ഇത് ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം – അറാം റിവ്യൂനയൻ‌താര നായികയായ അറാം ഇന്ന് തീയേറ്ററുകളിൽ എത്തി. ലേഡി സൂപ്പർ സ്റ്റാർ നയൻസിന്റെ ചിത്രങ്ങൾക്ക് മലയാളത്തിലും തമിഴ്‌നാട്ടിലും നല്ല മാർക്കറ്റ് ഉണ്ടെന്നു തെളിയിക്കുന്ന മികച്ച റീലീസ് ആയിരുന്നു ചിത്രത്തിന്റേതു. ഒരു ത്രില്ലെർ എന്ന നിലയിലും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നത് വഴിയും അറാം ശ്രദ്ധേയമാകുന്നുണ്ട്.

ഒരുപക്ഷെ മലയാള സിനിമയ്ക്കു വളരെയധികം റിലേറ്റ് ചെയ്യാവുന്ന ഒരു കഥാ പ്രതലം തന്നെയാണ് അറാം. ഭരതനും ജോൺ പോളും ചേർന്ന് ഒരുക്കിയ മാളൂട്ടി സിനിമാ പറഞ്ഞ ഒരു എലെമെന്റിനെ ഡീറ്റെയിൽസ് ചെയ്തു അതിന്റെ മാക്സിമത്തിൽ പറഞ്ഞു വച്ചിരിക്കുന്നുണ്ട് അറാം എന്ന ചിത്രത്തിൽ, പക്ഷെ അതിനേക്കാൾ ഒരു പ്രേക്ഷകനെ സ്വാധീനിക്കുക ഒരു സോഷ്യൽ ഡ്രാമയുടെ വൃത്തിയുള്ള കാമ്പുള്ള അവതരണമാണ് ഏറെ കൈയടി അർഹിക്കുന്നത്.മതിവനി എന്ന കളക്ടർ കഥാപാത്രമായി എത്തുന്ന നയൻതാര ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ലേഡി സൂപ്പർസ്റ്റാർ എന്ന പേരിനൊത്ത കഥാപാത്രം തന്നെയാണ് ചിത്രത്തിലേതു.

ഇന്ത്യൻ റൂറൽ ജനതയുടെ കഥ പറയുന്ന ചിത്രത്തിന്റെ കോർ പ്ലോട്ട് യാതൊരു വിധ ഗിമ്മിക്കുകളും കൂടാതെ അവതരിപ്പിച്ചതിന് സംവിധായകൻ ഗോപി നൈനാറിനു നന്ദി. ഏറെ ശ്രദ്ധ നേടേണ്ട ഒരു വിഷയം തുറന്നു പറയുന്നതിലെ മേന്മയെക്കാളുപരി അത് പറഞ്ഞ രീതിയിലെ പഞ്ച് തന്നെയാണ് ഈ ചിത്രത്തിന്റെ മെറിറ്റ്.മസാലതരങ്ങളിലാതെ സ്ട്രൈറ് ആയി ഹൃദയത്തിൽ കൊള്ളുന്ന രീതിയിലെ അവതരണം പ്ലസ് തന്നെയാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. വെള്ളത്തിനു വേണ്ടി കോര്പരെറ്റ് കമ്പനികൾ അവരെ ചൂഷണം ചെയ്യുന്നതും രാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖവുമെല്ലാം തുറന്നു പറയുന്ന ആദ്യ ഭാഗത്തിൽ നിന്ന് ത്രില്ലിംഗ് ആയ ഒരു പേസിലേക്ക് ചിത്രത്തെ ഗോപി നെയ്‌നാർ പറിച്ചു നടുന്നു.

ഒരു വലിയ കാര്യം തുറന്നു പറയാൻ ഒരു ഗ്രാമത്തിലെ ഒരു കൊച്ചു കുടുംബത്തിന്റെ കഥ പറയുമ്പോളും ആ വിഷയത്തിന്റെ തീവ്രത അതി ഗംഭീരമായി പ്രേക്ഷകരുടെ മനസ്സുകളിലേക്ക് എത്തിക്കുന്നുണ്ട്. നമ്മുടെ രാജ്യങ്ങളിൽ കുഴൽ കിണറുകളിൽ പെട്ടു മരിക്കേണ്ടി വരുന്ന പിഞ്ചു ജീവിതങ്ങളുടെ കഥ പറയുമ്പോൾ അത് വലിയൊരു പ്രശ്നമായിട്ടും കണ്ടില്ലെന്നു നടിച്ചു തിരിഞ്ഞു നിൽക്കുന്ന രാഷ്ട്രീയക്കാരുടെയും അപര്യാപ്തമായ ഭരണ സംവിധാനങ്ങളുടെ കുറ്റവും സംവിധായകൻ സൂചിപ്പിക്കുന്നുണ്ട്, സുനു ലക്ഷ്മി എന്ന നടിയുടെ അഭിനയം ഒരുപാട് കൈയടി അർഹിക്കുന്നു.

വികസനം വികസനം എന്ന് കൊട്ടി ഘോഷിക്കപ്പെടുമ്പോൾ കാണാതെ പോകുന്ന ശ്രദ്ധിക്കാതെ പോകുന്ന ഒരുപിടി വലിയ ചെറിയ പ്രശ്നങ്ങളിൽ ഒന്നിലേക്ക് വിരൽ ചൂണ്ടുന്ന ഒരു നല്ല സോഷ്യൽ ഡ്രാമ പ്ലസ് ത്രില്ലെർ ആണ് ചിത്രം. നല്ല സിനിമയാണ് കാണുക ഒരിക്കലും നിങ്ങൾക്ക് അതോർത്തു പശ്ചാത്തപിക്കേണ്ടി വരില്ല..

Comments are closed.