ഒറ്റ വരി – അതി മനോഹാരിയാണ് അവളും ആ സിനിമയും!! ജൂൺ റിവ്യൂ !!പുതിയ സംവിധായകരെ വിജയ് ബാബുവിനോളം പ്രൊമോട്ട് ചെയ്യന്ന ഒരു നിർമ്മാതാവ് ഉണ്ടാകില്ല. വീണ്ടുമൊരു നവാഗത സംവിധായകനെ കൂടെ വിജയ് ബാബു അവതരിപ്പിച്ചിരിക്കുകയാണ്. ഇക്കുറി ഒരു ഫീമെയിൽ ഓറിയന്റഡ് സിനിമയാണ്. രജീഷ വിജയൻ ആണ് നായിക. ജൂൺ ഇന്ന് തീയേറ്ററുകളിൽ എത്തി.

ജൂൺ.. ഒരു ആമുഖമെന്ന രീതിയിൽ പറയട്ടെ അതി ഗംഭീര സിനിമയാണ്. ഒരു തണുത്ത കാറ്റ് വീശുന്ന സുഖമുള്ള സിനിമയാണ്. പേര് സൂചിപ്പിക്കും പോലെ ജൂൺ എന്ന നായികയുടെ ജീവിതത്തിനെ ചുറ്റിപറ്റി ഒരുക്കിയ ചിത്രം അവളുടെ ജീവിതത്തിലെ ഒരുപിടി നല്ല മുഹൂർത്തങ്ങൾ ചേർത്ത് വച്ച ഒന്നാണ്. അതിൽ ചിരിയുണ്ട്, സന്തോഷമുണ്ട്, കൊച്ചു കൊച്ചു സങ്കടങ്ങൾ ഉണ്ട് അങ്ങനെ ജൂണിന്റെ ജീവിതം പ്രേക്ഷകനെ ചേർത്ത് നിര്ത്തുന്നു.

ജൂൺ ഒരു ലോ ബജറ്റ് സിനിമയായിരിക്കും എന്നൊരു മുൻവിധിയെ തകർത്തെറിയുന്ന ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. പ്രൊഡക്ഷൻ വാല്യൂവിനു ഒരു കോംപ്രമൈസും അണിയറക്കാർ ചിന്തിച്ചു കൂടി ഉണ്ടാകില്ല എന്ന് ജൂൺ ഉറപ്പു നൽകുന്നു. ഒപ്പം ഓരോ നടി നടന്മാരുടെ പ്രകടനവും എടുത്തു പറയേണ്ടതുണ്ട്. രജീഷ് കിടു ആയിരുന്നു. ഇങ്ങനത്തെ ക്യാരക്ടർസ് ഒക്കെ പക്കാ ആയിരിക്കും എന്ന് നേരത്തെ തന്നെ രജീഷ തെളിയിച്ചതാണ് എലിയിലൂടെ. ജൂൺ എലിയുടെ ചേച്ചി ആയി വരും അജ്ജാതി പെർഫോമൻസ്.

എടുത്തു പറയേണ്ട വേറൊരു ആൾ ജോജു ചേട്ടൻ ആണ്. ജൂണിനൊപ്പം നമുക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രമാണ് ജൂണിന്റെ പപ്പാ. അവളുടെ വഴികളിൽ എല്ലാം തുണയാകുന്ന, ഒരു ചിരി കൊണ്ട് അവളുടെ സങ്കടങ്ങൾ ഒപ്പിയെടുക്കുന്ന ഒരാൾ. അടുത്ത കാലത്തൊന്നും ഒരു സിനിമയിലും അച്ഛൻ മകൾ റിലേഷൻ ഇത്ര മനോഹരമായി പോർട്ര ചെയ്തിട്ടുണ്ടാകില്ല.

കമിങ് ഓഫ് ദി ഏജ് സ്റ്റോറി പറയുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരുന്ന ഭാഗം സെൻട്രൽ ക്യാരക്ടറിൻറെ അൺ സ്റ്റെബിലിറ്റികളും അവരുടെ പ്രശ്നങ്ങളുമാണ്. അത് നല്ല രീതിയിൽ തന്നെ കോൺവെ ചെയ്യാൻ അഹ്മദ് കബീറിന് കഴിഞ്ഞിട്ടുണ്ട്. സിനിമ കണ്ടു പുറത്തിറങ്ങുമ്പോഴും ജൂൺ നമുക്ക് ഒപ്പമുണ്ടെന്നു തോന്നുന്ന ആ ഫീൽ ഉണ്ടല്ലോ, അതിനു ഒരു നൂറു കൈയടികൾ..

കുടുംബത്തിനും സുഹൃത്തുകൾക്കും ഇടയിലെ ജൂണിന്റെ ബന്ധങ്ങൾ പറയുന്ന കഥയാണ് ചിത്രത്തിൽ. അവളുടെ 16 വയസ് മുതൽ ഒരു പതിറ്റാണ്ട് നീളുന്ന ഒന്ന്. ജൂണിന്റെ പ്ലസ് ടു കോമേഴ്‌സ് ബാച്ച് ആദ്യ ദിനം മുതൽ തുടങ്ങുന്ന ചിത്രത്തിൽ ജൂണിന്റെ ജീവിതത്തിൽ കടന്നു വരുന്നവരും അവർ അവളുടെ ജീവിതത്തിനു ഉണ്ടാകുന്ന മാറ്റവും പറഞ്ഞു പോകുന്നു. ക്ലൈമാക്സ് സീൻ അതി മനോഹരമായി അനുഭവപെട്ടു. കുറച്ചു നീണ്ട ഒന്നാണെങ്കിലും അത് തീർന്നു പോകരുതേ എന്ന് ചിന്തിച്ചു പോയി.

സ്കൂൾ ഡേസ് ലൈഫ് ഒക്കെ ഇത്ര മനോഹരമായി ചെയ്തു എടുത്ത സിനിമകൾ അധികം ഉണ്ടാകില്ല. ജൂണിനെ പൂർണമായും മനസിലാക്കിച്ചു തരാൻ തക്ക രീതിയിലെ തിരക്കഥയും കൈയടി അർഹിക്കുന്നു. ഒരു ഇൻഡിപെൻഡന്റ് വുമൺ ആയി ഉള്ള ജൂണിൻറെ വളർച്ച വരച്ചിടുന്ന സിനിമ എല്ലാ ഘടകങ്ങൾ കൊണ്ടും മനോഹരമാണ്. മിസ് ചെയ്യരുത്. നിങ്ങളുടെ മനസ് നിറയ്ക്കും ഈ ജൂൺ…

Comments are closed.