താനാ സേർന്ത കൂട്ടം റിവ്യൂആദ്യ ചിത്രം പോടാ പോടീ അത്രകണ്ട് വലിയ ഹിറ്റായിരുന്നില്ല എങ്കിലും വിഘ്നേഷ് ശിവൻ രണ്ടാമത്തെ ചിത്രം ആ ചിത്രത്തിന്റെ റീലിസിനു മുന്നേ തന്നെ ഏകദേശം പ്ലാൻ ചെയ്തിരുന്നു. അനിരുദ്ധിനെ നായകനാക്കി നാനും റൗഡി താൻ എന്ന റോം കോം ഫ്ലിക്ക് പിന്നീട് അനിരുദ്ധിന്റെ പിന്മാറ്റത്തോടെ വിജയ് സേതുപതിയുടെ കൈയിൽ വന്നു വീഴുകയായിരുന്നു. ആസ് യൂഷ്വൽ വിജയ് സേതുപതി നൈസ് ആയി ഹീറോയിസം ഇല്ലാത്ത ഹീറോയെ അങ്ങ് കിടിലോൽ കിടിലമാക്കി നമുക്ക് തന്നു, തമിഴിലെ ആ വർഷത്തെ ഏറ്റവും മികച്ച ഹിറ്റ് ഒന്ന് പിറന്നു.. ഒപ്പം നയൻസിനെ ഏറ്റവും സുന്ദരിയാക്കി കാണിച്ച ചിത്രങ്ങളിൽ ഒന്നും.

അതെ സംവിധായകൻ സൂര്യയെ നായകനാക്കി ഒരു ചിത്രം ചെയ്തത് ഇന്ന് തീയേറ്ററുകളിൽ എത്തി. ചിത്രത്തിന്റെ പേര് താനാ സേർന്ത കൂട്ടം. ചിത്രത്തിന്റെ അണിയറ വാർത്തകൾ ആദ്യം വന്നത് മുതൽക്കേ വന്ന വേറൊരു കാര്യമാണ് സ്പെഷ്യൽ 26 എന്ന നീരജ് പാണ്ഡെ ചിത്രത്തിന്റെ റീമേക്ക് ആണ് താനാ സേർന്ത കൂട്ടം എന്നത്. ഒരു ഗംഭീര റിയലിസ്റ്റിക് ത്രില്ലറായ സ്പെഷ്യൽ 26 നു ഒരു തമിഴ് വേർഷൻ ഉണ്ടാകുമ്പോൾ വരുന്ന മാറ്റങ്ങൾ എന്തൊക്കെ ആകുമെന്ന് ഉള്ള ചിന്ത താനാ സേർന്ത കൂട്ടം കാണുന്നതിന് മുൻപേ മനസ്സിൽ വന്നിരുന്നു.

ഒരു കാര്യം ഇപ്പോഴേ പറയാം സ്പെഷ്യൽ 26 ന്റെ കോർ സബ്ജെക് മാത്രം ഉപയോഗിച്ച് അതിനെ പൂർണമായും വിഘ്നേഷ് സ്റ്റൈലിലേക്ക് മാറ്റി ആണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. നറുങ്ങു തമാശകളും നാനും റൗഡി താനിലെ പോലെ കോമിക് കഥാപാത്രങ്ങളും അങ്ങിങ്ങു കുറച്ചു സ്പൂഫും എല്ലാം കൂടെ ബ്ലെൻഡ് ചെയ്ത ഒരു എന്റെർറ്റൈനെർ എന്ന് ഉറപ്പായും ഈ ചിത്രത്തെ പറ്റി പറയാം.

