ആദി ചടുലം!!! ഒരു മികച്ച കാഴ്ച്ചാനുഭവം – ആദി റിവ്യൂപ്രണവ് മോഹൻലാൽ – ഈ പേര് വെള്ളിവെളിച്ചത്തിലേക്ക് എന്ന് എന്ന ചോദ്യത്തിന് മറുപടി തേടിയിരുന്ന മലയാളികൾക്ക് ഒരു ഉത്തരം ഇന്ന് കൈവന്നിരിക്കുന്നു. ആദി എന്ന ജീത്തു ജോസഫ് ചിത്രം ഒരു പുതിയ നായകനെ മലയാളികൾക്ക് നൽകി എന്നതിലുപരി ഒരു വലിയ ചോദ്യത്തിന്റെ മറുപടി തന്നെയാണ്. മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച സ്‌കിൽഡ് റൈറ്റർമാരിൽ ഒരാൾ അല്ലെങ്കിൽ സ്റ്റോറി റ്റെല്ലർമാരിൽ ഒരാൾ എന്ന പേരെടുത്ത ജീത്തു ജോസഫ് ലോഞ്ച് ചെയ്തിരിക്കുന്നത് ഒരു മിനി ഡയനാമിനിറ്റിനെ ആണെന്ന് നിരൂപണത്തിലേക്ക് കടക്കുന്നത്തിനു മുൻപ് അടിവരയിട്ടു പറയാം.

ആദി – ആ പേര് സൂചപികുന്നത് പോലെ ആദി എന്ന പ്രോട്ടഗോണിസ്റ്റിന്റെ കഥയാണ്. ഒരു നോർമൽ നരേട്ടിവിൽ നിന്ന് ഗ്രിപ്പിങ് ആയൊരു കഥ പറയുന്ന ചിത്രം. കോംപ്ലിക്കേഷൻ, നരേറ്റീവിലെ പാറ്റേൺ എന്നിവ ഒഴിവാക്കി തന്നെയാണ് ജീത്തു ആദി തീർത്തിരിക്കുന്നത്. പ്രോട്ടഗോണിസ്റ്നു മുന്നിൽ വരുന്ന ഒരു ഡിലമ്മയും അതിൽ നിന്ന് അയാൾ എങ്ങനെ മറികടക്കും എന്ന ചോദ്യവും എന്ന യൂഷ്വൽ രീതിയിൽ നിന്ന് കൊണ്ട് കഥപറയുന്നിടത് ആദി പ്രേക്ഷന് ഒരു മികച്ച ചിത്രം എന്ന് പറയാൻ കഴിയുന്നത് കൃത്യമായ പ്ലോട്ട് പോയിന്റുകളും എലിവേഷൻ മോമെന്റുകളും ദ്യോതിപ്പിച്ചത് കൊണ്ടാണെന്നു പറയാം.

ആദി എന്ന പ്രണവിന്റെ കഥാപാത്രത്തിന്റെ ലക്‌ഷ്യം ഒരു സംഗീതജ്ഞൻ ആകണം എന്നതാണ്. അവന്റെ ലക്ഷ്യത്തിലേക്ക് വീട്ടുകാർ അവനു കൊടുത്തിരിക്കുന്ന സമയം രണ്ടു വർഷമാണ്. ഇങ്ങനെ തുടങ്ങുന്ന ചിത്രത്തിന്റെ സെറ്റപ്പ് പോയിന്റിൽ നിന്ന് ചിത്രം ടേക്ക് ഓഫിലേക്ക് കടക്കുന്നത്, ഒരു ബന്ധുവിനെയും കൊണ്ട് ബാംഗ്ലൂർക്ക് ആദിക് പോകേണ്ടി വരുമ്പോളാണ്. അവിടെ വച്ച് ഒരു ക്ലബ്ബിലെ പ്രോഗ്രാമിനിടെ ഒരു പഴയ സുഹൃത്തിനെ കാണുന്ന ആദിയുടെ ജീവിതത്തിൽ ഒരു പ്രശ്നം സംഭവിക്കുന്നു. ആ പ്രശ്നത്തിൽ നിന്ന് ആദി രക്ഷപെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഓവർ ആൾ ഗോളും പ്ലോട്ടും.

