ക്വീൻ റിവ്യൂമലയാള സിനിമ ഇന്നൊരു മാറ്റത്തിന്റെ പാതയിലാണ്. സൂപ്പർതാര ചിത്രങ്ങൾക്ക് മാത്രമേ നിലനിൽപ്പുള്ളൂ എന്നൊരു നടപ്പു വ്യവസ്ഥിതിയിൽ നിന്ന് കഥയാണ് ഹീറോ എന്ന് പറയുന്നിടത്തേക്ക് സിനിമ എത്തി നിൽക്കുന്നതിനു ഉദാഹരണങ്ങൾ അനവധി ആണ്. അങ്കമാലി ഡയറീസ് പോലുള്ള വമ്പൻ വാണിജ്യ വിജയങ്ങൾ സിനിമയുടെ തിളക്കത്തിലുപരി കാമ്പിലാണ് കാര്യമെന്ന് മലയാളി മനസിലാക്കിയതിന്റെ തെളിവ് തന്നെയാണ്.

ഇന്ന് ഒരു കൂട്ടം യുവാക്കൾ അവരുടെ സ്വപ്നവുമായി കേരളത്തിലെ പ്രദർശന ശാലകളിൽ നമ്മളെ കാണാൻ എത്തി. ടീസർ കൊണ്ടും പാട്ടുകളുടെ ക്വാളിറ്റി കൊണ്ടും പ്രേക്ഷക ശ്രദ്ധ ക്വീൻ ഒരു പുതുമുഖ ചിത്രമെന്നുള്ള ഒരു പ്രശ്നവുമില്ലാതെ നല്ല സദസിൽ തീയേറ്ററുകളിൽ പ്രദർശിക്കപ്പെടുന്ന കാഴ്ച വളരെ സന്തോഷ പകർന്ന ഒന്നാണ്. ഇതൊരു നല്ല സിനിമ സംസ്കാരത്തിന്റെ മിടുകാണു.

ഒരു കോളേജിലെ മെക്കാനിക്കൽ ബ്രാഞ്ചിൽ ആദ്യ വർഷത്തിൽ പുതുതായി വന്നു ചേരുന്ന വിദ്യാർത്ഥികളെ പരിചയപെടുത്തിയാണ് സിനിമ തുടങ്ങുന്നത്. അവരുടെ ചിരിയും ചിന്തയും നിറഞ്ഞ ജീവിതത്തിനു ഒരു മാറ്റം വരുന്നത് രണ്ടാം വര്ഷം ഒരു പെൺകുട്ടി ആ ബ്രാഞ്ചിൽ ജോയിൻ ചെയ്യുമ്പോഴാണ്. അതിനു ശേഷം ഉണ്ടാകുന്ന സംഭവങ്ങളാണ് കഥയുടെ ടേക്ക് ഓഫ് പോയിന്റ്.

ടീസറും, പാട്ടുകളും പകർന്നു തന്ന ഫീൽ നല്ല രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ നവാഗതനായ ഡിജോ ജോസ് ആന്റണിക്ക് കഴിഞ്ഞിട്ടുണ്ട്.അതിനു ഏറ്റവും സഹായമാക്കിയത് സുരേഷ് ഗോപിയുടെ dop തന്നെയാണ്.ടോണിന്റെ കാര്യത്തിലും ഫ്രെയിംസ്ന്റെ കാര്യത്തിലും ക്വീൻ ബഡ്ജറ്റിനും മുകളിൽ നിൽക്കുന്ന സിനിമ തന്നെയാണ്.ഫീൽ ഗുഡ് സിനിമ എന്നത്തിലേക്ക് പടം എത്തുമെന്ന് തുടക്കത്തിൽ തന്നെ എത്തിയെങ്കിലും അതിലേക്ക് എത്തിച്ചേർന്ന വിധം കൈയടി ഉളവാക്കാവുന്നതാണ്. ക്യാമ്പസ് ചിത്രം എന്ന ടാഗിനോട് മാക്സിമം ചേർന്ന് തന്നെയാണ് ക്വീൻ ഡിജോ ഒരുക്കിയത്.

ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവരുടെ തിരക്കഥ തുടർച്ചയായി ഹൈ പോയിന്റുകളിലൂടെ കടത്തി വിട്ട ഒന്ന് തന്നെയാണ്. ഒരു പക്ഷെ ഈ ജോണറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് ക്വീനിനെ പറ്റി പറയാം. സാനിയ എന്ന നായികയുടെ പ്രകടനം ഏറെ കൈയടി അർഹിക്കുന്നുണ്ട്. നല്ല രീതിയിൽ റിലേറ്റ് ചെയ്തു പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കാൻ കഴിഞ്ഞതിൽ ഈ ടീം വിജയിച്ചിട്ടുണ്ട്.
.
ജേക്സ് ബിജോയ് ഈ പേര് ഓർത്തു വച്ചോളു. ഈ യുവാവിന്റെ സംഗീതം ക്വീനിനെ ഒരു സാധാരണ എന്റെർറ്റൈനെർ എന്നതിലും മുകളിൽ കൊണ്ട് വന്നിട്ടുണ്ട്. തമിഴ് സിനിമകളിൽ ജേക്സ് ബിജോയ് എന്ന പേര് കേട്ടിട്ടുണ്ട് എങ്കിലും ക്വീൻ എന്ന ചിത്രത്തിലെ സംഗീതം അദ്ദേഹത്തിന് ഇവിടേയും ഏറെ ആരാധകരെയും സൃഷ്ടിക്കും എന്ന് ഉറപ്പാണ്.

ക്യാമറക്കു മുന്നിലും പിന്നിലും ഒരു കൂട്ടം പുതുമുഖങ്ങൾ ഒരുക്കുന്ന ചിത്രം എന്നത്തിന്റെ പേരിൽ അവർക്ക് വേണ്ടി കാണേണ്ട ഒരു സിനിമയല്ല ക്വീൻ മറിച്ചു ഒരു കിടിലൻ പ്രോഡക്റ്റ് തന്നെയാണ്. മലയാളത്തിൽ ഇത്തരം ചിത്രങ്ങളിൽ വന്നതിൽ വച്ചേറ്റവും മികച്ച ഒന്ന്. ധൈര്യമായി ടിക്കറ്റ് എടുത്തോളൂ. പൈസ വസൂൽ….

Comments are closed.