ചിരിയുടെ മേമ്പൊടി ചേർത്ത കിടിലൻ ഫാമിലി എന്റെർറ്റൈനർ – റിവ്യൂ !!!

0
156

ചാക്കോച്ചൻ ചിത്രം ജോണി ജോണി എസ് അപ്പ ഇന്ന് തിയേറ്ററുകളിലെത്തി. മാർത്താണ്ഡൻ ഒരുക്കിയ ചിത്രത്തിനു തിരക്കഥ ഒരുക്കിയത് വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്തായ ജോജിയാണ്.

ആദ്യ ചിത്രമായ വെള്ളിമൂങ്ങയിലേത് പോലെ തന്നെ കോമെടിയിൽ ഊന്നി ഉള്ള നരേഷൻ പാറ്റെർനാണ് ചിത്രത്തിനുള്ളത്. കഥാപരമായ പുതുമകൾക്ക് മുകളിൽ ആഖ്യാനത്തിലാണ് ജോജി ഇത്തവണ ഊന്നൽ കൊടുത്തിരിക്കുന്നത്. രണ്ട് പാരലൽ ട്രാക്കുകളും അവയെ ദ്യോതിപ്പിച്ച വിധവും നന്നായിരുന്നു. കോമെഡിക്ക് വില നൽകിയുള്ള ആദ്യ ട്രാക്ക് തന്നെയാണ് ചിത്രത്തിന്റെ ഷോ സ്റ്റീലർ പാർട്ട്.

പ്രതീക്ഷച്ചത് പോലെ തന്നെ അഭിനേതാക്കളുടെ മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ ബാക് ബോൺ. അടുത്തിടെ പ്രേക്ഷകനെ ഇത്രകണ്ടെന്നും ചിരിപ്പിക്കാൻ ഒരു ചിത്രത്തിനും കഴിയാത്ത തരത്തിലുള്ള സ്റ്റഫ് ആദ്യ പകുതിയിൽ ജോജിയും മാർത്താണ്ഡനും കരുതി വച്ചിട്ടുണ്ട്. എന്റെർറ്റൈനെർ എന്ന എലമെന്റിന്റെ എല്ലാ സാധ്യതയും തുറന്നിടുന്ന ആദ്യ പകുതിയും കഥയും കാമ്പും തേടുന്ന രണ്ടാം പകുതിയും ചിത്രത്തിനുണ്ട്.

അപ്പന്റെ 3 മക്കളിൽ ജോണിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട് ജോണിക്ക്. മറ്റുള്ളവരെക്കാൾ ജോണിയെ അപ്പന് ഇഷ്ടമാകാനും കാരണങ്ങളുണ്ട്. ഈ അപ്പന്റെയും മക്കളുടെയും ജീവിതവും പിന്നീട് ജോണിയുടെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവവും അതിന്റെ ബാക്കി പത്രവുമാണ് ചിത്രം പറയുന്നത്.

പ്ലെയിൻ ആയി പോകേണ്ടിയിരുന്ന ഒരു കഥയിലെ അഡിഷൻസ് തന്നെയാണ് ചിത്രത്തിന്റെ ജീവൻ. രണ്ടാം പകുതിയിലെ ഇമോഷണൽ രംഗങ്ങൾ എല്ലാം തന്നെ ഈ ആഡ് ഓൺ പാക്കിന്റെ ഭാഗവും സിനിമയെ പെർഫെക്റ്റ് ഫാമിലി മൂവി എന്ന ലേബലും നൽകുന്ന ഒന്നാണ്. ആദ്യ പകുതി ചിരികാഴ്ചകൾക്കും രണ്ടാം പകുതി കഥക്കും വേണ്ടിയുള്ളതാണ്. മാർത്താണ്ഡൻ എന്ന സംവിധായകൻ ഈ എലെമെന്റുകളെ ഒരുമിപ്പിച്ച രീതി കൈയടി അർഹിക്കുന്നുണ്ട്. ഓരോ ചിത്രത്തിലും ടിയാൻ മെച്ചപ്പെടുന്നുണ്ട് സംവിധായക മികവിൽ.

വിനോദ് ഇല്ലംപള്ളിയുടെ കാമറ ചിത്രത്തിന്റെ ട്രീട്മെറ്റിനു ഒപ്പം നീന്ന ഒന്നാണ്. ഷറഫ്, വിജയ രാഘവൻ എന്നിവരുടെ പ്രകടനങ്ങളും മികച്ചു നിന്നു. അനു സിതാരയുടെ ക്യൂട്ട്നെസ്സ് ചിത്രത്തിന്റെ പ്ലസുകളിൽ ഒന്നാണ്.

ജോണി ജോണി എസ് അപ്പ എന്ന ചിത്രം ഒരു പെർഫെക്റ്റ് പാക്കേജ് ആണ്, ചിരിയും ഇമോഷന്സും കൂടിക്കലർത്തിയ ഒരു കിണ്ണം കാച്ചിയ എന്റെർറ്റൈനെർ…………