സ്പെഷ്യൽ 26 ചടുലമായ രംഗങ്ങളാൽ സമ്പന്നമായ നീരജ് പാണ്ഡെ ചിത്രം എന്ന ടാഗ് ലൈൻ അർഹിക്കുമ്പോൾ ഔട്ട് ആൻഡ് ഔട്ട് എന്റെർറ്റൈനെർ എന്ന രീതിയിലാണ് താനാ സേർന്ത കൂട്ടം. സമീപ കാല തമിഴ് ചിത്രങ്ങളിലേതു പോലെ സ്പൂഫിന്റെയും സോഷ്യൽ സറ്റയറിന്റെയും മാക്സിമം ഉപയോഗം ചിത്രത്തിലും കാണാം. കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതിലും അവരുടെ പ്രകടനത്തിലും ഉള്ള കോമിക്കൽ സ്വഭാവം വളരെയധികം ചിത്രത്തിന് ഗുണം ചെയ്തു. വളരെ നാളായി സൂര്യയെ ഇതുപോലെ ഒരു ലൈറ്റ് ഹാർട്ടഡ് സിനിമയിൽ ചിന്ന ചിന്ന നമ്പറുകളുമായി കണ്ടിട്ട് എന്നത് കൂടെ ഒരു വലിയ പ്ലസ് ആണ്. പറയുമ്പോൾ ഒരാളെ വിട്ടു പോകരുതലോ രമ്യ കൃഷ്ണൻ, പുള്ളികാരത്തി ഏത് പടമായാലും അങ്ങ് ചുമ്മാ നൈസ് ആകും എന്നുള്ളതിന്റെ ഉദാഹരണം കൂടെയായി ഈ ചിത്രത്തെ കാണാം

1980 കളുടെ കാലഘട്ടത്തിൽ നടക്കുന്ന ഒരു ഹീസ്റ് സ്റ്റോറി ആണ് ചിത്രം. ചിത്രത്തിൽ പണം കവരാനായി സൂര്യയുടെ നേതൃത്വത്തിൽ മുന്നോട്ട് വരുന്ന “കൂട്ട” ത്തിലെ ഓരോ ആളും വിഘ്നേഷ് ശിവന്റെ ക്രാഫ്റ്റ് ആണെന്ന് പറയാതെ വയ്യ. ഓരോ കഥാപാത്രങ്ങളിലൂടെയും ചെരുതെന്നു തോന്നാവുന്ന വലിയ ട്വിസ്റ്റികളിലൂടെയും മറ്റും ചിത്രം മുന്നേറുന്നത് മേല്പറഞ്ഞ കൂട്ടത്തിലെ ഓരോ കഥാപാത്രങ്ങളുടെ കഴിവ് കൂടെ കൊണ്ടാണെന്നു. ജനുവിനിറ്റി സംശയങ്ങൾ ആദ്യമേ ഒരു ടാറ്റ പറഞ്ഞുകൊണ്ട് തന്നെയാണ് താനാ സേർന്ത കൂട്ടം തുടങ്ങുന്നത്.

കാർത്തിക്, സെന്തിൽ അങ്ങനെ ഒരുപിടി താരങ്ങൾ വീണ്ടും സ്‌ക്രീനിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ഫൺ പാക്കഡ്‌ ആയ ആദ്യ പകുതിക്ക് ശേഷം വരുന്ന സെക്കന്റ് ഹാഫ് ന അങ്ങിങ്ങായി ലാഗ് അനുഭവപെട്ടു, ഇമോഷണൽ സീനുകൾ ചിലതൊന്നും ചിലതൊന്നും അത്രകണ്ട് വർക്ക് ഔട്ട് ആയിട്ടില്ല എന്ന് വേണം പറയാം. രണ്ടാം പകുതി കൂടെ മികച്ചു നിന്നുരുന്നു എങ്കിൽ അടുത്തിടെ കണ്ട ഏറ്റവും മികച്ച എന്റെർറ്റൈനെർ സിനിമ എന്ന് താനാ സേർന്ത കൂട്ടത്തിനെ പറയാമായിരുന്നു.. ആവറേജ് എന്ന് പറയാവുന്നതോ എബോവ് ആവറേജ് എന്ന് പറയാവുന്നതോ ആയ ഒരു എന്റെർറ്റൈനെർ ആണ് താനാ സേർന്ത കൂട്ടം. സ്പെഷ്യൽ 26 കണ്ടവർക്കും കാണാം, ജനവിനിറ്റി കീപ് ചെയ്തിട്ടുണ്ട്..

Comments are closed.