ജിസ് ജോയിയുടെ മറ്റൊരു ഫീൽ ഗുഡ് ചിത്രം – വിജയ് സൂപ്പറും പൗര്‍ണമിയും!!!

0
119

ജിസ് ജോയിയുടെ കഴിഞ്ഞ ചിത്രം സണ്ഡേ ഹോളിഡേയ് ഒരു നല്ല ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയിരുന്നു. വീണ്ടുമൊരു ജിസ് ജോയ് ചിത്രം തീയേറ്ററുകളിൽ എത്തുമ്പോൾ അതിന്റെ ടീസറുകളും ട്രൈലെറുകളും നൽകുന്ന ഫീൽ അല്ലെങ്കിൽ ഒരു മുൻവിധി ഇതുമൊരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആയിരിക്കും എന്നുള്ളതായിരുന്നു.

അതിന്റെ പൂർണമായും ശെരി വയ്ക്കുന്നു തിയേറ്ററിൽ നിന്ന് വിജയ് സൂപ്പറും പൗര്ണമിയും കണ്ടിറങ്ങി കഴിഞ്ഞു. ഫീൽ ഗുഡ് ചിത്രങ്ങൾ ജിസ് ജോയ്യുടെ ഫോട്ടേയ് ആണെന്ന് ഈ ചിത്രം ഉറപ്പ് നൽകുന്നുണ്ട്. അതി ഗംഭീരമാണോ എന്ന് ചോദിച്ചാൽ അല്ലെന്നും നല്ല സിനിമ അല്ലെ എന്ന് ചോദിച്ചാൽ നല്ല സിനിമയാണ് എന്നും ഉത്തരം നൽകുന്ന ഒരു സിനിമ. അധികം ഒന്നും experiment ചെയ്യുന്നില്ല എന്നാൽ ഉള്ളതിനെ വൃത്തിയായി മാക്സിമം പ്രേക്ഷകനെ ഇമോട്ട് ചെയ്തു മുന്നോട്ട് കൊണ്ട് പോകാൻ ജിസ് ജോയിയിലെ സംവിധായകന് ആകുന്നുണ്ട്

എന്റർടൈൻമെന്റ് ഗിമ്മിക്കുകളോ മസാലകളോ പ്രേക്ഷനെ ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ ഒന്നും ഇല്ലെങ്കിൽ പോലും പ്രേക്ഷകനെ സിനിമയോടൊപ്പം മുന്നോട്ട് നടത്തിക്കുന്നത് ഒരു മിടുക്ക് തന്നെയാണ്. അതിൽ ജിസ് ജോയ് നൂറു ശതമാനം വിജയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ ആർക്കുകൾ, കോൺഫ്ലിക്റ്റുകളിലെ വ്യക്തത തുടങ്ങിയ ബേസിക്‌സ് വൃത്തിയായി ചെയ്തു എടുത്തിട്ടുണ്ട്.

സിനിമ എപ്പോഴും ഒരു കേന്ദ്ര കഥാപാത്രത്തിന്റെയോ കഥാപാത്രങ്ങളുടെയോ gradual ട്രാൻസ്ഫോർമേഷനിൽ ഊന്നുന്ന ഒന്നാണ് എന്ന് വയ്പ്പ്. അതെ ബേസിക് പ്രിൻസിപ്പളിൽ കൂടെ തന്നെയാണ് ജിസ് ജോയ് ഈ ചിത്രവും ട്രീറ്റ് ചെയ്തിരിക്കുന്നത്. നായകന്റെ ട്രാൻസ്ഫോർമേഷൻ കൃത്യമായി പറഞ്ഞെടുക്കുന്നുമുണ്ട്.

പ്രത്യേകിച്ച് ഒരു ജീവിത ലക്‌ഷ്യം ഒന്നുമില്ലാതെ, ഓരോ പണികൾ ചെയ്തു ചീറ്റി നിൽക്കുന്ന വിജയ് എന്ന യുവാവ് ഒരു പെണ്ണ് കാണൽ ചടങ്ങിന് എത്തുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളാണ് കഥയുടെ ടേക്ക് ഓഫ്. പൗർണമി എന്ന പെൺകുട്ടി അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവൾക്കും കുറച്ചു പ്രശ്നങ്ങളുണ്ട്. ഇരുവരും പരസ്പരം അവരവരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്നു. അതിനു ശേഷം അവർക്ക് അവരുടെ സ്വപ്നങ്ങളിൽ എത്താൻ കഴിയുമോ എന്നുള്ളതാണ് കഥയുടെ ബാക്കി

ഇത്തരത്തിൽ ഒരു കഥ പറയുമ്പോൾ അതിൽ പ്ലേസ് ചെയ്യപ്പെടുന്ന ഫീൽ ഗുഡ് നിമിഷങ്ങൾ ആയിരിക്കും അതിന്റ വിധി നിർണ്ണയിക്കുക. Prior ഏക്സ്‌പീരിയൻസ് കൊണ്ടാണോ എന്നറിയില്ല ജിസ് ജോയ് അത്തരം ചില സന്ദർഭങ്ങളെ അതി മനോഹരമായി സമീപിച്ചിട്ടുണ്ട്. സന്തോഷം നൽകുന്ന മറ്റൊരു കാര്യം കുള്ളന്റെ ഭാര്യ പോലുള്ള നല്ല സിനിമകളുടെ സിനിമാട്ടോഗ്രഫി ചെയ്ത റെനെദീവെയുടെ മികച്ച ഫ്രെയിമുകൾ ആണ്.

ഇങ്ങനെയുള്ള സിനിമകൾക് നെഗറ്റീവുകൾ കണ്ടുപിടിക്കുക എന്നത് ഈസി അല്ല, because its all about moments. അങ്ങനെ പറയുമ്പോഴും ഒരു exciting എലമെന്റ് ചിത്രത്തിന് മിസ് ആണ്, അതിപ്പോൾ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ പോലും കൊണ്ട് വന്നിട്ടില്ല. പിന്നെ നരേറ്റിവിറ്റിയുടെയും ട്രെമെന്റിന്റെയും മെറിറ്റ് എടുക്കുമ്പോൾ അതൊന്നും കുറ്റമായി കാണാൻ കഴിയില്ല Keeping it simple and sweet.. ജിസ് ചെയ്തത് ഇത്രമാത്രം,അത് തീയേറ്ററുകളിൽ വർക്ക് ഔട്ട് ആകും എന്ന് തന്നെയാണ് വിശ്വാസം.. തീയേറ്ററുകളിൽ സിനിമ തീരുമ്പോൾ ഉയരുന്ന കൈയടി അതിനു തെളിവാണ്…