ചിരിയും, സസ്‌പെൻസും, ട്വിസ്റ്റും നിറഞ്ഞ സകലകലാശാല – റിവ്യൂ!!!

0
108

ഹീറോ പോലുള്ള ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ വിനോദ് ഗുരുവായൂർ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് സകലകലാശാല. ശിഖാമണി എന്ന ചെമ്പൻ വിനോദ് ജോസ് ചിത്രമായിരുന്നു വിനോദിന്റെ ആദ്യ സംവിധാന സംഭ്രമ്പം. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ചും മാനസ രാധാകൃഷ്ണനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒപ്പം ധർമജൻ ബോൾഗാട്ടി ഉൾപ്പടെയുള്ള താരങ്ങൾ അഭിനയിക്കുന്നു.

ഒരു ക്യാമ്പസ് സിനിമ എന്ന ടാഗോടെ എത്തിയ എത്തിയ ചിത്രം എല്ലാ ചേരുവകളും ചേർത്ത് ആണ് അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. കോമെടി പ്രോഗ്രാമുകളിലൂടെ പ്രശസ്തരായ ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കോമെടി രംഗങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ഒരുക്കിയ തിരക്കഥ ചിത്രത്തിനെ ഒരു ഫൺ എന്റെർറ്റൈനെർ ആക്കി മാറ്റുന്നു.

നിരഞ്ചൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ കോളേജ് ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് കഥയുടെ കാതൽ. കോമഡി താരങ്ങളെ കൊണ്ട് നിറഞ്ഞ ചിത്രത്തിന്റെ ആദ്യ പകുതി കോളേജ് കോമെടികൾ കൊണ്ട് നിറഞ്ഞ ഒന്നായിരുന്നു. രണ്ടാം പകുതി എത്തുമ്പോൾ ഒരു ബാങ്ക് മോഷണവും അതുമായി ബന്ധപ്പെട്ട അന്വേഷണവും ചിത്രത്തിന്റെ ഗതി മാറ്റുന്നു. . തീപ്പൊരി ഡയലോഗുകൾളുമായി ഒരു താരം ചിത്രത്തിന്റെ അവസാനം പൊലീസ് വേഷത്തിലെത്തി കയ്യടി നേടുന്നുണ്ട്..

മനോജ് പിള്ളയുടെ ഛായാഗ്രഹണവും, റിയാസിന്റെ എഡിറ്റിംഗും മികച്ചു നിന്നു. പാവാട എന്ന ചിത്രത്തിലൂടെ സിനിമ ലോകത് എത്തിയ അബി ടോം സിറിയക്കിന്റെ ഗാനങ്ങൾ ചിത്രത്തിന് ഏറെ ഉതകുന്നവ ആയിരുന്നു. മുൻ പരിചയം ഉള്ളത് കൊണ്ടാകണം കോമെടി രംഗങ്ങൾ മികച്ച രീതിയിൽ സൃഷ്ടിക്കാൻ മുരളി ഗിന്നസിനും ജയരാജ് സെന്ററിക്കും കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷകരെ രസിപ്പിപിച്ചും, സസ്‌പെൻസും, ട്വിസ്റ്റും ഒക്കെ നിറഞ്ഞ ഒരു ക്യാമ്പസ് എന്റെർറ്റൈനെർ ആണ് ചിത്രം. യൂത്ത് ഓഡിയന്സിന് വേണ്ടിയുള്ള രീതിയിലെ മെക്കിങ്ങാണ് ചിത്രത്തിന് ഉള്ളത്. വരും നാളുകളിൽ പ്രേക്ഷകർ കേട്ടറിഞ്ഞു ചിത്രത്തിന് കൂടുതലായി എത്തും എന്ന് പ്രതീക്ഷിക്കാം.