ചിരിയുടെ മികവ് !! കഥപറച്ചിലിലെ സിംപ്ലിസിറ്റി – ഡ്രാമ റിവ്യൂ!!!

0
154

രഞ്ജിത് മോഹൻലാൽ ടീമിൽ നിന്ന് പുറത്തു വന്നിട്ടുള്ള ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകനു പ്രിയപെട്ടവയായിരുന്നു. ലോഹം പോലുള്ള അപൂർവം ചിത്രങ്ങൾ ഒഴിച്ചാൽ രഞ്ജിത്തിന്റെ തൂലിക മോഹൻലാലിന് വേണ്ടി ചലിച്ചപ്പോഴെല്ലാം മികച്ച സിനിമാനുഭവങ്ങൾ അന്ന് ഉണ്ടായിട്ടുള്ളത്. മായാമയൂരം ഒക്കെ നമ്മിൽ ഉണ്ടാക്കിയ ഇമോഷണൽ കോഷ്യന്റ വലുതാണ്. ഡ്രാമ എന്ന ഈ ടീമിന്റെ ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി.

രഞ്ജിത്തിന്റെ കഥാരചന കാലഘട്ടത്തെ 3 ആയി എന്റെ കോൺസെപ്റ്റിൽ ഞാൻ തിരിക്കും. പെരുവണ്ണാപുരവും ദേവാസുരവും ഒക്കെ പുറത്തു വന്ന പീരീഡ് രഞ്ജിത് ഫ്ലോറിഷിഡ് ആയിരുന്നു. പല ജോണറിൽ പല തരം പ്രേക്ഷനെ ഇഷ്ടപെടുത്തുന്ന പല തരം തിരക്കഥകൾ. സെക്കന്റ് ഫേസ് ആറാം തമ്പുരാൻ അസുരവംശം ടൈമിൽ തൊട്ട് ആണെന്ന് പറയാം. മാസ്സ് ഓടിയൻസിനെ ഭൂരിഭാഗം വരുന്ന കാണികൾക്ക് വേണ്ടിയുള്ള ട്രീറ്റ് അതായിരുന്നു ആ ഫേസിലെ രഞ്ജിത് ലൈൻ.

മൂന്നാമത്തെ ഫേസ് സെറ്റിൽഡ് ആയ മേച്ചർഡ് ആയ കഥകൾ ആണ് രഞ്ജിത് പ്രേക്ഷകന് പറഞ്ഞു കൊടുക്കുന്നത്. ഒരു ചെറുകഥയുടെ ലാളിത്യമുള്ള സിംപിൾ ആയ സബ്ജെക്റ്റുകൾ എന്ന രഞ്ജിത് ഫേസിന്റെ ബൈ പ്രോഡക്റ്റ് തന്നെയാണ് ഡ്രാമയും. ഈ ഫേസിൽ തന്നെയാണ് പ്രാഞ്ചിയേട്ടനും നന്ദനവുമെല്ലാം രഞ്ജിത്തിന് ക്രിട്ടിക്കൽ acclamation നേടി കൊടുത്തത്.

ഡ്രാമ വളരെ സിംപിൾ ആയൊരു ചിത്രമാണ് കഥയുടെ വേരുകളും ബാക് സ്റ്റോറുകളും ഒന്നും അന്വേഷിച്ചു ഇറങ്ങണ്ടാത നേരത്തെ പറഞ്ഞത് പോലെ ചെറുകഥയുടെ ലാളിത്യമുള്ള ഒരു ചിത്രം. നരേറ്റീവിറ്റിക്കും നടി നടന്മാർക്കും പൂണ്ട് വിളയാടാൻ ഉള്ള സ്പേസ് രഞ്ജിത് ഈ ചിത്രത്തിലും ഒരുക്കിയിട്ടുണ്ട്. അതി ഭാവുകത്വങ്ങൾ ഒന്നുമില്ലാതെ ഗ്രൗണ്ട് ലെവലിൽ നിന്ന് പറഞ്ഞു പോകുന്ന രീതി ഏറെ ഹൃദ്യമാണ്.

