കൂദാശ ഒരു ഗംഭീരൻ ത്രില്ലെർ!!!

0
156

നല്ല ത്രില്ലെർ ചിത്രങ്ങൾ മലയാളികൾ എന്നും സ്വീകരിച്ചിട്ടേയുള്ളു. മലയാളി ഇപ്പോഴും ഹൃദയത്തോടെ ചേർത്ത് വക്കുന്ന ചിത്രങ്ങളുടെ ജോണറുകൾക്ക് ഇടയിൽ ത്രില്ലെർ എന്ന ജോണറിനു വലിയ സ്ഥാനമുണ്ട്.അതേ ജോണറിലെ കൂദാശ എന്ന ചിത്രം ഇന്ന് റീലീസ് ചെയ്‌തു.

ബാബുരാജ്, സായി കുമാർ, ദേവൻ, ജോയ് മാത്യു, ആര്യൻ മേനോൻ, കൃതിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. തിരക്കഥ ഒരുക്കിയതും സംവിധാനം ചെയ്തതും ഒരു നവാഗത സംവിധായകനാണ്, ദിനു തോമസ്. കുടുംബ ബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു ഫാമിലി ത്രില്ലറാണ് ചിത്രം. അച്ഛൻ മകൾ ബന്ധത്തിന്റെ തീമിൽ കഥപറയുന്ന സിനിമ ഒരു നവാഗതന്റെ സിനിമ എന്ന ലേബലിലും മുകളിൽ നിൽക്കുന്ന ഒന്നാണ്.

മെത്രാൻ ജോയ് എന്ന ബാബുരാജിന്റെ അതി ശക്തമായ കഥാപാത്രമാണ് ചിത്രത്തിന്റെ ആണിക്കല്ല്. ബാബുരാജിന്റെ വലിയൊരു തിരിച്ചു വരവ് തന്നെയാണീ ചിത്രമെന്ന് ഉറപ്പ് പറയാം. ക്രിമിനൽ പശ്ചാത്തലമുള്ള മെത്രാന് ജോയ് ഇന്ന് ആ ജോലി ഉപേക്ഷിച്ചു ഒരു സാധാരണക്കാരനെ പോലെ ജീവിക്കുകയാണ്. എന്നാൽ സ്വന്തം മകളുടെ ജീവിതത്തിലേക്ക് പലരും കരിനിഴൽ വീഴ്ത്തിയപ്പോൾ മെത്രാൻ ജോയ് തിരിച്ചു തന്റെ പഴയ വേരുകളിലേക്ക് മടങ്ങുന്നു.

അച്ഛൻ മകൾ ബന്ധത്തിലൂന്നി ഒരുപിടി ചിത്രങ്ങൾ മലയാള സിനിമയിൽ വന്നിട്ടുണ്ടെങ്കിലും ആഖ്യാനത്തിലും ത്രില്ലിംഗ് മോമെന്റുകളിലും കൂദാശ ഒട്ടും പിന്നില്ലല്ല. ചിത്രത്തിന്റെ പേസിങ് ഒരു പ്ലസ് തന്നെയാണ്. എൻഗേജിങ് എന്ന ഫാക്ടറിൽ വിശ്വാസമർപ്പിച്ചാണ് ദിനു ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ബാബുരാജിന്റെ കരിയർ ബെസ്റ്റ് തന്നെയാണ് ചിത്രത്തിലെ മെത്രാൻ ജോയ് എന്ന കഥാപാത്രം. വൈകാരിക മുഹ്ര്തങ്ങളിൽ എല്ലാം തന്നെ അതി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്. ഒപ്പം ലില്ലിയിലെ ആര്യൻ കൃഷ്ണ മേനോൻ അടക്കമുള്ള താരങ്ങൾ ബാക്ക് അപ് ഫാക്ടറുകൾ ആണ് ചിത്രത്തിന്റെ
പ്രേക്ഷകരെ എഡ്ജ് ഓഫ് ദി സീറ്റിൽ ഇരുത്തുന്ന തരത്തിലുള്ള ആഖ്യാന ശൈലിയും മൊമെന്റ്സും നിറഞ്ഞ ഒരു ത്രില്ലറാണ് കൂദാശ. പൈസ വസൂൽ മൂവി…………