കുമ്പളങ്ങിയിലെ രാത്രികളുടെ പൂർണത – A well crafted film -റിവ്യൂ വായിക്കാംശ്യാം പുഷ്ക്കരൻ പ്രത്യേകിച്ച് വിശേഷണം ഒന്നും ആവശ്യമില്ലാതെ തിരക്കഥാകൃത്ത്‌. ഞാൻ വിശ്വസിക്കുന്നത് പെർഫെക്റ്റ് സ്ട്രക്ചറിങ്‌ ഉള്ളതാണ് തന്നെയാണ് ശ്യാമിന്റെ ഓരോ തിരക്കഥയും എന്നാണ്. അയാളുടെ ഏറ്റവും മോശം വർക്കുകളിൽ ഒന്നായ റാണി പദ്മിനി പോലും സ്ട്രച്ചറിൽ പെർഫെക്റ്റ് ആയിരുന്നു വീണു പോയത് വേറെ എവിടേയോ ആണ്. അയാൾ എത്ര വലിയ പെർഫെക്ഷനിസ്റ് എന്നാണ് ഇത് തെളിയിക്കുന്നത്. ഇന്ന് ശ്യാമിന്റെ പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് റീലീസായി


തീയേറ്ററുകളിൽ ഇന്ന് കുമ്പളങ്ങി നൈറ്റ്സ് കാണുമ്പോൾ ചിന്തിച്ചു പോകുന്നത് ഈ മനുഷ്യന് ഇത്രയും നല്ല സ്ക്രിപ്റ്റുകൾ എങ്ങനെ ഉണ്ടാക്കാൻ പറ്റുന്നു എന്ന് തന്നെയാണ്. എല്ലാ അർത്ഥത്തിലും പൂർണമായ ഒരു സിനിമ അതാണ് കുമ്പളങ്ങി നൈറ്റ്സ്. ഓരോ മൈന്യുട്ട് ഡീറ്റെയിൽസ് പോലും അനൽയിസിസ് ചെയ്താലും ഒരു കുറ്റമോ കുറവോ കണ്ടുപിടിക്കാനാകില്ല. ഫ്രെമികൾ മുതൽ മ്യൂസിക് വരെ പൂര്ണതയുടെ കൊടുമുടി തന്നെയാണ് കുമ്പളങ്ങി നൈറ്റ്സ്. ഫീൽ ഗുഡ് സിനിമ എന്ന് പറയാമെങ്കിലും കേവല നന്മയുടെ പുത്തൻ ഉണർത്തുപാട്ടാകുന്നില്ല ചിത്രം എന്നത് ഏറെ ശ്രദ്ധേയമാണ്

പ്ലോട്ട് ഡ്രൈവൻ സിനിമകളുടെ പെരുമഴയിൽ ഇതുപോലെയുള്ള ക്യാരക്ടർ ഡ്രൈവൻ സിനിമകൾ കാണുമ്പോൾ തന്നെയൊരു സന്തോഷമാണ്. കഥാപാത്രങ്ങളുടെ സ്വഭാവവും രീതിയും എസ്സ്റ്റാബ്ലിഷ്‌ ചെയ്ത ശേഷം അവയിലൂന്നി അവരുടെ ചുറ്റും നടക്കുന്ന കാര്യങ്ങൾ പറയുന്ന രീതിയാണ് ചിത്രം അവലംബിക്കുന്നത്. തിരക്കഥയുടെ മെറിറ്റ് മാത്രം എടുത്തു പറയുന്നില്ല ആദ്യം പറയേണ്ടത് ഫ്രെയിംസ് ആണ്. ഷൈജു ഖാലിദ് നിങ്ങൾ എജ്ജാതി മനുഷ്യനാണ്. ചുമ്മാ പൊളി .ഒപ്പം മധു നാരായണൻ ഒരു നവാഗത സംവിധായകൻ ആണെന്ന് പറയുകയേ ഇല്ല. പറഞ്ഞിട്ട് കാര്യമില്ല ഈ ടീമ്സിന്റെ കൂടെയൊക്കെ അല്ലെ സഹവാസം , ഇതിൽ അപ്പുറം ടാലെന്റ്റ് ഉണ്ടേലെ അത്ഭുതമുള്ളു

