അതിശയനിലെ അന്നത്തെ പയ്യൻ ഇന്നത്തെ നായകൻ – കളിക്കൂട്ടുകാർ റിവ്യൂഅതിശയൻ, ആനന്ദ ഭൈരവി എന്നി ചിത്രങ്ങളിലൂടെ ബാലതാരമായി എത്തി നിരവധി പുരസ്‌കാരങ്ങൾ നേടിയയാളാണ് ദേവദാസ്‌. ഇന്ന് ദേവദാസ് നായകനാകുന്ന പുതിയ ചിത്രം കളിക്കുട്ടുകാർ തീയേറ്ററുകളിൽ എത്തി. ദേവാമൃതം സിനിമ ഹൗസ് നിർമ്മിച്ച് പി കെ ബാബുരാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയതു ഭാസി പടിക്കൽ ആണ്.

കുറച്ചു കൂട്ടുകാരുടെ സൗഹൃദത്തിന്റെയും അതിജീവനത്തിന്റെ കഥയുമായി ആണ് കളികൂട്ടുകാർ എത്തുന്നത്.. 19 വയസുള്ള എൻജിനിയറിങ് വിദ്യാർഥികളായ ഇവരുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെ ആണ് ചിത്രം വികസിക്കുന്നത്. ആറു കൂട്ടുകാർ ചേർന്ന ഈ ഗ്രൂപ്പിന്റെ കഥ മാത്രമല്ല സംവിധായകൻ പറയുന്നത്, സാമൂഹികമായ ചില വിഷയങ്ങളും ഒരു നല്ല സന്ദേശവും സിനിമയിലുണ്ട്.

ഇന്നത്തെ കാലത്തു കൗമാരക്കാർ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന ഒറ്റപെടലിന്റെയും കുറ്റപ്പെടുത്തലുകളുടെയും വിഷയങ്ങൾ കൂടെ ചിത്രം പറയാൻ ശ്രമിക്കുന്നുണ്ട്. പൂർണമായും ഒരു എന്റെർറ്റൈനെർ ആയി സൃഷ്ടിച്ചിരിക്കുന്ന ചിത്രം യൂത്തിനും ഫാമിലിക്കും ഒരുപോലെ ഇഷ്ടപെടുന്ന രീതിയിൽ ആണ് സൃഷ്ടിച്ചിരിക്കുന്നത്. സാമൂഹികമായ ചില യാഥാർഥ്യങ്ങളും പൊള്ളയായ പല ചിന്തകളും ചിത്രം ചൂണ്ടിക്കാട്ടുന്നു.

പുതുമുഖങ്ങളോടൊപ്പം സലിംകുമാര്‍,ജനാര്‍ദ്ദനന്‍,കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ബൈജു, ഷമ്മി തിലകന്‍, രാമു, ശിവജി ഗുരുവായൂര്‍, , വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി , ഐറിന്‍, ലക്ഷ്മി പ്രമോദ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ദേവദാസിനോപ്പം നിധി, ആൽവിൻ, ജെൻസൺ ജോസ്, സ്നേഹ സുനോജ്, ഭാമ എന്നിവരാണ് 6 അംഗ റ്റീനേജ് ഗ്യാങ്ങിനെ അവതരിപ്പിക്കുന്നത്. ഒരു പുതുമുഖ ചിത്രം എന്നതിലുപരി ശക്തമായ സന്ദേശം നൽകുന്ന സിനിമയാണ് കളികൂട്ടുകാർ

Comments are closed.