ചിരിയുടെ കോഴിക്കോടൻ കാഴ്ചകൾ -ഗൂഢാലോചന റിവ്യൂ

0
160

ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം. ലീഡ് ഹീറോസ് ഒന്നുമില്ലെങ്കിലും ഇപ്പോളത്തെ ട്രെൻഡിങ് ആക്ടർസിനെ ഉൾകൊണ്ട സ്റ്റാർ കാസ്റ്റ്. ഗൂഡലോചന എന്ന ചിത്രത്തിന് കയറാൻ ഒരു സാധാരണ പ്രേക്ഷകന് മതിയാകും. പിന്നെ ഒരുപാടിഷ്ടമുള്ള കോഴിക്കോടിന്റെ മണ്ണിലേ കഥ എന്നത് ഒരു എക്സ് ഫാക്ടർ തന്നെയാണ്. ഇതെല്ലം കൊണ്ട് തന്നെ ഗൂഡലോചനക്കു ഉച്ചക്കുള്ള ഷോക്ക് കയറി. രാവിലെ പോകാൻ ബുദ്ധിമുട്ടായിരുന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

ഗൂഢാലോചന എന്ന ആ പേരിന്റെ യാതൊരു അഹങ്കാരവുമില്ലാത്ത സിമ്പിൾ ആയൊരു സിനിമ തന്നെയാണ് ചിത്രം. ഒരു എന്റെർറ്റൈനെർ സിനിമയുടെ ചട്ടക്കൂടിനു ഉള്ളിൽ നിന്ന് അധികം പരീക്ഷണകൾക്ക് മുതിരാതെ പ്രേക്ഷകനെ ചിന്തകളുടെ ചെന്തെരിപിടിക്കാത്ത ഒരു കൊച്ചു നല്ല സിനിമയാണ് ഗൂഢാലോചന. കാമ്പും കഥയിലെ കഥാപാത്രങ്ങളുടെ അന്തർ ധാരകളും അറിയാൻ ശ്രെമിക്കുന്ന സോ കാൾഡ് ബുദ്ധിജീവികൾക്ക് കൊടുക്കാനൊരു തരിമ്പിൻ കഷ്ണം പോലും സിനിമയിൽ ഇല്ലെങ്കിലും, സാധാരണ പ്രേക്ഷകന് വയർ നിറയെ കഴിക്കാനുള്ള ഒരു കോഴിക്കോടൻ ബിരിയാണി അത് ഉറപ്പ്.

വരുണ്‍, അജാസ്, പ്രകാശൻ, ജംഷീർ എന്നിവരുടെ സുഹൃദ് വലയത്തിൽ നിന്ന് തുടങ്ങുന്ന ചിത്രം ഓരോരുത്തരുടെയും കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്താണ് ആരംഭിക്കുന്നത്. ബീച്ചിൽ ചായക്കട ഉള്ള അച്ഛന്റെ വാക്കുകൾ ഒന്നും കേൾക്കാതെ നടക്കുന്ന വരുൺ , ഒരു പെയിന്റർ ആയി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന പ്രകാശൻ, സ്ഥലത്തെ പ്രധാന പണക്കാരന്റെ മകനും ഉമ്മയുടെ കണ്ണിലുണ്ണിയുമായ ജംഷീർ, ബിടെക് തോറ്റ അജാസ്. ഇവരാണ് ആ നാലു പേർ.എന്തെങ്കിലും സ്വന്തമായി ഒരു ബിസ്സിനെസ്സ് തുടങ്ങണമെന്നുള്ള ഐഡിയയിൽ പ്രകാശന്റെ സ്റ്റുഡിയോയുടെ ആധാരം പണയം വച്ച് ടാക്സി സർവീസ് തുടങ്ങാൻ ശ്രമിക്കുന്നു.അത് പരാജയ പെടുകയും,പിന്നീട് അതിന്റെ കട ബാധ്യതകൾ തീർക്കാൻ മറ്റു വഴികൾ തേടുന്നതും പിന്നെ അതിന്റെ ഭാഗമായി കുറെ ഊരാക്കുരുക്കുകളിൽ എത്തുന്നതുമാണ് ബാക്കി പത്രം.അവർ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത് എങ്ങനെയെന്നും മറ്റുമാണ് ചിത്രം പറയുന്നത്.

