ഒരു നല്ല ഹൊറർ ത്രില്ലര്‍ – ബാഗമതി റിവ്യൂഇന്ന് പ്രദർശനത്തിനെത്തിയ പ്രധാന ചിത്രങ്ങളിൽ ഒന്നാണ് ബാഗമതി. തെലുങ്കിൽ നിർമിച്ച ചിത്രത്തിന്റെ മലയാളം പതിപ്പാണ് റിലീസ് ചെയ്തത്. മലയാളത്തിന്റെ പ്രിയപ്പെട്ട ജയറാമും, ഉണ്ണി മുകുന്ദനും,ആശാ ശരത്തും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. G അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് UV ക്രീയേഷന്സിന്റെ ബാനറിൽ വംശി കൃഷ്ണ റെഡ്‌ഡിയും പ്രമോദും ചേർന്നാണ്. ചിത്രം മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത് സംവിധായകൻ B. ഉണ്ണികൃഷ്ണൻ ആണ്.

അനുഷ്ക എന്ന എക്സ് ഫാക്ടർ തന്നെയാണ് ചിത്രം കാണാൻ പ്രേരിപ്പിച്ചത്. ഭീതിയുടെ ബാക്ക്ഡ്രോപ്പിൽ ചിത്രം ഒരു ത്രില്ലെർ മോഡും സമ്മാനിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ വീണ്ടും തന്റെ കാലിബർ തെളിയിക്കുകയാണ് അനുഷ്ക. ഒരു അനുഷ്ക ഷോ തന്നെയാണ് ചിത്രം. അനുഷ്കയുടെ കഥാപാത്രമായ ബാഗ്മതിയുടെ ബാക്ക് സ്റ്റോറി പ്രേക്ഷകരെ ആകാംഷയുടെയും ഭീതിയുടെയും മുൾമുനയിൽ നിർത്തുന്ന ഒന്നാണ്. അനുഷ്കയുടെ മറ്റൊരു കഥാപാത്രമായ ചഞ്ചല IAS എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നിലോട്ട് പോകുന്നത്. തന്റെ ജോലിയുടെ ഭാഗമായി ഒരു ഗ്രാമത്തിൽ എത്തുകയും ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ശക്തി എന്ന കഥാപാത്രത്തെ കാണുകയും അവർതമ്മിൽ ഇഷ്ടത്തിലാവുകയും ചെയുന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ ദൗർഭാഗ്യകരമായ പല കാര്യങ്ങളും ഉണ്ടാവുകയും. ചഞ്ചല പ്രേതബാധയുള്ള ബംഗ്ലാവിൽ എത്തുകയും തുടർന്നുള്ള സംഭവവികാസങ്ങളും ആണ് ചിത്രം ആധാരമാക്കുന്നത്.

ചിത്രത്തിന്റെ സ്റ്റോറിയേക്കാൾ ഉപരി സ്റ്റോറി ടെല്ലിങ് ആണ് ചിത്രത്തിന് പ്രേക്ഷകരിൽ കൂടുതൽ മതിപ്പുളവാകുന്നത്. അതിനെല്ലാം ഉപരി സ്കേറി മൂവ്മെന്റ്സിലേക്ക് സംവിധായകൻ തന്റെ ശ്രദ്ധ കൂടുതൽ പുലർത്തിയെന്ന് നിസംശയം പറയാം. കോംപ്ലിക്കേറ്റഡ് നരെറ്റിംഗിലെ പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കി പ്രോട്ടഗോണിസ്റ്റിന്റെ കോൺഫ്ലിക്റ്റുകൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ രൂപീകരിച്ചിരിക്കുന്നത്. അതിൽ കൃത്യമായ സമയങ്ങളിൽ പ്ലോട്ട് മൂവ്മെന്റ്സും സ്‌കാരി മൂവ്മെന്റ്സും എത്തിച്ചത് മറ്റൊരു സവിശേഷതയായി പറയാം. നേരത്തെ പരാമർശിച്ച സ്റ്റോറി ടെല്ലിങ് ആയതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഒരു പോയിന്റിൽ നിന്ന് പ്രേടിക്ടബിലിറ്റി എന്നൊരു ഫാക്ടർ ഉണ്ടാകുന്നെങ്കിലും അനുഷ്ക എന്ന നടി നൽകിയ ബാക്ക്ബോൺ പ്രകടനം അതെല്ലാം മായ്ചുകളയുന്നുണ്ട്.