ചിരിയും കരച്ചിലും അൽപ്പും ത്രില്ലും ഒക്കെ ചേരുന്ന കുമ്പളങ്ങിയിലെ ജീവിതം കാഴ്ചക്ക് അതി മനോഹരമാകുന്നത് അഭിനേതാക്കളുടെ പ്രകടനം കൂടി ചേരുമ്പോഴാണ്. സൗബിനും ഫഹദിന്റെയും റൈഞ്ച് ഒക്കെ നമുക്ക് നേരത്തെ അറിയുന്ന ഒന്നാണ് അവരതിനെ മാക്സിമത്തിൽ ചെയ്തിട്ടുണ്ട് ഭാസി മച്ചാൻ പോലും വേറെ ലെവൽ അഭിനയം ആയിരുന്നു.ഷൈൻ അന്ന ബെൻ ടീമിന്റെ റൊമാന്സും ആയ സെഗ്മെന്റിൽ ഇരുവരും സംസാരിക്കുന്ന ഡയലോഗുകളും ഏറെ രസകരമാണ്. ലോ ലൈറ്റിലെ കുമ്പളങ്ങിയുടെ ദൃശ്യ ഭംഗി ഒക്കെ അതി മനോഹരമായി ആണ് പിക്ച്ചറൈസ് ചെയ്തിരിക്കുന്നത്

നാല് സഹോദരന്മാരിലൂടെ ആണ് കുമ്പളങ്ങി നൈറ്റ്സ് പുരോഗമിക്കുന്നത്. ഫ്രാങ്കിയുടെ ചേട്ടന്മാരാണ് സജിയും ബോബിയും ബോണിയും, തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യതാസങ്ങളും വ്യത്യസ്ത രീതികളും ഉള്ളവരാണ് ഇവർ കഥയുടെ മൈൻ പോയിന്റിലേക്ക് കടക്കുന്നത് ബോബിയുടെ പ്രണയത്തിന്റെ അനവരണത്തോടെയാണ്. ബോബ്ബിയുടെ പ്രണയത്തിനു സപ്പോർട് നല്കാൻ സഹോദരന്മാർ തീരുമാനിക്കുന്നതിന് ശേഷം അവരുടെ മുന്നിൽ എത്തുന്ന പ്രശ്നങ്ങളും ഒരു ചെറിയ പ്രശ്നക്കാരനുമാണ് ചിത്രത്തിന്റെ ബാക്കി പത്രം

സിറ്റിയുവേഷൻ കോമഡികൾ തന്നെയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് , മുൻപ് പറഞ്ഞു പോയിട്ടുള്ള ഫോർമാറ്റിൽ തന്നെയാണ് സിനിമ വന്നിട്ടുള്ളത് എങ്കിലും അതിന്റെ ട്രീറ്റ്മെന്റ് ഓരോ ഡിപ്പാർട്മെന്റും ഒക്കെ ചേർന്നാണ് ആ സിനിമയെ പെർഫെക്റ്റ് ആക്കുന്നത്. ഫഹദിന്റെ ഒക്കെ പ്രകടനം ടോപ് നോച് തന്നെയാണ്. സൗബിന്റെ സജിയും. പറയാനും എഴുതാനും ഒരുപാടുണ്ട് ഈ സിനിമയെ പറ്റി. കുമ്പളങ്ങിയിലെ രാത്രികളെ പറ്റി ഇനി ഒരുപാട് നാൾ മലയാള സിനിമ സംസാരിക്കും അത് ഉറപ്പാണ്.
A Gem …അതിൽ കൂടുതലും കുറവും ഒന്നും പറയാനില്ല ..

ഒറ്റ വരി

അടുത്തിടെ കണ്ട ഏറ്റവും നല്ല സിനിമ .. സിനിമയുടെ പൂർണത

Comments are closed.