പാർക്കർ എന്നൊക്കെ ചിത്രീകരണം തുടങ്ങുമ്പോൾ മുതലേ കേട്ടിരുന്നു എങ്കിലും അതിന്റെ എക്സിക്യൂഷൻ എലമെന്റ് എത്രമാത്രം നന്നായിരിക്കും എന്ന് ഒരു ചിന്ത സിനിമ കാണുന്നതിന് മുൻപ് തന്നെ വന്നിരുന്നു. എന്നാൽ ഇപ്പോൾ പറയട്ടെ പാർക്കർ സീൻസ് നല്ല രീതിയിൽ തന്നെ വന്നിട്ടുണ്ട് ഒരുപക്ഷ ചിത്രത്തിന്റെ പോസിറ്റീവുകൾ അക്കമിട്ടു നിര്ത്തിയാല് അതിൽ മുന്നിൽ വരാൻ തക്കവണ്ണം തന്നെ. പ്രണവ് അതി മനോഹരമായി എക്സിക്യൂട് ചെയ്തിട്ടുണ്ട് അത്. പിന്നെ പറയാനുള്ളത് ഒരു സ്പെഷ്യൽ ഗസ്റ്റ് അപ്പിയറൻസിനെ പറ്റിയാണ്. അത് എന്തെന്ന് പറഞ്ഞു ഗും കളയുന്നില്ല, കണ്ടു തന്നെ അറിഞ്ഞോളൂ.

കഥ സെറ്റപ്പ് ചെയ്യാനായി സമയം എടുത്ത ഒരു ഫസ്റ്റ് ഹാൾഫും, മികച്ചു നിന്ന ഒരു സെക്കന്റ് ഹാൾഫും ചിത്രത്തിനുണ്ട്. ആദ്യ പകുതിയിലെ സ്ലോ പേസ് കഥ പറയാനുള്ള ടൈം പ്രോസസ് എന്ന് ഒരു നല്ല സിനിമ പ്രേമിക്കു വിലയിരുത്താനാകുന്ന ഒന്നാണ്. രണ്ടാം പകുതിയിൽ എത്തുമ്പോൾ ചിത്രം ചടുലമാകുന്നതിനോടൊപ്പം കൃത്യ സമയത്തിലെ തിയേറ്റർ മൊമെന്റ്‌സ്‌ പ്രേക്ഷകനെ ആസ്വദിച്ച് കാണാൻ പ്രേരിപ്പിക്കുന്നു. പ്രണവ് മോഹൻലാൽ – ചെക്കൻ നൈസ് ആണ്. പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ട്രെയ്ലറും ടീസറിനും വന്ന ആക്ഷേപങ്ങളിൽ ഒന്നായ ഡയലോഗ് ഡെലിവറി പ്രശ്നം ഒന്നും സിനിമയിൽ തോന്നിയില്ല. ഒരു നല്ല അരങ്ങേറ്റ വേദി എന്ന് ആദിയെ പറ്റി പറയാം.

സതീഷ് കുറുപ്പ് ഒരുപാട് കൈയടികൾ അർഹിക്കുന്നു. പ്രത്യേകിച്ച് ചടുലമായ രംഗങ്ങളും ഓൺ ദി റോൾ ചയ്‌സിംഗ് രംഗങ്ങളും ചിത്രീകരിച്ച രീതി ഒക്കെ നന്നായി തോന്നി. ജീത്തു ജോസഫ് ആസ് യൂഷ്വൽ നന്നായി പ്ലോട്ട് അർഹിക്കുന്ന രീതിയിൽ ട്രീറ്റ് ചെയ്തിട്ടുണ്ട്. ക്ലൈമാക്സ് രംഗങ്ങളും നന്നായി വന്നു.അവസാന പത്തു മിനിറ്റ് ട്വിസ്റ്റുകളും കിടിലൻ തിയേറ്റർ മോമെന്റുകളുമായി ചിത്രം കളം വാരുന്നുണ്ട്.

ആദിയിൽ എക്സ് ഫാക്ടർ അല്ലെങ്കിൽ ഇതുവരെ മലയാള സിനിമ കണ്ടില്ലാത്ത എന്തെങ്കിലും എന്നത് പാർക്കർ, ആക്ഷൻ രംഗങ്ങളെ മാറ്റി നിർത്തിയാൽ ഉണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം സ്പഷ്ടമാണ്.. അതിന്റെ ആവശ്യം ആദിക്ക് ഉണ്ടെന്നു തോന്നുന്നില്ല. പ്രേക്ഷകനെ ഗ്രിപ്പ് ചെയ്യിച്ചു കൊണ്ട് പോകാൻ ജീത്തുവിന്റെ സ്ക്രിപ്റ്റ് കാണിച്ച മികവ് ഒന്ന് വേറെ തന്നെയാണ്. പ്ലസ് ” പ്രണവ് ” ഈ പേര് മലയാള സിനിമയുടെ നാൾ വഴി പുസ്തകങ്ങളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ബാക്കി ചരിത്രമാണ്.

ആദി ഒരു മികച്ച കാഴ്ച്ചാനുഭവമാണ്. തീയേറ്ററുകകിൽ തന്നെ പോയി സിനിമ കാണുക.ക്ലൈമാക്സ് സീൻ വേറെ ലെവൽ – നോട് ദി പോയിന്റ് . നിങ്ങളിലെ പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന ഒന്നാകും ചിത്രം ഉറപ്പ്.

Comments are closed.