ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും വികടകുമാരന്‍!!!റിവ്യൂവൈ വി രാജേഷിന്റെ സിനിമകൾ ( തിരക്കഥാകൃത്തു) എല്ലാം തന്നെ കോമഡികൊപ്പം നല്ല ത്രില്ലെർ കൂടെ ആയിരുന്നു, കഥാന്ത്യത്തിൽ കിടിലൻ ട്വിസ്റ്റുകളുമായി എത്തുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് വികടകുമാരൻ. സംവിധാനം ചെയ്തത് റൊമാൻസ് അടക്കമുള്ള ചിത്രങ്ങൾ ചെയ്ത ബോബൻ സാമുവൽ.

സഹോ, ഈ വിളി മലയാളത്തിൽ ട്രെൻഡ് ആക്കിയ രണ്ടു താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ധർമജൻ ബോള്ഗാട്ടിയും, കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റായിരുന്ന കട്ടപ്പനയിലെ ഹൃതിക് റോഷൻ താരങ്ങൾ ഒന്നിക്കുന്ന വികടകുമാരൻ ഒരു വൈ വി രാജേഷ് ബോബൻ സാമുവൽ ചിത്രത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കാമോ അത് പകർന്നു തരുന്ന സിനിമയാണ്.

രണ്ടു മണിക്കൂറും പത്തു മിനിറ്റും നീളുന്ന സിനിമയിൽ ചിരിക്കാനുള്ളതെല്ലാം ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. യൂഷ്വൽ നമ്പറുകൾ മുതൽ തല മറിച്ചു ചിരിപ്പിക്കുന്ന ഐറ്റങ്ങൾ വരെ. കോടതിയും നിയമ വശങ്ങളുമെല്ലാം മേമ്പൊടിയായി കടന്നു വരുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ മികച്ചു നിന്നു.

ബിനു എന്ന വക്കിലായി വിഷ്ണു ഉണ്ണികൃഷ്ണനും ഗുമസ്തനായി ധർമജനും എത്തുന്നു. ഒരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലുടെ ആണ് കഥ പറഞ്ഞു പോകുന്നത്. അവിടേക്ക് എത്തുന്ന രണ്ടു കേസുകളാണ് ചിത്രത്തിന്റെ കഥാപ്രതലം കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന ആ രണ്ടു സംഭവങ്ങൾ തമ്മില്ലുള്ള ബന്ധത്തിന്റെ ചുരുളഴിക്കുന്നതാണ് സിനിമയുടെ ടെക്ക് ഓഫ് പോയിന്റ്.

ആദ്യ പകുതിയിലെ കോമെടി രംഗങ്ങൾ മികച്ചു നിന്നു, കോടതി മജിസ്‌ട്രേറ്റ് ആയ റാഫിയുടെ പ്രകടനം ആദ്യ പകുതിക്ക് മികവേകിയ ഒന്നാണ്. അതുപോലെ എടുത്തു പറയേണ്ടതാണ് ജിനു അബ്രഹാമിന്റെ റോഷി എന്ന കഥാപാത്രം. മാനസ, ദേവിക എന്നിവർക്ക് കാര്യമായ റോളുകൾ ഇല്ലായിരുന്നുവെങ്കിലും അവർക്ക് ചെയ്യാനുള്ളത് വൃത്തിയായി അഭിനയിച്ചിട്ടുണ്ട്.

കഥയിലെ പ്ലോട്ട് പോയിന്റുകളും ട്വിസ്റ്റുകളും തന്നെയാണ് വികടകുമാരന്റെ കുമാരന്റെ വിജയം, അപ്രതീക്ഷിതമായ അപ്രതീക്ഷിതമായ കഥാ വഴിയിലെ മാറ്റങ്ങൾ ചിത്രത്തെ ഒരു കോമഡി ത്രില്ലെർ എന്ന ടാഗ് നേടി കൊടുക്കുന്നു. സ്ഥിരം എഴുത്തു വഴികളിലൂടെ പോകുന്ന സിനിമയാണെങ്കിലും പറയുന്ന കാര്യത്തിലെ ഗ്രിപ്പ് കൈവിടാതിരുന്നത്.

കഥയിലെ പ്ലോട്ട് പോയിന്റുകളും ട്വിസ്റ്റുകളും തന്നെയാണ് വികടകുമാരന്റെ കുമാരന്റെ വിജയം, അപ്രതീക്ഷിതമായ അപ്രതീക്ഷിതമായ കഥാ വഴിയിലെ മാറ്റങ്ങൾ ചിത്രത്തെ ഒരു കോമഡി ത്രില്ലെർ എന്ന ടാഗ് നേടി കൊടുക്കുന്നു. സ്ഥിരം എഴുത്തു വഴികളിലൂടെ പോകുന്ന സിനിമയാണെങ്കിലും പറയുന്ന കാര്യത്തിലെ ഗ്രിപ്പ് കൈവിടാതിരുന്നത് സിനിമയെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്

വമ്പൻ താരങ്ങൾ എന്നൊരു ബ്രാൻഡ് ഇല്ലാതെ തീയേറ്ററുകളിൽ വിജയമാകാൻ സാധ്യതയുള്ള സിനിമയാണ് വികടകുമാരൻ….

Comments are closed.