ഒരു വെൽ പാക്ക്ഡ് ത്രില്ലെർ – ഇര റിവ്യൂഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും ഒന്നിക്കുന്ന ത്രില്ലെർ ചിത്രമാണ് ഇര. ട്രൈലെറിലെയും ടീസറുകളിലെയും ദിലീപ് റെഫെറെൻസ് മാത്രമല്ല ഇരയുടെ ആദ്യ ഷോയക്ക് എത്തിച്ചത് മറിച്ചു പുലിമുരുകൻ പോലുള്ള ബ്രഹ്മാണ്ഡ എന്റെർറ്റൈനെറുകൾക്ക് പിന്നിലുള്ള വൈശാഖും, ഉദയകൃഷ്ണയും നിർമിക്കുന്ന ചിത്രം ഒരു ഗ്യാരന്റി തരുമെന്ന് ഉറപ്പായിരുന്നു.

ഇര എന്ന ചിത്രം ഒരു ത്രില്ലറാണ്. ഒരുപക്ഷെ കഥയുടെ മുഖ കാപ്പുകൾക്ക് മുകളിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ തക്കവണ്ണമുള്ള പ്ലോട്ട് പോയിന്റുകളും ഒരു നല്ല ക്ലൈമാക്സും ഉള്ളൊരു ചിത്രം അതാണ് ഇര. ഇനി വേറൊരു സംശയം ആദ്യമേ ദൂരീകരിക്കട്ടെ ടീസറിലെ ദിലീപ് റഫറൻസ് മാർകെറ്റിംഗ്‌റ്റിന്റെ ഭാഗമായിരുന്നു. ചിത്രത്തിൽ അതുമായി ബേസ് ചെയ്തു യാതൊന്നുമില്ല.

എറണാകുളത്തെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഡോക്ടർ ആയ ആര്യൻ ഒരു കേസിൽ പെട്ട് ജയിലിൽ ആകുന്നത് തൊട്ടാണ് കഥ തുടങ്ങുന്നത്. ആര്യൻ എന്ന കഥാപാത്രമായി ഗോകുൽ സുരേഷ് എത്തുന്നു. ഈ കേസിനെ പറ്റി അന്വേഷിക്കാൻ സ്പെഷ്യൽ ഓഫീസറായ രാജീവ് എത്തുന്നതോടെ ടേക്ക് ഓഫ് ചെയുന്ന ചിത്രത്തിൽ പിന്നീട് രാജീവിന്റെയും ആര്യന്റെയും പാസ്ററ് നോൺ ലീനിയർ ആയി അനാവരണം ചെയുന്നു.

ആര്യന്റെ ജീവിതത്തിൽ സംഭവിച്ചതിനെ പുറത്തു കൊണ്ട് വരാൻ രാജീവ് ശ്രമിക്കുമ്പോൾ എതിരിടേണ്ടി വരുന്നത് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയോടാണ് അതിന്റെ അമരത്തെ ഒരു വലിയ നേതാവിനോടാണ്.

ആദ്യ പകുതി കഥ പ്ലേസ് ചെയ്യപ്പെടുന്ന ഒന്നാകുമ്പോൾ രണ്ടാം പകുതി ത്രില്ലെർ എന്ന ജോണറിനോട് ചേർന്ന് നില്‍ക്കുന്നു. ഉണ്ണിയുടെ കരിയർ ബേസറ്റ് പ്രകടനം ഇരയിലാണെന്നു നിസംശയം പറയാം. മാസ്സ് രംഗങ്ങൾ അടങ്ങിയ രണ്ടാം പകുതിയും പ്രത്യേകിച്ച് അവസാന 20 മിനിറ്റ് മികച്ചു നിന്നു. മിയയുടെ പ്രകടനവും മികച്ചു നിന്നു. മൂന്നാമത്തെ ചിത്രത്തിൽ എത്തുമ്പോൾ ഗോകുൽ സുരേഷ് ഏറെ മെച്ചപ്പെട്ടു എന്ന് പറയാതെ വയ്യ.

ആദ്യ പകുതിയിലെ കഥയുടെ യാത്രാ വഴിയിൽ നിന്ന് വിട്ടു മാറി രണ്ടാം പകുതിയുടെ തുടക്കം മുതൽ പുതിയൊരു വഴിയിലൂടെ ആരംഭിച്ചെങ്കിലും പിന്നീട് സംഭവങ്ങൾ കോർത്തിണക്കിയ രീതി കൂടെ എടുത്തു പറയേണ്ട ഒന്നാണ്. ബൂലം കഷ്ണമായി റിവ്യൂ ചെയ്യപ്പെടാനുള്ളതായ സാദ്ധ്യതകൾ മാറ്റി നിർത്തുമ്പോൾ ഇര ഒരു എന്റെർറ്റൈനെർ തന്നെയാണ്. അതി ഗംഭീരം എന്നൊരു ടാഗ് നൽകാൻ കഴിയില്ലെങ്കിലും ഒരു നല്ല ത്രില്ലെർ എന്ന് ഇരയെ ഉറപ്പായും വിശേഷിപ്പിക്കാം.

Comments are closed.