ജംഷീർ എന്ന ഹരീഷ് കണാരന്റെ കഥാപാത്രമാണ് ആദ്യ പകുതിയിലെ ചിത്രത്തിന്റെ പിടിവള്ളി എന്ന് ഉറപ്പ് പറയേണ്ടി വരും. പ്രീ ഇന്റർവെൽ ബ്ലോക്ക് ആയി തുടങ്ങുന്ന മൂലകഥയിലേക്ക് എത്താനുള്ള അങ്ങും ഇങ്ങുമുള്ള ഓട്ടത്തിനിടയിൽ ആ ചങ്ങായിയുടെ കൗണ്ടറുകളും ഡയലോഗുകളും ചില്ലറയൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അനായാസതയോടെ ഹരീഷിന്റെ ഓരോ ഡയലോഗും തീയേറ്ററുകളിൽ മിക്ക പ്രേക്ഷകരുടെയും ചുണ്ടിൽ ഒരു ചെറിയ ചിരിയെങ്കിലും ഉയർത്തിയിട്ടുണ്ട്. കഥാപാത്രങ്ങളെ എസ്റ്റാബ്ളിഷ് ചെയ്യാനും കഥയുടെ മെയിൻ പോയിന്റ്ലേക്ക് എത്താനാണ് കഥാകൃതും സംവിധായകനും ആദ്യ പകുതി ഉപയോഗിച്ചിരിക്കുന്നത്. ആദ്യ പകുതിയുടെ അവസാനം പ്രീ ഇന്റർവെൽ ബ്ലോക്ക്‌ തൊട്ട് കഥ ചടുലത കൈവരിക്കുന്നു.

രണ്ടാം പകുതി ആദ്യ പകുതിയിൽ നിന്ന് എന്റെർറ്റൈന്മെന്റിന്റെയും നരേഷൻ സ്പീഡിന്റെയും കാര്യത്തിൽ ഏറെ മുന്നിലാണ്. അത് വരെ സിനിമ കടന്നു പോകാത്ത ഇമോഷണൽ പോയിന്റുകളിലൂടെയും കൃത്യമായി സിനിമ അന്ധാളിപ്പോന്നുമില്ലാതെ കടന്നു പോകുന്നുണ്ട്. നാല് കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന ചിത്രത്തിനു അവരുടെ പാത്ര സൃഷ്ടിയുടെ കാര്യത്തിൽ പുലർത്തിയ മികവ് തന്നെയാണ് മുന്നോട്ട് പോക്കിനെ അനുകൂലമാക്കി സൃഷ്ട്ടിച്ചത്. രണ്ടാം പകുതിയുടെ അവസാന ഭാഗങ്ങൾ മികച്ച രീതിയിൽ തന്നെയാണ് ചിത്രീകരിച്ചത്. മമതയുടെ കഥാപാത്രത്തിന്റെ കടന്നു വരവോടെ കിട്ടിയ എക്സ്ട്രാ പുഷ് ചിത്രം അവസാനം വരെ കൈമുതലാക്കിയിട്ടുണ്ട്.

ആദ്യ പകുതിയിൽ ശ്രീനാഥ് ഭാസിക്കും, ഹരീഷ് കണാരനും രണ്ടാം പകുതിയിൽ അജു വർഗീസ്, ധ്യാൻ എന്നിങ്ങനെ പെർഫോമൻസിന്റെ കാര്യത്തിൽ പോലും തുല്യത കൊണ്ട് വരാൻ ചിത്രത്തിനായിട്ടുണ്ട്. എന്റെർറ്റൈനെർ എന്ന ലേബലിനൊപ്പം ചേർന്ന് നിൽക്കുന്ന എൻഗേജ്മെന്റ് എന്ന സംഭവം വൃത്തിയായി കാത്തു സൂക്ഷിക്കാൻ ധ്യാനിന്റെ ആദ്യ തിരക്കഥക് ആയിട്ടുണ്ട്.

അധികം ചിന്തിക്കാൻ ഒന്നുമില്ലാതെ തോമസ് സെബാസ്റ്റ്യനും കൂട്ടരും ഒരുക്കുന്ന ചിരി വിഭവം എന്ന ടാഗ് തന്നെയാണ് ചിത്രത്തിന്. ശ്രീനാഥ് ഭാസി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്, രണ്ടാം പകുതിയിൽ അജു വർഗീസിന്റെ പക്വതയോടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ് കാരണം ഇതുപോലുള്ള കഥാപാത്രങ്ങളിൽ അദ്ദേഹത്തിനെ അങ്ങനെ കണ്ടിട്ടില്ല. മമ്ത ചെറിയ റോൾ ആയിരുന്നെങ്കിലും സ്ക്രീൻ പ്രെസെൻസിൽ വളരെ മുന്നിലായിരുന്നു. നിരഞ്ജനക്കു പ്രത്യേകിച്ച് ചെയ്യാൻ ഒന്നുമില്ലായിരുന്നു.

സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നാടായ കോഴിക്കോട് നിന്നൊരു ബിരിയാണി കഴിച്ച സുഖമാണ് ചിത്രം കാണുമ്പോൾ. ബിരിയാണി എന്ന് പറഞ്ഞാൽ നല്ല മസാലയൊക്കെ പിടിച്ച ഉഗ്രൻ ചിരി ബിരിയാണി….