ഒരു കളർഫുൾ ഫാമിലി എൻ്റർടൈനർ – കാമുകി റിവ്യൂഇന്ന് കേരളത്തിൽ റിലീസിന് എത്തിയ ചിത്രമാണ് കാമുകി. ഇതിഹാസ സ്റ്റൈൽ എന്നീ ചിത്രങ്ങൾ ഒരുക്കിയ ബിനു എസ് ഒരുക്കിയ ‘കാമുകി പ്രേക്ഷകരുടെ മനം കവരുന്ന ചിത്രം തന്നെയാണ്. തന്റെ ആദ്യ ചിത്രങ്ങൾ പോലെത്തന്നെ വർണ്ണശഭളമാണ് ഈ ചിത്രവും. കെട്ടുറപ്പില്ലാത്ത ഒരു പ്രണയ കഥാതന്തുവിൽ പ്രേക്ഷകരെ സംവിധായകൻ കരകയറ്റുകയാണ്. പ്രേക്ഷകർ ആഗ്രഹിക്കുന്നത് ഓരോ ഷോട്ടിലും ബിനു എസ് നൽകാൻ ശ്രമിച്ചു. യുവത്വത്തിന്റെ പ്രസരിപ്പും ചിത്രത്തിൽ എല്ലായിടത്തും ഉടനീളം കാത്തുസൂക്ഷിക്കാനായി.

ഇപ്പോൾ കുറച്ച് നാളായി സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങൾ മലയാളത്തിൽ കുറവാണെന്ന് പരാതിപ്പെടുമ്പോഴും അതിനിടയിൽ കുറെ നല്ല ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. അത്തരം സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളിൽ മിക്കപ്പോഴും സംസാരിക്കുന്നത് അസാധാരണ രീതിയിൽ ജീവിതത്തിൽ വിജയം കുറിച്ച സാധാരണ സ്ത്രീകളെ കുറിച്ചാണ്. എന്നാൽ കാമുകി അവരിൽ നിന്നും വ്യത്യസ്ഥമാകുന്നത് ഇതിൽ പറയുന്ന സാധാരണക്കാരിയായ ഒരു പെൺകുട്ടിയുടെ സാധാരണജീവിതം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് കൊണ്ടാണ്. അച്ചാമ്മയെ പോലൊരു സ്മാർട്ട് പെൺകുട്ടിയെ നമ്മുടെയെല്ലാം ജീവിതത്തിൽ ധാരാളം കണ്ടുവരുന്നതാണ്. അവളുടെ കളി ചിരികളും, കുസൃതി തരങ്ങളും, തല്ലുകൊള്ളിതരങ്ങളും, യുവത്വത്തിന്റെ അങ്കലാപ്പും ആശങ്കകളും ചിത്രം പറഞ്ഞു പോകുകയാണ്. ഒരു പക്ഷെ അപർണ്ണ ബാലമുരളി അവതരിപ്പിച്ച കഥാപാത്രമാണ് ചിത്രത്തിന്റെ സോൾ എന്ന് വേണം പറയാൻ.

ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ എത്തിയ അസ്‌കർ അലി ചിത്രത്തിലെ നായക കഥാപാത്രം അഭിനയിച്ചിരിക്കുന്നത്. നായിക കേന്ദ്രികിതമായ ഒരു ചിത്രത്തിൽ അസ്‌കർ തരക്കേടില്ലാത്ത അഭിനയ പാടവം കൊണ്ടും മികച്ച സ്ക്രീൻ പ്രെസെൻസ് കൊണ്ടും തനിക്കു ലഭിച്ച റോൾ മികച്ചതാക്കി. ഹരിയെന്ന അന്ധനായ യുവാവിനെ അവതരിപ്പിക്കുന്നതിൽ വിജയിച്ച അസ്‌കർ അലിക്ക് പ്രേക്ഷകരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കുന്നു. ചിത്രത്തിലെ അസ്കറിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് ഉയർത്താൻ ഏറെ സഹായിക്കുമെന്ന് നിസംശയം പറയാനാകും. ചിരിപ്പിക്കുകയും അതുപോലെ പ്രേക്ഷകർക്ക് അല്പം വേദന നൽകുകയും ചെയ്ത ജാഫർ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ഡെയ്ൻ എന്ന കലാകാരൻ തീർച്ചയായും തന്റെ വേഷം മികച്ചതാക്കി.

കാമുകി എന്ന ചിത്രത്തിനെ ഏറ്റുവും മികച്ചതാക്കിയത് അതിന്റെ സംവിധാനവും, അഭിനയതകളുടെ പ്രകടനങ്ങളുമാണ്. ഒരു കഥ പ്ലോട്ടിൽ നിന്ന് തിരക്കഥയിലേക്ക് വന്നപ്പോൾ ഏറെ മാറ്റം ഉണ്ടായിരുന്നു. രണ്ടാം പകുതിയിലാണ് ചിത്രത്തിന്റെ ജീവൻ മുഴുവൻ. തകർപ്പൻ ക്ലൈമാക്സ് കൂടിയായപ്പോൾ കാമുകി എന്ന ചിത്രം ഒരു പെൺകുട്ടിയെ പോലെ സുന്ദരിയായി. റോവിൻ ഭാസ്കറിന്റെ ക്യാമറയും വർക്കുകളും ഗോപി സുന്ദറിന്റെ സംഗീതവും ചിത്രത്തിന് കൂടുതൽ മാറ്റ്യേകി. കാമുകി എന്ന ടൈറ്റിലിനോട് ചേർന്ന് നിൽക്കുന്ന ഒരു ആഘോഷ ചിത്രം തന്നെയാണ് കാമുകി

Comments are closed.