കഥ പറച്ചിലിലെ ഒതുക്കം റിച്ചിയെ മികച്ചൊരു അനുഭവമാക്കുന്നു- റിച്ചി റിവ്യൂഉളിദവരു കണ്ടാതെ എന്ന ചിത്രം കന്നഡ സിനിമാ ചരിത്രത്തിലെ തന്നെ നവ സിനിമയുടെ പയൊനീർ എന്ന് വിലയിരുത്താവുന്ന ചിത്രമാണ്. മാസ്സ് കാഴ്ചകളും ഐറ്റം സോങ്ങുകളും, കത്തി ആക്ഷൻ സീനുകളും അടക്കി വാണ ഇൻഡസ്ട്രിയിൽ കഥ പറച്ചിലിലെ പുതുമ കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഉള്ളടവരു കണ്ടാതെ എന്ന രക്ഷിത് ഷെട്ടി ചിത്രം. മംഗലാപുരം ഉഡുപ്പിയിലെ ഒരു ബീച്ചിനെ പ്രതലമാക്കികൊണ്ട് കഥ പറഞ്ഞ ചിത്രം ആഖ്യാനപരമായി വളരെയധികം പുതുമകൾ പ്രേക്ഷകന് സമ്മാനിച്ച ഒന്നാണ്.

അതെ ചിത്രത്തിന്റെ റീമേക്ക് റിച്ചി ഇന്ന് ലോകമ്പാടുമുള്ള സ്‌ക്രീനുകളിൽ പുറത്തിറങ്ങുമ്പോൾ അത് മേല്പറഞ്ഞ മാസ്റ്റർ ചിത്രത്തിന്റെ മിടുക്ക് കൊണ്ട് മാത്രമല്ല പ്രസക്തമാകുന്നത് മറിച്ചു നിവിൻ പോളിയുടെ തമിഴ് അരങ്ങേറ്റം എന്ന നിലയിലാണ്. ഒരിക്കലും നിവിൻ എന്ന എന്റിറ്റി പ്രേക്ഷകർക്ക് അന്യമായ ഒന്നായിരുന്നില്ല. ബൈ ലിങ്കൽ നേരം, തമിഴ് നാട്ടിലും സൂപ്പർഹിറ്റായ നേരം എന്നി ചിത്രത്തിലൂടെ അവർക്ക് പരിചിതനാണ്. റിച്ചിയുടെ റീലീസ് കേരളത്തിലും മികച്ച രീതിയിൽ തന്നെ നടന്ന ഒന്നാണ്. നിവിൻ പറഞ്ഞത് പോലെ രക്ഷിത് ആ കഥാപാത്രത്തിന് നൽകിയ ഇമ്പാക്ട് തന്നെയാണ് അതിന്റെ റീമേക്കിലേക്ക് എന്നെ നയിച്ചത് എന്ന പോയിന്റ് റിച്ചി കണ്ടു തീരുമ്പോളും പ്രേക്ഷകന് മനസ്സിൽ വരാവുന്ന തരത്തിലാണ് ചിത്രവും ആ കഥാപാത്രവും.

ഇനി രണ്ട് പടവും തമ്മില്ലുള്ള വ്യതാസം എന്തെന്നുള്ള ചോദ്യം അതായത് എന്ത് കൊണ്ട് റിച്ചി കാണണം എന്ന പോയിന്റിൽ വരുകയാണ് എങ്കിൽ നറേഷൻ പാറ്റേർണിൽ ഒരുപാട് വ്യതാസമുണ്ട് രണ്ട് ചിത്രങ്ങളും തമ്മിൽ. അതായത് കംപ്ലീറ്റ് റാഷമോൺ എഫക്ടിൽ പെർസ്പെക്റ്റീവിൽ പല ധ്രുവങ്ങളിലൂടെ പറഞ്ഞ കഥയാണ് കന്നഡ ചിത്രമെങ്കിൽ റിച്ചി അതെ കോർ ഉള്ള സംഭവത്തിന്റെ ലീനിയർ അഡാപ്റ്റേഷൻ ആണ്. ഒപ്പം കന്നഡയിൽ ആദ്യ കാഴ്ചയിൽ പ്രേക്ഷകന് മനസിലാകാത്ത എല്ലാം സാധാരണ പ്രേക്ഷകന് വേണ്ടി സിംപിളും മനസ്സിലാക്കാവുന്ന തരത്തിലുമുള്ള ഒന്നാക്കിയിട്ടുണ്ട്.

