ചേരുവകൾ കൃത്യമായി ചേർത്ത ഒരു എന്റെർറ്റൈനെർ- ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ

0
230

അരുൺ ഗോപിയുടെ ആദ്യ സിനിമ രാമലീല ഒരു നല്ല എന്റെർറ്റൈനെർ ആയിരുന്നു. രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ന് റീലീസ് ചെയ്തിരുന്നു. ട്രെയ്ലറും ടീസറും എല്ലാം രാമലീലയെക്കാൾ കുറച്ചുകൂടി മാസ്സ് അപ്പീൽ ഉള്ള സിനിമയാകും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നൊരു പ്രതീക്ഷ തന്നിരുന്നു

ഒരു നല്ല എന്റെർറ്റൈനെർ – ഇങ്ങനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഡിഫൈൻ ചെയ്യാം. ചേരുവകൾ കൃത്യമായി ചേർത്ത് പ്രേക്ഷകനെ തിയേറ്റർ വാച്ചിൽ സംതൃപ്തി നൽകിയ സിനിമ. ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആ പേര് സൂചിപ്പിക്കും പോലെ ആ നൂറ്റാണ്ടിലെ ജീവിതങ്ങളുടെ കഥയാണ്. ഇന്നത്തെ കാലഘട്ടത്തിലെ ആളുകളുടെ ചെയ്തികളിലൂടെ തന്നെ മുന്നേറുന്ന കഥാ പ്രതലം ആണ് ചിത്രത്തിനുള്ളത്. അരുൺ ഗോപിയെ രണ്ടാം വൈശാഖ് എന്ന് വേണമെങ്കിൽ വിളിക്കാം. കളറിന് ഒന്നും ഒരു പഞ്ഞവുമില്ല. വൃത്തിക്ക് കഥ ചെയ്തെടുത്തിട്ടുണ്ട്

കൃത്യമായ ഇടവേളകളിൽ പ്രേക്ഷകനെ ചിരിപ്പിച്ചും ത്രില്ല് അടിപ്പിച്ചും മുന്നേറുന്നു എങ്കിലും ഒരു എക്സ് എലമെന്റിന്റെ മിസ്സിംഗ് സിനിമയിൽ ഉണ്ട്. എന്റെർറ്റൈനെർ തന്നെയെന്ന് ഉറപ്പിച്ചു പറയുമ്പോളും ആ ലൈഫ് എലമെന്റ് അല്ലെങ്കിൽ റിലേറ്റിവിറ്റി എലമെന്റ് ചെറിയൊരു കല്ല് കടിയാണ്. ഫെസ്റ്റിവൽ മിസ്ച്ചർ ആണ് അണിയറക്കാർ ഉദ്ദേശിച്ചത്. അത് വൃത്തിക്ക് ചെയ്തു അതിൽ സംശയം ഒന്നുമില്ല

കഥാപാത്രങ്ങളെയും അവരുടെ ബന്ധങ്ങൾ തമ്മിലും ഉള്ള ഏടുകൾ വരച്ചിടാനാണ് ആദ്യ പകുതി ഉപയോഗിക്കുന്നത്. ഗോവൻ ജീവിതത്തിന്റെ കാഴ്ചകൾ നിറയുന്ന ഒന്നാണ് ആദ്യ പകുതി. പ്രണയം എന്ന എലമെന്റിൽ ഊന്നിയാണ് രണ്ടാം പകുതി. സംഭവം ഗോവൻ കാഴ്ചകളാണെങ്കിൽ പോലും അരുൺ ഗോപി ഇന്നത്തെ കാലഘട്ടത്തിന്റെ ചില മോശം പ്രവണതകളെ പറ്റി വിമർശിക്കാൻ ചിത്രം ഉപയോഗിക്കുന്നുണ്ട്. മാനവികത എന്നത് മതത്തിനും മനുഷ്യനും മെലെ ആണെന്ന് ഉള്ള ടാഗോടെ ഉള്ള കഥ പറച്ചിൽ രീതി ആണ് രണ്ടാം പകുതിയിൽ

പ്രണവിന്റെ മെച്ചപ്പെട്ട ഡയലോഗ് ഡെലിവറി പ്രതീക്ഷകൾ നൽകുന്നുണ്ട്. ആദിയിൽ നിന്ന് ഒരുപാട് വ്യത്യസ്‌പെട്ടിട്ടുണ്ട് ആൾ. ആക്ഷൻ രംഗങ്ങൾ as always പ്രണവ് നന്നാക്കിയിട്ടുണ്ട്. സായ ഡേവിഡ് തരക്കേടില്ലായിരുന്നു എന്നെ ഉള്ളു. ലവ് സ്റ്റോറി എലമെന്റ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിലും ചില സമയത് പറയുന്നത് ക്രെഡിബിൾ ആകുന്നില്ല. എന്നാലും ടോട്ടാലിറ്റിയിൽ അത് നന്നായി മേക്ക് ആപ്പ് ചെയുന്നുണ്ട്

ഗോകുൽ സുരേഷിന്റെ ഫ്രാൻസി നല്ലൊരു കാമിയോ ആയിരുന്നു. അഭിരവ് ജനൻ നന്നായി കോമെടി രംഗങ്ങളിൽ സ്കോർ ചെയ്തിട്ടുണ്ട്. മനോജ് കെ ജയന്റെ പ്രകടനവും ഷോ സ്റ്റീലറിൽ ഒന്നാണ്.സിനിമയുടെ ചടുലത ഒരു പ്ലസ് പോയിന്റ് ആണ്, വിവേക് ഹര്ഷന്റെ കട്ടുകൾ എടുത്തു പറഞ്ഞെ മതിയാകു. ആദ്യ പകുതിയിലെ നല്ല ഗോവൻ വിഷ്വൽ ബ്യൂട്ടി ഫ്രെയിംസ് ഉൾപ്പടെ അഭിനന്ദൻ രാമാനുജന്റെ സിനിമാട്ടോഗ്രഫിയും മികച്ചു നിന്നു

ഇരുപത്തി ഒന്നാം നൂറ്റാണ്ട്, ഒരു എന്റർടൈനറാണ്, രുചിക്കൂട്ടുകൾ ചേർത്ത് പ്രേക്ഷകന് വിളമ്പിയ ഒരു ഐറ്റം.. Nothing more.. Nothing less