെ കലാമൂല്യം നിറഞ്ഞ തലമാണ് അത്. അതിനൊരു വല്ലാത്ത കരുത്തുണ്ട്. പ്രേക്ഷകന്റെ നെഞ്ഞത് തൊടുന്ന മികവുണ്ട്.

കോട്ടയത്തൊരു ഹോട്ടലിൽ ജോലി ചെയുന്ന അജയൻ എന്ന അനാഥൻ എന്ന് വിളിക്കുന്ന യുവാവ് അവന്റെ അമ്മയെപ്പോലെ കരുതുന്ന സെംബെമാൾ എന്ന സ്ത്രീയെ കൊല ചെയ്തു എന്ന പോലീസ് നിഗമത്തിലാണ് ചിത്രത്തിന്റെ ടെക്ക് ഓഫ്. സെമ്പമാളിനു ഒരു ശക്തമായ ബാക്സ്റ്റോറി ഉണ്ട്. അജയനും അവരും ശക്തമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. കൊല ചെയ്തത് താനല്ല എന്ന അജയന്റെ നിലവിളി ആരും കേൾക്കുന്നില്ല. അജയനും ഈ കേസും തമ്മിലെ ബന്ധവും ബാക്കി പത്രവും ചൂഴുന്നതാണ് കഥയുടെ ക്രക്സ്.

കേട്ടുമറന്ന ഒരു വൺ ലൈൻ ആണ് ചിത്രത്തിനുള്ളത് എന്ന് ഒതുക്കി പറയുമ്പോൾ പരത്തി പറച്ചിലിൽ കഥയിലെ കാമ്പ് പ്രേക്ഷകനുമായി ഉള്ള കണെക്ഷൻ, ഇമോഷണൽ ക്യോഷിയെന്റ എന്നിവ ഒരു കുപ്രസിദ്ധ പയ്യനെ ഒരു പെർഫെക്റ്റ് ക്രൈം ഡ്രാമ ആകുന്നു. പ്ലോട്ട് പോയിന്റുകളും അപ്പ് ആൻഡ് ഡൌൺ പ്ലേയുമെല്ലാം ഒരു പെർഫെക്റ്റ് സ്ക്രിപ്റ്റ് എന്ന നിലയിൽ വ്യാഖ്യാനിക്കാം.

രണ്ടാം പകുതി ചിത്രത്തിന്റെ പീക്ക് പോയിന്റുകളിൽ ഒന്നാണ്, നിമിഷ സജ്ജയന്റെ സജ്ജയന്റെ വക്കീൽ കഥാപാത്രം അത്രമേൽ ശക്തവും സിനിമയെ ഒറ്റക്ക് മുന്നോട്ട് കൊണ്ട് പോകാൻ തക്ക കാലിബർ ഉള്ള ഒന്നാണ് എന്ന് തോന്നിപ്പിക്കും. ഒരു ക്രൈം എങ്ങനെയാണു ഉണ്ടാകുന്നത് അതിൽ ഫാക്ടർസ് ആകുന്ന ജാതിയ, വർഗീയ ആണഹങ്കാര രാഷ്ട്രീയവും ചിത്രം ചർച്ച ചെയുന്നു. ഡ്രാമ എന്ന ജെനറിനോട് പൂർണമായും നീതി പുലർത്തുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. കോൺഫ്ലിക്റ്റുകൾ ആണ് കഥയെയും കഥാപാത്രങ്ങളെയും മുന്നോട്ട് കൊണ്ട് പോകുന്നത് എന്ന predefined ഡ്രാഫ്റ്റിൽ തന്നെയാണ് ജീവൻ ജോബ് തോമസിന്റെ സ്ക്രിപ്റ്റ് മുന്നോട്ട് പോകുന്നത്.

ഒരു സാധാരണക്കാരന് മുന്നിൽ ഇവിടെ പോലീസ് നിലകൊള്ളുന്നത് എങ്ങനെയാണെന്നും അത് എന്ത് കൊണ്ടാണെന്നും ചിത്രം ചർച്ച ചെയുന്നു. ഒരു കുപ്രസിദ്ധ പയ്യൻ വെറുമൊരു ക്രൈം ഡ്രാമായല്ല, ഒരു പെർഫെക്റ്റ് ക്രൈം ഡ്രാമയാണ്….