ഒരു ഹാർഡ് ഹീറ്റിങ് ആക്ഷൻ മൂവി അല്ല റിച്ചി മറിച്ചി ആ മൂഡിലേക്ക് വരുന്നു എന്നുള്ള ഒരു ഗ്രിപ്പ് പ്രേക്ഷകന് തോന്നിപ്പിച്ചു ഇമോഷണൽ കോൺഫ്ലിക്റ്റുകളിലൂടെ മുന്നേറുന്ന ഒരു ചിത്രമാണ്. റിച്ചി എന്ന കഥാപാത്രവും അവന്റെ ബാല്യവും, എന്ത് കൊണ്ട് അവൻ ഇങ്ങനെ ആയി എന്ന ന്യായം എല്ലാം മികച്ച രീതിയിൽ കവർ ചെയ്യാൻ സംവിധായകനായി. ഇനി പടത്തിന്റെ വേറൊരു പ്ലസ് പറയാം, റിചി എന്ന കഥാപാത്രത്തെ എത്രമാത്രം ഓവർ ദി ടോപ് ആക്കാൻ ഉള്ള ചാൻസുകൾ ഉണ്ടായിരുന്നു എങ്കിലും പറയാൻ വച്ച കഥയോട് ചേർന്ന ആ ഒതുക്കം റിച്ചിയെ വേറിട്ട് നിര്ത്തുന്നു. അയാളുടെ ചിരി നടത്തം, മാനറിസം എന്നിവടങ്ങളിൽ നിന്നൊരു ഹീറോയിക് ഇമേജ് സൃഷ്ടിക്കാൻ ശ്രമിച്ചത് വർക്ക് ഔട്ട് ആയിട്ടുണ്ട്.

അമ്മ മകൻ റിലേഷൻ, ബാല്യത്തിലെ സുഹൃത്തുക്കൾ തമ്മിലെ ശത്രുത,പ്രണയം, അന്വേഷണം, പ്രതികാരം എന്നിവയെല്ലാം മനോഹരമായി തന്നെ ഗൗതം രാമചന്ദ്രൻ പ്രേക്ഷകനിലേക്ക് എത്തിച്ചിട്ടുണ്ട്. നിവിന്റെ സ്ക്രീൻ പ്രെസെൻസ് ആണ് എടുത്തു പറയേണ്ട ഒന്ന്. രണ്ട് മണിക്കൂറിൽ ഒതുക്കിയ കഥ പറച്ചിലും പ്രശംസ അർഹിക്കുന്നു. പക്ഷെ അവിടെ നെഗറ്റീവ് ആകുന്നത് പരത്തി പറയുമ്പോൾ ഉണ്ടാകുന്ന ഇമോഷണൽ മോമെന്റുകളുടെ ഡീറ്റൈലിംഗ് ഇല്ലാതാകുന്നത് എന്നതാണ്. ശ്രദ്ധ ശ്രീനാഥിന്റെ ലിപ് സിങ്ക് പ്രശ്നം തോന്നി, നാട്ടി തന്റെ റോൾ മനോഹരമാക്കി, അഭിനയത്തിന്റെ ഈസ് എല്ലാം പലയിടങ്ങളിലും ചേരൻ എന്ന നടനെ
അനുസ്മരിപ്പിക്കുന്ന തരത്തിലാണ്.

കന്നഡ സിനിമ കണ്ടവർക്ക് പോലും റിച്ചി കണ്ടാൽ ഒരിക്കലും അതൊരു ഡിറ്റോ പടം ആണെന്നു പറയാൻ കഴിയില്ല. കന്നഡ ചിത്രത്തിന്റെ മൂലകഥയെ വൃത്തിയായി പറഞ്ഞു വച്ചിരിക്കുന്നു എന്ന് ഉറപ്പ് പറയാനാകും. എന്തായാലും നിവിന്റെ എൻട്രി മോശമായില്ല. ഔട്ട് ആൻഡ്‌ ഔട്ട് കൊമേർഷ്യൽ സിനിമ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ ഒരു നല്ല സിനിമ എന്ന് ഈ ചിത്രത്തെ വിളിക്കാം.

Comments are closed.