സംവിധായകൻ G.അശോക് അനുഷ്കയുടെ ചഞ്ചല എന്ന കഥാപാത്രത്തിന്റെ കഥ ബോധ്യപ്പെടുത്തുന്ന വിധത്തിൽ സെറ്റപ്പ് ചെയ്യാൻ സമയമെടുക്കുന്നുണ്ട്. എന്നാൽ ആ സ്ലോ സ്പേസ് നല്ല കഥ സൃഷ്ടിക്കാനുള്ള ടൈം പ്രോസസ്സ് ആണെന്നും പ്രേക്ഷകർക്ക് മനസിലാവും. പ്രേക്ഷകർ പ്രതീക്ഷിച്ചപോലെ ഒരു മികച്ച ഹൊറർ അനുഭവം രണ്ടാം പകുതിമുതൽ ചിത്രം നൽകുന്നുണ്ട്. അത് ടെക്നിക്കലി ആയാലും കഥാതന്തുവിൽ ആയാലും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു. നേരത്തെ പറഞ്ഞപോലെ അനുഷ്കയുടെ ആദ്യ കഥാപാത്രത്തിനെ ഉയർത്തുന്ന തരത്തിലുള്ള മൊമെന്റ്‌സ്‌ ആദ്യപകുതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. സമൂഹത്തിനോട് നീതിപുലർത്തുന്ന IAS ഉദ്യോഗസ്ഥയാണെന്നും ജനങ്ങൾക്ക്‌ വേണ്ടി സഹായങ്ങൾ ചെയ്യുന്നവർ ആണെന്നും സംവിധായകൻ നല്ല രീതിയിൽ പറയാൻ ശ്രമിച്ചു. അങ്ങനെ ഒരു സ്ലോ പ്ലോട്ടിൽ നിന്നും പെട്ടെന്നുള്ളൊരു ഡ്രമാറ്റിക് ട്വിസ്റ്റ്‌ പ്രേക്ഷകരിൽ സാധാരണ ദഹിപ്പിക്കാതെ വരുകയാണ് ചെയുന്നത്. പക്ഷെ അത് ബാഗ്മതിയിൽ ഒരു പ്രശ്നമേയായില്ല പറയാം. ഇനി ചിത്രത്തിലെ ബാക്ക്ബോൺ ആയ അനുഷ്കയുടെ പ്രകടനത്തിലേക്ക് വരുമ്പോൾ അനുഷ്ക തന്റെ കാലിബർ എടുത്തുകാട്ടുന്ന കഥാപാത്രവുമായി രണ്ടാംതവണയും എത്തുമ്പോൾ പ്രേക്ഷരെ വിസ്മയിപ്പിച്ചു. കോൺഫ്ലിക്റ്റുകൾ നിറഞ്ഞ സന്ദർഭങ്ങൾ മികച്ചതാക്കി എന്നതിലുപരി ചില സറ്റേൽഡ് മനോവികാരങ്ങളും അനുഷ്ക മികച്ചതാക്കി. അനുഷ്ക എന്ന ഫാക്ടർ തന്നെയാണ് ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിക്കുന്നത്. തനിക്ക് ലഭിച്ച റോൾ ഉണ്ണി മുകുന്ദൻ മികച്ചതാക്കി. ജയറാം, ആശാ ശരത് എന്നിവരുടെ സ്ക്രീൻ പ്രെസെൻസും അസാധ്യ പ്രകടനവും ചിത്രത്തിന്റെ മൂല്യത അനുഷ്‌കയിൽ മാത്രം ഒതുങ്ങാതെ നിർത്താൻ സാധിച്ചു.

അശോകിന്റെ തിരക്കഥയിലേക്ക് വരുമ്പോൾ പ്രേടിക്ടബിലിറ്റി എന്നൊരു ഫാക്ടർ ഒഴിച്ച് നല്ല എന്റെർറ്റൈനെർ വാല്യൂസും ഉൾപ്പെടുത്തിട്ടുണ്ട്. ട്വിസ്റ്റുകളും തിയേറ്റർ മൊമെന്റ്സും സ്‌കാരി മൊമെന്റ്സും ആസ്വാദനത്തിന്റെ ഒരു പാക്കേജ് തന്നെയാക്കി ചിത്രത്തെ. സംവിധാനത്തിലേക്ക് വരുമ്പോൾ തിരക്കഥയിൽ ഉള്ളതിനെ മികച്ച ദൃശ്യാനുഭവമാക്കി മാറ്റാൻ സാധിച്ചു. തമ്മന്റെ സംഗീതം തിരക്കഥയിലെ പല മൊമെന്റ്‌സുകളെയും നല്ല രീതിയിൽ ദോതിപ്പിക്കാൻ സഹായകമായി. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ഭീതിജനകമായ മൂഡ് നൽകാൻ സഹായിച്ചു. ആകെത്തുകയിൽ ഒരു നല്ല ഹൊറർ ത്രില്ലറായി മാറാൻ ബഗ്മതിക്ക് സാധിച്ചു. ഒരു തലത്തിൽ ഒരു ലളിതമായ കഥയിൽ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിൽ ഒരു സ്പിരിച്യുൽ സക്സസർ ആയി ബാഗ്മതി മാറുന്നു.

Comments are closed.