കൊച്ചുകടവിലെ വിപ്ലവം, യുവത്വത്തിന്‍റെയും – ഫ്രഞ്ച് വിപ്ലവം റിവ്യൂ!!!

0
78

നവാഗതനായ മജു സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവം ഇന്ന് തീയേറ്ററുകളിൽ എത്തി. സണ്ണി വെയ്ൻ നായകനാകുന്ന ചിത്രം 1996 കാലഘട്ടത്തിലെ ഒരു കേരളീയ ഗ്രാമത്തിന്റെ ജീവിത രീതികളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമയാണ്.

റിവ്യൂയിലേക്ക് കടക്കുന്നതിനു മുൻപ് ഇങ്ങനെ ഒരു subject ആദ്യ സിനിമയാക്കാൻ തീരുമാനിച്ച മജുവിന് കൈയടികൾ. ഒരു തുടക്കക്കാരൻ ഒരിക്കലും കൈവയ്ക്കാൻ സാധ്യത ഇല്ലാത്ത തരത്തിലെ ഒരു പ്രമേയമാണ് ചിത്രത്തിലേത്. കൊച്ചു കടവ് എന്ന സാങ്കല്പിക ഗ്രാമവും അവിടത്തെ ജനങ്ങളുമെല്ലാം ആണ് ചിത്രത്തിന്റെ പിവറ്റൽ പോയ്ന്റ്സ്.

96 ൽ കേരളത്തിൽ ചാരായ നിരോധന സമയത്തു ഉണ്ടായ സംഭവ വികാസങ്ങളെ ഒരു കൊച്ചു ഗ്രാമത്തിലൂടെ പറയുന്നതാണ് ചിത്രത്തിന്റ കഥാ ഗതി. ഒരു സെമി ഫാന്റസി ടൈപ്പ് അപ്പ്രോച് ആണ് സംവിധായകൻ ചിത്രത്തിന്റെ ട്രീറ്റ്മെന്റ് ആയി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം ഒരു കുഞ്ഞിരാമായണം സ്റ്റൈൽ

കാരികേച്ചർസ്റ്റിക് ആയിട്ടുള്ള കഥാപാത്രങ്ങളും അവരുടെ പശ്ചാത്തലവുമെല്ലാം നല്ല രീതിയിൽ സംവിധായകൻ ഡീറ്റൈൽ ചെയ്തിട്ടുണ്ട്. വിഷയത്തിലെ പോയിന്റിലിങ്ങിലെ മിടുക്ക് സംവിധായകന് മാത്രം അവകാശപ്പെട്ട ഒന്നാണ്. സണ്ണി വെയിനിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സത്യൻ എന്ന റിസോർട്ടിലെ കുക്കിന്റെ വേഷം സണ്ണിയിലെ ലേസി എലഗൻസിനു നല്ലത് പോലെ ചേരുന്നുണ്ട്.

ചിത്രത്തിന്റെ ടോണും ടെക്സ്ചറിനും സിനിമാട്ടോഗ്രാഫിക്ക് നല്ല പങ്കുണ്ട്. പാപ്പിനു എന്ന ഛായാഗ്രാഹകന് അതിൽ നൂറു മാർക്കാണ്. പ്രശാന്ത് പിള്ളയുടെ സംഗീതവും മികച്ചു നിന്നു. ലാലിൻറെ പട്ടയും ചെമ്പൻ വിനോദിന്റെ കഥാപാത്രവും ഷോ സ്റ്റീലേഴ്‌സ് ആണ്. എന്റർടൈനിംഗ് എലെമെന്റ്സിന്റെ കുറവ് അങ്ങിങ്ങായി ഉണ്ടെങ്കിലും വന്ന ഔട്പുട്ടിന്റെ കാര്യത്തിൽ ഫ്രഞ്ച് വിപ്ലവം നല്ലൊരു ചിത്രം തന്നെയാണ് അല്പം experimental കൂടെയാണ്.

കൊച്ചുകടവ് എന്ന ഫാന്റസി ലോകവും ഒരുപിടി കരിക്കേച്ചറാസ്റ്റിക് മനുഷ്യരെയും ആദ്യ ചിത്രത്തിൽ പ്രേക്ഷകന് കാണിച്ചു കൊടുത്ത മജുവിന്റെ ആദ്യത്തെ atempt നല്ലൊരു ചിത്രമാണ്. കൊച്ചു കടവിലെ വിപ്ലവം അനുഭവിക്കാൻ ടിക്കട്റ്റ് എടുത്തോളൂ.