ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ദിവാൻജി മൂല – ദിവാൻജി മൂല ഗ്രാന്റ് പ്രി ക്സ് റിവ്യൂ!!!അനിൽ രാധാകൃഷ്ണ മേനോൻ, വാണിജ്യ വിജയങ്ങളായ നോർത്ത് 24 കാതവും, സപ്തമശ്രീ തസ്കരയുടെയും പിന്നിലെ സംവിധായകന്റെ നാലാം ചിത്രം ഇന്ന് റീലീസ് ചെയ്തു നമ്മുടെ കളക്ടർ ബ്രോ പ്രശാന്ത് നായരാണ് തിരക്കഥ രചിച്ചത്.

കഴിഞ്ഞ ചിത്രം ലോർഡ് ലിവിങ്സ്റ്റോൺ ഏഴായിരം കണ്ടിയുടെ പരാജയത്തിന് ശേഷം വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തിയ അനിൽ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രം ഒരുപിടി പുതുമകളുമായി ആണ് എത്തുന്നത്. സപ്തമശ്രീയിലെ കഥാപാത്രങ്ങളെയും നമ്മുടെ കസ്തൂരിമാനിലെ സാജൻ ജോസഫ് ആലൂക്കയെയും തിരിച്ചു കൊണ്ട് വന്ന ചിത്രം ഇത്തരത്തിൽ പരീക്ഷണം നടത്തുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നാണ്. മുൻ ചിത്രങ്ങളെ പോലെ ഒരു ഫൺ കോമഡി എന്റെർറ്റൈനെർ എന്ന ജോൺറിൽ തന്നെയാണ് അനിൽ മേനോൻ ഈ ചിത്രവും ഒരുക്കിയിട്ടുള്ളത്.

സാജൻ ജോസഫ് ആലൂക്ക എന്ന കുഞ്ചാക്കോ ബോബൻ കഥാപാത്രം തൃശൂർ കളക്ടർ ആയി എത്തുന്നതും. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചില കഥാപാത്രങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥാ ഗതി മുന്നോട്ട് പോകുന്നത്. ഒരുപിടി വ്യത്യസ്തരായ ജീവിതങ്ങൾ വാഴുന്ന ദിവാൻജി മൂല എന്ന സ്ഥലത്തെ ജിതേന്ദ്രൻ എന്ന പഴയ ബൈക്ക് റേസറുടെ സ്വപ്നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജിതേന്ദ്രന്റെ സ്വപ്നം നടക്കുമോ എന്നുള്ളത് ആണ് ചിത്രത്തിന്റെ ബാക്കി പത്രം.

ചാക്കോച്ചന്റെ ചാക്കോച്ചന്റെ കഥാപാത്രം താരതമ്യേന ലെങ്ത് കുറവ് ആണെങ്കിലും വന്ന സീനുകളിൽ എല്ലാം മികച്ചു നിന്നു. നൈല ഉഷയുടെ എഫി തന്നെയാണ് ചിത്രത്തിന്റെ ഷോ സ്റ്റീലെർ എന്ന് പറയാം, വളരെ സെറ്റിൽഡ് ആയി കിടിലൻ പെർഫോമൻസ് ആണ് നൈല കാഴ്ച വച്ചത്. സിദ്ദിഖ് എന്നത്തേയും പോലെ ഗംഭീരമാക്കി ജിതേന്ദ്രൻ എന്ന കഥാപാത്രവും. വീൽ ചെയറിൽ ജീവിക്കുന്ന ജിതേന്ദ്രന്റെ സ്വപ്‌നങ്ങൾ സങ്കടങ്ങൾ എല്ലാം അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്.

പ്രേടിക്ടബിലിറ്റി തന്നെയാണ് കഥയുടെ പ്രധാന പ്രശ്നം. എവിടെ നിന്ന് എവിടേക്ക് പോകും എന്ന ആ ഫാക്ടർ തന്നെയാണ് പ്രശ്നം ആയി പറയാൻ കഴിയുന്നത്. മറിച്ചു ഒരു എന്റെർറ്റൈനെർ എന്ന നിലയിൽ പൂർണ വിജയമാണ് ചിത്രം. പ്രേക്ഷകനെ ചിരിപ്പിക്കാനും, ജിതേന്ദ്രന്റെ പ്രശ്നങ്ങൾക്ക് ഒപ്പം യാത്ര ചെയ്യിക്കാനും സംവിധായകന് ആയിട്ടുണ്ട്.

കുടുംബവുമായി തീയേറ്ററുകളിൽ ചെന്ന് എന്ജോയ് ചെയ്തു കാണാൻ കഴിയുന്ന ചിത്രമാണ് ദിവാൻജി മൂല. കഥയുടെ ക്ഷ വലിപ്പം ആലോചിച്ചില്ലെങ്കിൽ…

Comments are closed.