അരവിന്ദന്റെ അതിഥികൾ റിവ്യൂഹൃദയത്തെ തൊടുന്ന ചില ചെറിയ വലിയ സിനിമകളുണ്ടല്ലോ. അത്തരത്തിൽ വിലയിരുത്താവുന്ന ഒരു സിനിമയാണ് അരവിന്ദന്റെ അതിഥികൾ. സത്യൻ അന്തിക്കാട് സ്കൂളിൽ പഠിച്ചിറങ്ങിയ ഒരു സംവിധായകന്റെ സിനിമഎന്ന് അരവിന്ദന്റെ അതിഥികൾ എന്ന് കണ്ടിറങ്ങുന്ന ഒരാൾക്ക് തോന്നിയെങ്കിൽ അത് സത്യമാണ് സംവിധായകൻ എം മോഹനൻ അതെ സ്കൂൾ പ്രോഡക്റ്റ് തന്നെയാണ്.

ഫീൽ ഗുഡ് എന്ന ടെർമിനോട് വളരെയധികം ചേർന്ന് നിൽക്കുന്ന സിനിമയാണ് അരവിന്ദന്റെ അതിഥികൾ. ചിലയിടങ്ങളിൽ ചിലയിടങ്ങളിൽ ചിരിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വൈകാരിക തലം കൊണ്ട് പ്രേക്ഷനെ ഒന്ന് കരയിപ്പിക്കുകയും ചെയ്യുന്നൊരു സിനിമ. ഒരു ഓൾഡ് സ്കൂൾ പ്രോഡക്റ്റ് എങ്കിലും ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന സിനിമ.

മൂകാംബിക ക്ഷേത്രവും അതിന്റെ പരിസരവുമാണ് ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നത്. മൂകാംബികയിൽ ഒരു ലോഡ്ജ് നടത്തുന്ന മാധവന്റെയും അരവിന്ദന്റേയും ജീവിതത്തിലൂന്നിയ കാഴ്ചകളാണ് സിനിമയിലുള്ളത്. അമ്മയാരെന്നു അറിയാത്ത അരവിന്ദനെ മാധവൻ എടുത്തു വളർത്തുന്നതാണ്. ഒരിക്കൽ അരവിന്ദന്റെ ജീവിതത്തിലേക്ക് വരദ എന്ന പെൺകുട്ടി കടന്നു വരുന്നു. വരദയോടൊപ്പം പിന്നീട് അമ്മയെ തേടി പോകുന്ന അരവിന്ദന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നേറുന്നത്.

ആദ്യ പകുതി ഹ്യൂമർ ട്രാക്കിലൂടെയാണ് മുന്നേറുന്നത്, അരവിന്ദന്റേയും മാധവന്റെയും സുഹൃത്തുക്കളുടെ സൗഹൃദ കാഴ്ചകൾ സിനിമയെയും പ്രേക്ഷനെയും മുന്നോട്ട് കൊണ്ട് പോകുന്നു. രണ്ടാം പകുതിയാകട്ടെ വൈകാരിക രംഗങ്ങൾ കൊണ്ട് കഥയുടെ പ്രതലത്തെ ഉയർത്തുന്നു. ഒപ്പം ഒരു നല്ല ക്ലൈമാക്സ് കൂടിയാകുമ്പോൾ സിനിമ നല്ലൊരു അനുഭവം സമ്മാനിച്ച് പൂർണമാകുന്നു.

പുതുമയുടെ പെരുമഴ ഒന്നും സമ്മാനിക്കുന്നില്ല എങ്കിലും ഈ അരവിന്ദനെയും അധിതികളെയും നിങ്ങൾക്ക് ഇഷ്ടമാകും ഉറപ്പ്…

Comments are closed.