കുടുംബത്തോടൊപ്പം പോയി കാണേണ്ട ചിത്രം – ആകാശ മിട്ടായി

0
220

90 കളുടെ ആദ്യ പാദം മുതൽ ചെറിയ നൊമ്പരങ്ങളിലൂടെയും കൊച്ചു കൊച്ചു ചിരികളിലൂടെയും ഉണ്ണിക്കൃഷ്ണനായും ഹരിയായും പ്രകാശനായും ഒക്കെ നമ്മുടെ ഹൃദയങ്ങളോട് ചേർന്ന് നിന്നൊരു നടനുണ്ട്, ജയറാം. പക്ഷെ പിന്നീടുള്ള യാത്രയിലെങ്ങോ നമുക്കറിയാവുന്ന ജയറാമേട്ടനെ എങ്ങോ നഷ്ടമായി, കടലോളം സങ്കടങ്ങൾ ഉള്ളിലൊളിപ്പിച്ചു നമുക്ക് മുന്നിൽ ചിരിച്ചു കാട്ടുന്ന ഒരുപിടി സാധാരണക്കാരായ കഥാപാത്രങ്ങളെ, അതിലേക്കുള്ള യാത്രയുടെ തുടക്കമാകാൻ സാധ്യത ഉണ്ടെന്നുള്ള ചിന്ത ഉള്ളത് കൊണ്ടാണ് ആകാശ മിട്ടായി ആദ്യ ദിനം കാണാൻ തീരുമാനിച്ചത്.

തന്നെ എവിടെയാണ് നഷ്ടമായത് എന്നറിയാൻ വേരുകളിലേക്ക് മടങ്ങുക എന്നുള്ള കോമൺ റിഫ്ലക്സ് തന്നെയാണ് ആകാശമിട്ടായി എന്ന് വിശകലനത്തിന് മുൻപ് പറയുകയാണ്. നമുക്കറിയാവുന്ന സാധാരണക്കാരന് ഇമേജിൽ ഉള്ള ഒരു ജയറാം തന്നെയാണീ ചിത്രത്തിൽ ഉള്ളത്. അല്ലാതെ അൺ സഹിക്കബിൾ ആയ മാസ് കൂൾ ഐറ്റംസ് ആകാത്തതിൽ ഏറെ നന്ദിയുണ്ട് അണിയറക്കാരോട്.

മക്കൾ ജനിക്കുന്നത്തിനു മുന്നേ തന്നെ ഏറെ പ്രതീക്ഷകൾ ഉള്ള മാതാപിതാക്കളുള്ള സമൂഹത്തിൽ ജീവിക്കുന്ന പ്രേക്ഷകർ കണ്ടിരികണ്ട ഒരു മനോഹര ചിത്രമാണ്.രണ്ട്‌ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ള അച്ഛന്മാർ അവരുടെ മക്കളെ വളർത്തുന്ന രീതിയാണ് സിനിമയുടെ തീം.കലാഭവൻ ഷാജോണും,ജയറാമുമാണ് സിനിമയിലെ രണ്ട്‌ അച്ഛന്മാർ. ജയൻ പീതാംബരൻ എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളിൽ ഊന്നി മുന്നോട്ട് പോകുന്ന കഥാഗതിയുടെ ആണിക്കല്ല് ആകുന്നത് ഇരുവരും മക്കളോട് പെരുമാറുന്ന രീതിയും മറ്റുമാണ്. ജയനും പിതാംബരനും പാത്ര സൃഷ്ടി കൊണ്ട് രണ്ടു ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളാണ്. സിനിമയുടെ തുടക്കം മുതലിങ്ങനെ രണ്ടു എൻഡിലുള്ള കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. മക്കളെ പഠനത്തിന് പ്രാധാന്യം കൊടുത്തു വളർത്തുന്നതിനേക്കാൾ സ്നേഹത്തോടെ അവരുടെ മാനസിക വികാസത്തിന് അവസരം നൽകണമെന്ന വിശാലമായ ചിന്തയുള്ള ജയന്റെയും മക്കളെ പഠനം എന്നൊരു ഒറ്റ മാർഗത്തിലൂടെ മുന്നോട്ട് നയിക്കാൻ ആഗ്രഹിക്കുന്ന പീതാംബരന്റെയും മക്കളുടെ ജനനം മുതലുള്ള ഓരോ സ്റ്റേജുകളും ചർച്ച ചെയ്തു മുന്നോട്ട് പോകുന്ന ഒരു നറേഷൻ ഉള്ള ചിത്രത്തിൽ കൊണ്ടുവരാൻ കഴിയുന്ന സാമൂഹിക ബൗദ്ധിക വിഷയങ്ങൾ കൊണ്ടുവരാൻ കഴിയുന്നുണ്ട് ചിത്രത്തിന്.

