കുട്ടന്‍പിള്ളയുടെ ശിവരാത്രി റിവ്യൂട്രൈലെറും ടീസറും ഒരുപാട് പ്രതീക്ഷ തന്ന ഒരു ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. തൊണ്ടിമുതലിനു ശേഷമുള്ള സുരാജിന്റെ മറ്റൊരു മികച്ച വേഷത്തിനുള്ള കാത്തിരിപ്പാണ് കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലേക്ക് എത്തിച്ചത്.

ഒരു പോലീസുകാരന്റെയും അയാളുടെ ചുറ്റും നടക്കുന്ന സംഭവങ്ങളുടെയും ആകെത്തുകയായ ചിത്രം വ്യത്യസ്തമാകുന്നത് ചിത്രത്തിന്റെ കാലിക പ്രസക്തി കൊണ്ടും സസ്പെൻസ് എലെമെന്റു കൊണ്ടുമാണ്. ചക്ക പ്രേമിയായ കുട്ടൻപിള്ളയുടെ കഥ പറയുമ്പോളും അത് കൊണ്ടെത്തിക്കുന്ന ഏൻഡ് പോയിന്റ് ഏറെ കൈയടി അർഹിക്കുന്ന ഒന്നാണ്. ചിരിയും കളിയും നിറഞ്ഞ ആദ്യ പകുതിയിൽ നിന്ന് അവസാന പകുതിയിലെ പ്രത്യേകിച്ച് ക്ലൈമാക്സിൽ ഉള്ള സീരിയസ് അഥവാ കാലിക പ്രസക്തിയുള്ള എലമെന്റിലേക്ക് കൊണ്ട് വന്ന രീതിയും അതിന്റെ ദ്യോതനവും കൈയടി അർഹിക്കുന്നു.

ഒരു നാട്ടിൻപുറവും കുറച്ചു സാധാരണക്കാരും ചേർന്ന ഒരു കഥാ പ്രതലമാണ് ചിത്രത്തി ചിത്രത്തിനുള്ളത്. ചക്ക പ്രേമിയായ കുട്ടന്പിള്ള ഗൗരവക്കാരനാണ്. കുട്ടൻപിള്ളക്ക് പോലീസിലാണ് ജോലി. ഭാര്യ ശകുന്തളക്കും പോലീസിലാണ് ജോലി. കുട്ടൻപിള്ളയുടെ ചക്ക പ്രേമവും, മരുമകൻ സുനീഷ് ( ബിജു സോപാനം ) പ്ലാവ് വെട്ടി വിൽക്കാൻ നടക്കുന്നതുമൊക്കെയാണ് ആദ്യ പകുതി. ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ചിത്രം ഒരു പരീക്ഷണ സ്വഭാവത്തിലേക്ക് കടക്കുന്നു.

മിഥുൻ രമേഷിലൂടെയും മറ്റു താരങ്ങളിലൂടെയും ആണ് ചിത്രത്തിന്റെ നരേശനും തുടക്കവും കടന്നു വരുന്നത്. കുട്ടൻപിള്ളയും ഉത്സവവും പ്ലേസ് ചെയ്യുന്നതിനൊപ്പം ഒരു പാരലൽ ട്രാക്ക് കൂടെ മിഥുൻ രമേശിന്റെ കഥാപാത്രത്തിനും മറ്റു പലർക്കും ഒപ്പം തിരക്കഥയിൽ മെനഞ്ഞെടുക്കുന്നുണ്ട് അണിയറക്കാർ, ആ പാരലൽ ട്രാക്ക് ആകട്ടെ ഒരുപാട് സർപ്രൈസുകളുമായി ഒപ്പം തന്നെ ഇമോഷനലായി ടച് ചെയ്തു കൊണ്ടാണ് അവസാനിക്കുന്നത്.

ആദ്യ പകുതി കോമെടി എലമെന്റുകൾ നിറഞ്ഞാതാണെങ്കിൽ രണ്ടാം പകുതിയിൽ എത്തുമ്പോൾ അതിൽ നിന്നും മുകളിലായി വളരെ ക്ലാസ് രംഗങ്ങളാൽ നിറഞ്ഞതാണ്. തീർത്തും പരീക്ഷണാത്മകമായ രംഗങ്ങളെന്നു പറയുമ്പോൾ ക്ലൈമാക്സ് അതി ഗംഭീരം എന്ന് പറയാതെ വയ്യ…

കുട്ടൻപിള്ളയായ് സുരാജ് മികച്ചു നിന്നു. ബിജു സോപാനത്തിന്റെ മരുമകൻ കഥാപാത്രവും മറ്റു കഥപത്രങ്ങളും മികച്ചു നിന്നു. ചിത്രത്തിനെ ത്രില്ലർ എന്നോ കോമെടി ചിത്രം എന്ന ജെനറിലോ വിശേഷിപ്പിക്കുന്നതിനേക്കാൾ ഒരു പരീക്ഷണ ചിത്രം എന്ന് വിളിക്കാം. കുടുംബ പ്രേക്ഷകർക്ക് ഉറപ്പായും ചിത്രം ഇഷ്ടപെടും. ഫുൾ ഫൺ നിറഞ്ഞ ആദ്യ പകുതിയും തീർത്തും വ്യത്യസ്തമായ രണ്ടാം പകുതിയും അതാണ് കുട്ടൻപിള്ളയുടെ സ്വത്ത്…

Comments are closed.