ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ – എന്‍റെ ഉമ്മാന്‍റെ പേര് റിവ്യൂ !!

0
169

ഉർവശി എന്ന നടിയുടെ പൊട്ടൻഷ്യൽ അടുത്തിടെ ഒന്നും വ്യക്തമായി മലയാള സിനിമ ഉപയോഗിച്ചിട്ടില്ല. എന്നാൽ അതിനൊരു ശക്തമായ മറുപടിയാണ് എന്റെ ഉമ്മാന്റെ പേര്. ജോസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത എന്റെ ഉമ്മാന്റെ പേര് ഇന്ന് തീയേറ്ററുകളിൽ എത്തി. ടോവിനോ തോമസ് ആണ് നായകൻ.

സ്വന്തം വേരുകൾ തേടി ജന്മ നാട്ടിലേക്ക് എത്തുന്ന ഒരു നായകൻ, അയാൾ ആരെന്നു തിരിച്ചറിയുകയും ഉറ്റവരെ കണ്ടു പിടിക്കുകയും ചെയുന്നു. ഈ പ്ലോട്ടിൽ ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇതേ സ്റ്റോറി ലൈനിൽ ആണ് എന്റെ ഉമ്മാന്റെ പേര് വരുന്നത്. എന്നാൽ ഈ റെപ്പറ്റിഷൻ ഉള്ളപ്പോൾ എത്രകണ്ട് സിനിമക്ക് പ്രേകഷകരേ എൻജോയ് ചെയ്യിക്കാൻ കഴിഞ്ഞു എന്ന ചോദ്യത്തിന് സിനിമ പ്രേക്ഷകരെ പിടിച്ചിരുന്നത്തുന്നത്തിൽ വിജയിച്ചു എന്ന് വേണം പറയാൻ.അതിനു എന്തോ ഒരു എക്സ് ഫാക്ടർ സിനിമയിലുണ്ടെന്നു പറയാതെ വയ്യ.

ഉർവശിയുടെ ചാർമ് തന്നെയാണ് ആ എക്സ് ഫാക്ടറിന് 75 ശതമാനവും പിന്നിൽ. കേട്ട് പഴകിയ ഒരു കഥയെ മികവുറ്റതാക്കാൻ ഈ വലിയ നടിയുടെ പ്രകടനം ചെറുതായി ഒന്നുമല്ല സഹായിച്ചത്. സിനിമയിൽ കാസ്റ്റിംഗ് എന്ന കാര്യത്തിന് വളരെയധികം ഇമ്പോര്ടൻസ് ഉണ്ടെന്നു ഈ ചിത്രം തെളിയിക്കുന്നു. വളരെ റൊട്ടീൻ എന്നും എവിടേയ്ക്കയോ കണ്ടു മറന്നത് എന്ന് തോന്നുന്ന കഥാ പാശ്ചാതലങ്ങളിൽ ഹ്യൂമർ എലമെന്റ് കൊണ്ടുവന്നതും സിനിമയെ നല്ലൊരു എന്റെർറ്റൈനെർ ആക്കുന്നു.

ഒരു സത്യൻ അന്തിക്കാട് സിനിമയുടെ ഒക്കെ സിംപ്ലിസിറ്റി ( സത്യൻ അന്തിക്കാട് ചിത്രം ഈ ക്രിസ്മസിന് തൊട്ടടുത്ത തീയേറ്ററുകളിൽ പ്രദര്ശിപ്പിക്കുന്നുണ്ട് ) ഉള്ളൊരു സിനിമ എന്ന് വളച്ചു കെട്ടിലാതെ പറയാം. എച് കെട്ടലുകൾക്ക് സംവിധായകൻ ജോസ് സെബാസ്റ്റിയൻ ശ്രമിച്ചിട്ടില്ല, ഗ്രൗണ്ട് ലെവലിൽ നിന്ന് തന്നെ വളരെ സെറ്റിൽഡ് ആയി കഥ പറഞ്ഞു പോകുന്നു ഈ ചിത്രം. ഉർവശിയുടെ ഐശുമ്മയുടെ വരവോടെ സിനിമ ടെക്ക് ഓഫ് ചെയുന്നു. കഥാപാത്ര നിർമ്മിതിയിലും ഐശുമ്മ എന്ന ക്യാരക്ടർ വളരെ മികച്ചതാണ്.

ഹൈദർ അലി എന്ന ബിസ്സിനെസ്സ്കാരന്റെ മകനാണ് ഹമീദ്. വാപ്പയുടെ മരണത്തിനു ശേഷം ഒറ്റക്കായെന്നു തോന്നുന്ന ഹമീദ്, തന്നെ കുഞ്ഞിലേ തന്നെ ഉപേക്ഷിച്ചു പോയ ഉമ്മയെ തിരക്കി ജന്മ നാട്ടിലേക്ക് എത്തുന്നതും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്.

ആദ്യ പകുതി ഹ്യൂമർ ട്രാക്കിലാണ്‌ വർക്ക് ഔട്ട് ചെയ്തിരിക്കുന്നത്. സിനിമയെ നല്ല ഫ്ലോയിൽ അത് മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. രണ്ടാം പകുതി ഇമോഷൻസിനു ആണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ആൻഡ് ഉർവശിയുടെ അതി ഗംഭീര പ്രകടനമാണ് ആ സീനുകളുടെ ആണിക്കല്ല്. സ്ക്രീനിലേക്ക് പ്രേക്ഷകന്റെ കണ്ണുകളെ ആനയിക്കുന്ന ഒരു മാജിക്ക് അവരുടെ അഭിനയത്തിലുണ്ടെന്നു പറയാതെ. ടോവിനോ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മുൻ ചിത്രങ്ങളിലേത് പോലൊരു കഥാപാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഉർവശിയുടെയും ടോവിനോയുടെയും കെമിസ്ട്രി അതാണ് കേട്ട് മറന്ന കഥയെ സ്‌ക്രീനിൽ ജീവനുള്ളതാകുന്നത്. ഫാമിലി എന്റെർറ്റൈനെർ ആണ്, കുടുംബങ്ങൾ ചിത്രം ഏറ്റെടുക്കുമെന്നും പ്രതീക്ഷിക്കാം