ചിരിയുടെ മാർപാപ്പ – കുട്ടനാടൻ മാർപാപ്പ റിവ്യൂ!!റിയലിസ്റ്റിക് സിനിമകളുടെ അല്ലെങ്കിൽ കുറച്ചു കൂടെ നിത്യജീവിത യാഥാർഥ്യ കാഴ്ചകളോട് ചേർന്ന് നിൽക്കുന്ന സിനിമകളാണ് ഇപ്പോൾ കൂടുതൽ ഇൻഡസ്ട്രിയിൽ എത്തുന്നത്, വൻ താര നിരയുടെ സാനിധ്യത്തിൽ കൊമേർഷ്യൽ കാഴ്ചകളുമായി എത്തുന്ന കോമെടി ചിത്രങ്ങൾ അരങ്ങു വാണിരുന്ന ഒരു സമയമുണ്ടായിരുന്നു മലയാള സിനിമയിൽ. പോകെ പോകെ റീലിസത്തിലേക്ക് എത്തിയ മലയാള സിനിമയെ ആ പഴയ കൊമേർഷ്യൽ സിനിമകാലത്തേക്ക് എത്തിക്കുന്ന സിനിമയാണ് കുട്ടനാടൻ മാർപ്പാപ്പ.

കഥാപരമായി വലിയ പുതുമയോ സ്പെഷ്യൽ ട്രേഡ് മാർക്കോ ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാനില്ല, പക്ഷെ ഉള്ളത് വൃത്തിയായി ചെയ്തു എടുത്തിട്ടുണ്ട് സംവിധായകൻ. ഇനി എടുത്തു പറയേണ്ട ഒരു കാര്യം കുട്ടനാടിന്റെ ഭൂപ്രകൃതിയും സിനിമാട്ടോഗ്രഫിയുമാണ്, ഛായാഗ്രാഹകൻ കൂടെയായിരുന്ന സംവിധായകൻ ശ്രീജിത്തിന്റെ നല്ലൊരു അരങ്ങേറ്റം തന്നെയാണ് ഈ ചിത്രത്തിലൂടെ.

ഫാമിലി എന്റെർറ്റൈനെർ എന്ന ടാഗോടു കൂടെയാണ് ചിത്രത്തിനെ അണിയറക്കാർ മാർക്കറ്റ് ചെയ്തത്. അതിനോട് നീതി പാലിക്കാൻ തക്കവണ്ണമുള്ള തിരക്കഥയുമുണ്ട് ചിത്രത്തിന്. മികച്ച ആദ്യ പകുതിയും ശരാശരി നിൽക്കുന്ന രണ്ടാം പകുതിയും ഒരു നല്ല ക്ലൈമാക്സും കിടിലൻ ചിരികാഴ്ചകളും അതാണ് മാർപ്പാപ്പയുടെ അകെ തുക.

ഒരു ന്യൂ ജെനറേഷൻ വെഡിങ് ഫോട്ടോഗ്രാഫറായ ജോണിന്റെ ജീവിതമാണ് ചിത്രം, ജോണിന് കടന്നു പോകേണ്ടി വരുന്ന ഒരു കല്യാണത്തിലൂടെയും കല്യാണ കാഴ്ചകളിലൂടെയും ആണ് ചിത്രം വികസിക്കുന്നത്. ഒരു വലിയ താര നിര അണിനിരക്കുന്ന ചിത്രത്തിൽ ധര്മജന്റെ കോമെടി നമ്പറുകൾ ആദ്യ പകുതിയിൽ മികച്ചു നിന്നു.

അമ്മയും മകനും തമ്മിലുള്ള സ്നേഹ ബന്ധവും പറയുന്ന കഥയിൽ ശാന്തി കൃഷ്ണയുടെ മേരി എന്ന കഥാപാത്രം മികച്ചു നിന്നു, ജോണിനെ കൊണ്ട് എങ്ങനെയെങ്കിലും ഒരു കല്യാണം കഴിപ്പിക്കണം എന്ന ചിന്തയുമായി ജീവിക്കുന്ന മേരിയായി ശാന്തികൃഷ്ണയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്, തിരിച്ചുവരവിലെ രണ്ടാം ചിത്രവും ഈ നടിക്കൊരുപാട് കൈയടികൾ നേടികൊടുക്കുമെന്നുറപ്പാണ്.

ജെസിയായി എത്തിയ അഥിതി രവിയും, കാമിയോ റോളിൽ ജി പി എസുമായി എത്തിയ സൗബിനും, രാഹുൽ രാജിന്റെ മ്യൂസിക്കും അങ്ങനെ ചിത്രത്തിൻറെ ബാക്കി ഘടകങ്ങളും എല്ലാം നന്നായിരുന്നു. ശാന്തികൃഷ്ണയുടെ ക്ലൈമാക്സ്‌ അടുക്കുമ്പോൾ ഉള്ള കോമെടി രംഗങ്ങളും വെള്ളത്തിൽ ചാടുന്ന ഐറ്റവും എല്ലാം മികച്ചു നിന്നു. എന്ന് പറഞ്ഞു തെറ്റ് കുറ്റങ്ങൾ ഒന്നുമില്ലാത്ത ചിത്രമല്ല മാർപാപ്പ മറിച്ചു ഒരു എന്റർടൈനറാണ്, പ്രേക്ഷകനെ തിയേറ്ററിൽ ചിരിപ്പിക്കാൻ കഴിവുള്ള കിടിലൻ എന്റെർറ്റൈനെർ.

കൊമേർഷ്യൽ ചേരുവകൾ കൃത്യമായ അനുപാദത്തിൽ ഉൾകൊണ്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മാർപ്പാപ്പയും ഉണ്ടാകും. നൂറു രൂപ ടിക്കറ്റിന്റെ കാണിയെ ഉറപ്പായും സന്തോഷിപ്പിക്കുന്ന ചിത്രം…..

Comments are closed.