നന്മ എന്ന മരത്തിൽ നിന്ന് അടർന്നു വീഴുന്ന ഇതളുകൾ പെറുക്കിയെടുത്തു കൂട്ടിയൊരുക്കിയ ഒരു കാഴ്ചയാകാവുന്നിടത് ആകാശ മിട്ടായി വേറിട്ട് നില്കുന്നത് പറഞ്ഞ കാര്യങ്ങളിലെ സത്യസന്ധതയും കാലികതയും കൊണ്ടാണ്. പാത്ര സൃഷിടിയുടെ അകമ്പടി സേവിച്ചു പറയുനുള്ള കാര്യങ്ങൾ പറയുമ്പോൾ അവിടെ ഒതുക്കലിൻറെയും പരത്തലിന്റെയും ധാര്മികതയുമില്ല. അപ്പ എന്ന ഈ ചിത്രത്തിന്റെ ഒറിജിനൽ കണ്ടിട്ടുണ്ടെങ്കിലും രണ്ടും രണ്ടു എന്റിറ്റി ആയി സമീപിക്കാൻ ആണെനിക്കിഷ്ടം. കഥാപരമായ മേന്മ എന്നതിന് മുകളിൽ കാലികത എന്നൊന്നിനു ഊന്നൽ നല്കിയതിനായാൽ സൃഷ്ടിക്കപ്പെട്ട കഥയുടെ വ്യാപ്തി എന്നൊന്നിനു ഒരു അളവുകോൽ ഇല്ല എന്ന് പറയേണ്ടി വരും. ഒരു കുഞ്ഞു ജനിച്ചു അവന്റെ വളർച്ചയുടെ ഓരോ സ്റ്റേജിലിടെയും കടന്നു പോകുന്ന മാതാപിതാക്കളുടെ ഇമോഷനുകൾ രണ്ട് ഏൻഡ് പെർസ്പെക്റ്റീവുകളിലൂടെ പറയപെടുമ്പോൾ സംവിധായകൻ ഉദ്ദേശിക്കുന്നത് വാട്ട് ആൻഡ് വാട്ട് നോട്ട് എന്ന കോൺസെപ്റ് തന്നെയാണ്.

അങ്ങനെ മെറിറ്റ് പറയുമ്പോളും ഇടക്കങ്ങു തീരെ ഫ്ലാറ്റ് ആകുന്നുണ്ട് ചിത്രം, പക്ഷെ എക്സ്പീരിനെൻസിൻറെ മിടുക്ക് ആകണം എന്ന് തോന്നുന്നു ലൈഫ് സേവിയറേ പോലെ കുറച്ചു ജയറാം ഡയലോഗുകൾ വരുമ്പോൾ മേൽ പറഞ്ഞ ആ അവസ്ഥയിൽ നിന്നൊരു എലവേഷൻ ഉണ്ടാകുന്നുണ്ട്. ജയറാമിന്റെ സമീപ കാല വേഷങ്ങളിൽ വളരെ മികച്ചത് തന്നെയാണ് ആകാശ മിട്ടായിയുടെ ജയൻ എന്ന് പറയാതെ വയ്യ, ക്ലൈമാക്സിലെ മാനേജ്മെന്റ് സീനുകളും മകനെ സ്കൂളിൽ നിന്ന് വിളിച്ചു ഇറക്കികൊണ്ട് പോകുന്ന രംഗങ്ങളിലെ പ്രകടനങ്ങൾ എടുത്തു പറയാവുന്നത് തന്നെയാണ്. അതിഭാവുകത്വത്തിന്റെ മാസ് കൂളിസം ഏഴലയതു പോലും വരാത്ത ഈ വേഷങ്ങൾ ജയറാമിന്റെ സ്ട്രോങ്ങ് പോയിന്റ് തന്നെയാണ്. കഥപറച്ചിലിന്റെ ഒഴുക്കിനൊപ്പം നീങ്ങുന്ന എഡിറ്റിംഗും, ശങ്കറിന്റെ ക്യാമറയും മികച്ചു നിന്നു. സമുദ്രകനിക്കും, പദ്മകുമാറിനും ബലം പാത്രസൃഷ്ടികൾ തന്നെയായിരുന്നു, അവരുടെ ഇൻപുട്ട് മാക്സിമം കുറക്കുന്ന രീതിയിലുള്ള ആ കഥപറച്ചിൽ എക്സിക്യൂഷനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

കുറച്ചു കഥാപാത്രങ്ങളും അവരുടെ ലോകവും അവരിൽ നിന്ന് ഒരുപാട് ചെറുതെന്നു തോന്നിക്കുന്ന വലിയ കാര്യങ്ങളും, മനസിനെ എപ്പോഴൊക്കെയോ തട്ടുന്ന കുറച്ചു മുഹൂർത്തങ്ങളും ഉള്ളൊരു ചിത്രമാണ് ആകാശമിട്ടായി. നന്മ കാഴ്ചകളിൽ ആവർത്തനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും പറയുന്ന വിഷയത്തിന്റെ കാലികത അത് എടുത്തു പറയേണ്ടിയിരിക്കുന്നു. കുടുംബത്തോടൊപ്പം പോയി കാണേണ്ട ചിത്രം.