ആന അലറലോടലറൽ റിവ്യൂഇന്ന് കേരളത്തിൽ ഇറങ്ങിയ പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് ആന അലറലോടലറൽ. നവാഗതനായ ദിലീപ് മേനോൻ സംവിധാനം നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചത് സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ്. ശരത് ബാലൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വിനീത് ശ്രീനിവാസൻ , അനുസിത്താര, സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്റ്, വിജയരാഘവന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഒപ്പം ഒരു ആനയും ഉണ്ട്. ഗ്രാമീണ ഭംഗിയും, ഗൃഹാതുരതവും നൽകുന്ന ഒരു കൊച്ച് ചിത്രമെന്ന വിശ്വാസത്തോടെ തന്നെയാണ് ഈ ചിത്രം കാണാൻ ടിക്കറ്റ് എടുത്തത്. എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച സിനിമ അനുഭവമാണ് ഈ ചിത്രം നൽകിയത്.

വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഹാഷിം ജമാലുദ്ധീൻ എന്ന കഥാപാത്രത്തിനും ഒരു ആനയ്ക്ക് ചുറ്റും വികസിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്.
പൊട്ടിചിരിയുണർത്തുന്ന നർമ്മരസകരമായ ഒട്ടനവതി മുഹൂർത്തങ്ങളിലൂടെയാണ് ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങൾ പരാമർശിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ആക്ഷേപ ഹാസ്യത്തിനും ഏറെ പ്രാധാന്യം നല്കിരിക്കുന്നു. ശേഖരൻ കുട്ടി എന്നാണ് ആ ഹാഷിമിന്റെ ജീവിത്തിലേക്ക് കടന്നു വരുന്ന ആനയുടെ പേര്.

സങ്കിർണതകൾ ഒന്നുംതന്നെ ഇല്ലാതെ ഒരു ലളിതമായ കഥയിൽ തമാശകൾ ചേർത്ത് തിരക്കഥ ഒരുക്കിരിക്കുകയാണ്. ദിലീപ് മേനോൻ നവാഗതന്റെ സംവിധാന രീതിയും ഏറെ മികച്ചത് തന്നെയായിരുന്നുവെന്ന് ചിത്രം കണ്ടിറങ്ങുമ്പോൾ തന്നെ നമ്മുക്ക് പ്രേക്ഷകർക്ക് മനസിലാക്കാം .ഈ നവാഗതനിലൂടെ ഗ്രാമീണതയും ഒപ്പം വിനോദവും നൽകുന്ന മറ്റൊരു മികച്ച ചിത്രം കൂടി മലയാള സിനിമ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുകയാണ്. കരുത്ത് കുറഞ്ഞ കഥാതന്തു ആണെങ്കിലും ശക്തമായ തിരക്കഥയും അതിലെ രസകരമായ നർമ നിമിഷവും ചേർന്ന് ചിത്രത്തെ അവിസ്മരണീയ സിനിമ അനുഭവമാക്കി മാറ്റുന്നു. വൈകാരികമായ രംഗങ്ങളും രസകരമായ സംഭാഷണങ്ങളും എടുത്തു പറയേണ്ടതുതന്നെയാണ്. അതിനു തിരക്കഥാകൃത്തിനു കൈയടി നൽകേണ്ടത് തന്നെയുണ്ട്. പേര് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ മനസിലേക്ക് ഓടി വരുന്ന എല്ലാ പ്രതീക്ഷകളും തന്നെയാണ് ചിത്രം നമ്മുക്ക് നൽകുന്നത്. ചിത്രത്തിൽ പ്രതിപാദിക്കുന്ന പ്രണയവും തന്മയത്തോടുകൂടി ആവിഷ്കരിക്കുന്നതിൽ സംവിധായകൻ വിജയിച്ചു.

അത് ചിത്രത്തിന് കുറച്ചു കൂടി മാറ്റ് നൽകുന്നു. ചിത്രത്തിൽ എടുത്തു പറയേണ്ട മന്റെ മിത്വതമാറന്ന അഭിനയ ശൈലി കൊണ്ടും എല്ലാതവണത്തേയും പോലെത്തന്നെ മികച്ചുനിന്നു. ഇവർക്കൊപ്പം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാരിഷ് കണാരൻ, മാമുക്കോയ, വിജയരാഘവന്‍റ്റൊന്ന് താരങ്ങളുടെ പ്രകടനം തന്നെയാണ്. അഭിനേതാക്കളായി എത്തിയ എല്ലാവർക്കും നല്ല സ്ക്രീൻ പ്രെസെന്റ്സു നൽകാൻ സാധിച്ചു. വിനീത് ശ്രീനിവാസൻ വളരെ അനായാസമായ പ്രകടനമാണ് കാഴ്ചവച്ചത്. ഈ നടന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച പ്രകടനമായി മാറി ചിത്രത്തിലേത് . അനു സിതാര ത, വിശാഖ് നായര്‍ , തെസ്നി ഖാൻ, ഇന്നസെന്റ് , ധർമജൻ, ബിജു കുട്ടൻ എന്നിവരുടെ സ്ക്രീൻ കെമിസ്ട്രിയും കൊടുക്കൽ വാങ്ങലുകളും മികച്ചതായിരുന്നു. ഇവരുടെ പ്രകടനങ്ങൾ കാരണം ഒരു നിമിഷം പോലും ചിത്രത്തിൽ വിരസത ഉണ്ടാകുന്നില്ല എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. അവർ അങ്ങേറ്റം പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കുന്നു.

നവീനതയുള്ള നർമ്മം തുളുമ്പുന്ന വളരെ സ്പഷ്ടമായ ചിത്രമാണ് ആന അലറലോടലറൽ . ഷാൻ റഹ്മാന്റെ സ്ക്രിപ്റ്റിന്റെ മൂഡിനോട് ചേർന്ന് പാശ്ചാത്തല സംഗീതവും അതീ മനോഹരമായ ഗാനങ്ങളും അതിഭാവഗത്വം ഒട്ടുമില്ലാത്ത ദീപു എസ് ഉണ്ണിയുടെ ദൃശ്യങ്ങളും, ഒത്തു ചേരുമ്പോൾ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത് നന്മയുള്ള ഒരു സിനിമയാണ് . പ്രേക്ഷകർ ആന അലറലോടലറൽ നെ നെഞ്ചിലേറ്റും എന്ന കാര്യം തീർച്ച.

Comments are closed.