ഒരു ഗ്യാങ്‌സ്റ്റർ കഥയുമായി ഗാമ്പിനോസ് – റിവ്യൂ !!!നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്തു ഇന്ന് പുറത്തിറങ്ങിയ പുതിയ ചിത്രമാണ് ‘ദി ഗാംബിനോസ്’. ഓസ്‌ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. വിഷ്ണു വിനയൻ ആണ് നായകനായി എത്തുന്നത്. തമിഴ് ചലച്ചിത്ര താരം രാധിക ശരത് കുമാർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സമ്പത്ത് രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ,നീരജ , ജാസ്മിൻ ഹണി ,ബിന്ദു വടകര, ഷെറിൻ, വിജയൻ കാരന്തൂർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഗ്യാങ്സ്റ്റർ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മ എന്ന കഥാപാത്രമാണ് രാധിക ശരത്കുമാര് അവതരിപ്പിക്കുന്നത്.

നാല് ആൺമക്കൾ അടങ്ങുന്ന മമ്മയുടെ കുടുംബത്തിലേക്ക് ഒരു യുവാവ് എത്തുമ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥയുടെ കാതൽ. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്ന ടാഗ്‌ലൈനോട് കൂടെയാണ് ചിത്രം. വളരെ പക്വതയോടെയും തീവ്രമായും തന്റെ കഥാപാത്രത്തിന് ജീവൻ നൽകാൻ വിഷ്ണു വിനയന് കഴിഞ്ഞു. പിന്നീട് എടുത്തു പറയേണ്ടത് രാധിക ശരത്കുമാറിന്റെ പ്രകടനമാണ്. തന്റെ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കാൻ ഈ നടിയുടെ ഗംഭീര പ്രകടനത്തിന് സാധിച്ചിട്ടുണ്ട്. സമ്പത്ത്, ശ്രീജിത് രവി, നീരജ , സിജോയ് വർഗീസ്, മുസ്തഫ, സാലു കെ. ജോർജ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായ രീതിയിൽ പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധയകന് കഴിഞ്ഞു. സാങ്കേതികമായും അതുപോലെ കഥാപരമായും മികച്ച നിലവാരം പുലർത്തുന്ന ഒരു ചിത്രമാണ്. പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാത്ത എല്ലാ ഘടകങ്ങളും നിറഞ്ഞ ഒരു ഫാമിലി റിവഞ്ച് ത്രില്ലറാണ് ഗാമ്പിനോസ്….

Comments are closed.