പ്രോട്ടഗോണിസ്റ്റിന്റെ ബൈസും പിന്നീട് അയാളുടെ മുന്നിലേക്ക് വരുന്ന ചലഞ്ചും അതിനെ പിന്തുടരുന്ന പ്ളേയും എന്ന യൂഷ്വൽ സെറ്റ് അപ് തന്നെയാണ് ഡ്രാമയും, പക്ഷെ മികചു നില്കുന്നത് കഥ പറച്ചിലിലെ രഞ്ജിത് ടച് കൊണ്ട് തന്നെയാണ്. അത്രമേൽ മികച്ച രീതിയിൽ തന്നെയാണ് ഈ ഡ്രാമ രഞ്ജിത് പ്രേക്ഷകന് മുന്നിൽ അവതരിപ്പിച്ചിരുക്കുന്നത്.

പ്രേക്ഷകനെ കണക്‌ട് ചെയ്യിപ്പിക്കാൻ ഈ സിംപ്ലിസിറ്റി എലമെന്റിനു കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ്. ലൈറ്റ് ഹാർട്ട് എന്റെർറ്റൈനെർ എന്നൊക്കെ പറയുന്നതിന്റെ ഉത്തമോദാഹരണം തന്നെയാണ് ഡ്രാമ. ഒപ്പം മോഹൻലാലിൻറെ രാജഗോപാൽ(രാജു) എന്ന കഥാപാത്രത്തിന്റെ മിടുക്കും പ്രേക്ഷകരെ ഡ്രാമയോട് കൂടുതൽ അടുപ്പിക്കും മോഹൻലാലിൻറെ കാര്യം പറയുന്നില്ല പുള്ളിക്ക് ഇതൊക്കെ പൂ പറിക്കുന്നത് പോലെ നിസാരമല്ലേ…

രാജഗോപാൽ പല ജോലികളും ചെയ്തു നോക്കി രക്ഷ കാണാത്ത ഒരു ലണ്ടൻ മലയാളി ആണ്. ഒടുവിൽ ഫ്യൂണറൽ മാനേജർ എന്ന പദവിൽ ഒരു ജോലിക്ക് കയറുന്നു, ജോലിയുടെ ഭാഗമായി ഒരു സ്ഥലത്തെ മരണശേഷമുള്ള ചടങ്ങുകളുടെ ഉത്തരവാദിത്വം അയാൾ ഏറ്റെടുക്കുന്നു. ഇതിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

എത്ര പറയാതെ മാറ്റി വച്ചാലും ഏതെങ്കിലും ഒരു പോയിന്റിൽ പറയാതെ വയ്യ മോഹൻലാൽ എന്ന നടന്റെ എനർജി അതി ഗംഭീരം എന്ന് തന്നെ പറയാതെ വയ്യ. ചിത്രത്തിന്റെ പ്ലെ എന്ന എലമെന്റിനെ മുന്നോട്ട് നയിക്കുന്നത് ഈ എനർജി തന്നെയാണ്. ബൈജുവും ദിലീഷ് പോത്തനും ഒപ്പം മികച്ചു നിന്നു. അഴഗപ്പന്റെ ഛായാഗ്രഹണ routine സ്റ്റഫ് തന്നെയാണ്.

ഡ്രാമ ലൈറ്റ് ഹാർട്ട്ഡ് കോമെടി മൂവി എന്ന് പറയാവുന്ന ഒരു പെർഫെക്റ്റ് എക്സാമ്പിൾ ആണ്. കനം കൂടിയതെന്തും പ്രതീക്ഷിച്ചു പോകണ്ട, 2 മണിക്കൂറിനു മുകളിൽ നമ്മെ ചിരിപ്പിച്ചു റിലാക്സ് ചെയ്യിപ്പിച്ചു ഇരുത്തുന്ന ഒരു കൊച്ചു വലിയ ചിത്രം അതാണ് ഡ്രാമ….