ഗോവൂട്ടിയുടെയും ടീനയുടെയും ലോകത്തിലൂടെ ഒരു വലിയ കാര്യം പറയുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയംഡൊമിൻ ഡി സിൽവ സംവിധാനം ചെയ്തു നീരജ് മാധവ് നായകനായി എത്തിയ പൈപ്പിന് ചുവട്ടിലെ പ്രണയം ഇന്ന് തീയേറ്ററുകളിൽ എത്തി. താരതമ്യേന ചെറിയ സ്റ്റാർ കാസ്റ്റ് ആയിട്ട് കൂടെ മികച്ച പ്രമോഷനും നല്ല തിയേറ്ററുകളും ചിത്രത്തിന്റെ പറ്റിയുള്ള മുൻവിധികൾ മാറ്റി വയ്ക്കുന്നതാണ്.

ലവ കുശ എന്ന ചിത്രത്തിന്റെ റീലിസിനു ഒരു മാസം കഴിഞ്ഞു എത്തുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം. ലവ കുശ എന്ന താൻ തിരക്കഥ എഴുതിയ ചിത്രത്തിന്റെ സ്ലാപ് സ്റ്റിക്ക് കോമഡി പ്രതലത്തിൽ നിന്ന് വിട്ടു മാറി കുറച്ചു കൂടെ റിയലിസ്റ്റിക് ആയതും പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു പ്ലൈനിൽ ഉള്ളതാണ് എന്ന് നീരജ് ഒരു അഭിമുഖത്തിൽ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കാൻ കഴിയും ചിത്രം കണ്ടു കഴിഞ്ഞു. ഡൊമിൻ ഡി സിൽവ എന്ന സംവിധായകന്റെ ആദ്യ സംവിധാനം സംരംഭം വലിയ ബ്രഹ്മാണ്ഡം ഒന്നും അല്ലെങ്കിലും ഒരു സാധാരണ പ്രേക്ഷകനെ എന്ജോയ് ചെയ്തു കാണിക്കുന്ന തരത്തിൽ ഉള്ളത് തന്നെയാണെന്ന് ഉറപ്പ് തരാം. നീരജ് മാധവ് എന്ന നടനെക്കാളുപരി ഒരു പറ്റം ചെറിയ വലിയ താരങ്ങൾ, അവരുടെ പ്രകടനങ്ങൾ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.

ഇന്നും വലിയ തോതിൽ വികസനങ്ങൾ ചെന്നെത്താത്തതും, ഒഴിഞ്ഞതുമായ ഒരു ദ്വീപിനെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഒരുപറ്റം നിഷ്കളങ്കരായ പച്ചയായ മനുഷ്യർ ജീവിക്കുന്ന ആ തുരുത്തിൽ നടക്കുന്ന ചില സംഭവം വികാസങ്ങളെ ആണ് ഡൊമിൻ ആദ്യ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മനുഷ്യന്റെ അടിസ്ഥനമായ ആവശ്യങ്ങൾ എന്തെന്ന ഒരു അടിവരയും ചിത്രം പകർന്നു നൽകുന്നുണ്ട്. ഏറെ പ്രസക്തിയുള്ള ഒരു വിഷയം പറയുമ്പോൾ അതിനെ കൈത്താങ്ങായി നിർത്താൻ ഒരുപിടി പൊടികൈകളുമുണ്ട്.

പ്രണയം, ചിരി, തമാശകൾ ഒപ്പം ആരും അധികം ശ്രദ്ധിക്കാത്ത കരയുടെ വിങ്ങലുകൾ എല്ലാം പറയുന്ന ചിത്രം വിഷയത്തിന്റെ തീവ്രത കൊണ്ട് മാത്രമല്ല ശ്രദ്ധിക്കപ്പെടുന്നത് മറിച്ചു പറഞ്ഞ രീതി കൂടെ കൊണ്ടാണ്. ഒരു നല്ല പ്രണയ കഥ മേമ്പൊടിയായി വൃത്തിയായി പറഞ്ഞിട്ടുണ്ട്, ഒപ്പം താരങ്ങൾ എല്ലാം മികച്ചു നിന്നു.

ആദ്യ പകുതിയിലും മികച്ചു നിന്ന രണ്ടാം പകുതി തന്നെയാണ് ചിത്രത്തിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നത്,ഗോവുട്ടിയുടെയും റ്റീനയുടെയും ലോകത്തു നിന്നു ഒരുപാട് കാര്യങ്ങൾ ഒതുക്കി വൃത്തിക്ക് പറഞ്ഞിട്ടുണ്ട്.സോഷ്യലി റെലവന്റ് ആയ സബ്ജെക്ട് പാളി പോകാതെ ആസ്വാദന നിലവാരം ഉയർത്താൻ വേണ്ടിയുള്ള നുറുങ്ങു തമാശകളും എടുത്തു പറയേണ്ട ഒന്നാണ്.

നീര്ജും, റീബയും അവരുടെ വേഷങ്ങളിൽ മികച്ചു നിന്നു. ധർമജൻ ബോൾഗാട്ടി, സുധി കോപ്പ തുടങ്ങിയവരും അവരുടെ വേഷങ്ങൾ ഭംഗിയാക്കി. അജുവിന്റെ വേഷം സ്ഥിരം വാല് വേഷങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നു. ആദ്യ സംവിധാന സംരം ഭത്തിൽ ഡൊമിൻ ഡി സിൽവ ഏറ്റെടുത്തതു വളരെ സാമൂഹിക പ്രസക്തമായ ഒരു കഥ തന്നെയാണ്, അത് നീറ്റ് ആയി ചെയ്തിട്ടുമുണ്ട്. ഇനിയും നല്ല ചിത്രങ്ങൾ ഈ സംവിധായകനിൽ നിന്നു പ്രതീക്ഷിക്കുന്നു….

Comments are closed.