എന്റെർറ്റൈനെർ എന്ന ലേബലിൽ ആദ്യ ഭാഗത്തെ വെല്ലുന്ന രണ്ടാം ഭാഗം – മാരി 2 റിവ്യൂ!!!

0
194

ബാലാജി മോഹനെ പറ്റി കൂടുതൽ അറിയാൻ ശ്രമിക്കുന്നത് കാതൽ സോതപൂവത് എപ്പടി എന്ന ഷോർട് ഫിലിം തൊട്ടാണ്. നാളെയിൻ എറുണാർ എന്ന റിയാലിറ്റി ഷോർട് ഫിലിം കോംപെറ്റീഷനിൽ അതി ഗംഭീരം എന്ന് പറയാവുന്ന ഒരു പിടി വർക്കുകളും സംവിധായകരും ഉണ്ടായിരുന്നെങ്കിലും മിട്ടായി വീട്, കാതൽ സോതപ്പുവത് എപ്പടി എല്ലാം ബാലാജി മോഹനെ ഒൺ ഓഫ് ദി ഫേവറൈറ് ആക്കി. പിന്നീട് കാതൽ സോതപ്പുവത് എപ്പടി സിനിമയായി വന്നെങ്കിലും സത്യസന്ധമായി പറഞ്ഞാൽ ബാലാജി മോഹൻ അയാളുടെ പൊട്ടൻഷ്യലിലേക്ക് ഉയർന്നിട്ടില്ല എന്ന് വേണം പറയാൻ.

വായ് മൂടി പേസവും, മാരി എന്നി ചിത്രങ്ങൾ അതി ഗംഭീരമെന്നു ഒന്നും പറയാനുള്ളവ അല്ല. അതിൽ ആദ്യത്തേത് ഒരു ഫ്ലോപ്പ് അറ്റെംപ്റ്റുമായിരുന്നു. മാരി ഒരു ഓക്കേ സിനിമ എന്ന് വേണമെങ്കിൽ പറയാം. സേഫ് സോണ് എന്ന ടാഗ് ഉറപ്പായും ചേർന്ന് നിൽക്കുന്ന സിനിമ. ഒരു കൊമേർഷ്യൽ വിജയത്തിന് വേണ്ടി മാത്രം ചെയ്തെടുത്ത സിനിമയുടെ രണ്ടാം ഭാഗം ഇന്ന് തീയേറ്ററുകളിൽ എത്തി.

മാരി 2 ആദ്യ ഭാഗത്തിൽ നിന്ന് എത്ര മാത്രം വ്യതാസപ്പെട്ടിരിക്കുന്നു..?.. ചോദ്യത്തിന് ഉത്തരം ഇതാ.. ടെംപ്ളേറ്റിലും സ്ക്രിപ്റ്റ് സ്ട്രുക്ചറിലും മാരി 1 പോലെ തന്നെയാണ് മാരി 2. പുതുമ എന്ന് പറയുന്ന ഐറ്റം ഏഴു അയലത്തു പോലും വന്നിട്ടില്ല പക്ഷെ ഒന്ന് ഉറപ്പ് പറയാം മാസ്സ് എലമെന്റുകൾ ആദ്യ ഭാഗത്തിൽ നിന്ന് ഏറെ മുകളിലാണ്. എന്റെർറ്റൈനെർ എന്ന നിലയിൽ ആദ്യ ഭാഗത്തിന്റെ അച്ഛനായി വരും മാരി 2. ഇതൊക്കെ പറയുമ്പോളും ഒരു ടെംപ്ളേറ്റ് സിനിമ എന്ന് വാക്കു ഉപയോഗിച്ചും സിനിമയെ വിശദീകരിക്കാം. ഒരു റൊട്ടീൻ സ്ക്രിപ്റ്റാണ് മാരി അതിനെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത് മാസ്സ് എലമെന്റുകളുമാണ്. തിരക്കഥയുടെ ഘടന കാലങ്ങളായി പ്രീ യൂസ് ചെയ്ത ഒന്ന് തന്നെയാണ്.

യുവാൻ ഷങ്കർ രാജയുടെ വമ്പൻ തിരിച്ചു വരവാണ് ചിത്രം. ഒരു വലിയ ഗ്യാപ്പ് അദ്ദേഹം മെയിൻ സ്ട്രീമിൽ നിന്ന് എടുത്ത തോന്നൽ ഉണ്ടായിരുന്നു. മാരി 2 അതിനെ എറിഞ്ഞിടുന്ന വർക്കാണ്. റൗഡി ബേബി പെപ്പി നമ്പർ എന്റർറ്റൈനെർ സിനിമകൾ ഇഷ്ടപെടുന്ന ഒരാളെ സംബന്ധിച്ചു ധനുഷ് ഡയലോഗ് പോലെ ” സെഞ്ഞിടുവേൻ ” ഐറ്റം ആണ്. രണ്ടാം ഹാൾഫിലെ റൊമാന്റിക് ഗാനവും നല്ലതായിരുന്നു. എടുത്തു പറയേണ്ട മറ്റൊരു ധനുഷ് സായി പല്ലവി കെമിസ്ട്രി ആണ്. റൗഡി ബേബി സോങ് ഒക്കെ ചുമ്മാ അടിച്ചുപൊളിച്ചിട്ടുണ്ട് ഇവർ.

കഥാപരമായി മാരി 2 പിറകിലോട്ട് തന്നെയാണ് നായകന്റെ പിറകെ കറങ്ങി നടക്കുന്ന ലൂസ് പൊണ്. സൊ കാൾഡ് ക്ലിഷേ വില്ലൻ, നായകന്റെ ബിൽഡപ്പ്, തോൽവി അത് കഴിഞ്ഞു റീ എൻട്രി ഇത്യാദി കലാപരിപാടികൾ നിറഞ്ഞ ഐറ്റം തന്നെയാണ് മാരി. ബാലാജി മോഹൻ commercial പാറ്റേർണിൽ നിന്ന് വിറ്റു പോകാൻ ശ്രമിച്ചിട്ടില്ല. ധനുഷിന് ആസ് ആൻ ആക്ടർ പെർഫോം ചെയ്യാൻ മാരി 1 നിൽ സീനുകൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഇവിടെ പേരിനും വേണ്ടി രണ്ടാം പകുതിയിൽ ഒരു ഹോസ്പ്പിറ്റൽ സീൻ ഉണ്ട്. ടോവിനോ മച്ചാൻ നൈസ് ആയിരുന്നു. എന്നാൽ ഡയലോഗ് ഡെലിവറി അങ്ങിങ്ങു പാളിപ്പോയി. എങ്കിലും കട്ടക്ക് കട്ട നിൽക്കുന്ന വില്ലൻ തന്നെയായിരുന്നു.

ക്ലിഷേയുടെ അയ്യരുകളി എന്നൊക്കെ വിളിക്കാമെങ്കിലും ഒരു സാധാരണ പ്രേക്ഷകന് മാരി 2 നല്ല എന്റെർറ്റൈനെർ ആയിരിക്കും !! Better than first part !!