ശ്രീനിവാസൻ കണ്ടുപിടിച്ച ആ രഹസ്യ പ്രണയം



മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ ദമ്പതിമാരാണ് പാര്‍വ്വതിയും ജയറാമും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിനാണ് വിവാഹം നടന്നത്. ജയറാമിനും പാർവതി തമ്മിലുള്ള വിവാഹത്തിന് പാർവതിയുടെ വീട്ടിൽ മുൻപ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഇരുവരുടെയും ആ പ്രണയ വിവാഹത്തിന് പിന്നില്‍ സിനിമ മേഖയിലെ പലരുടെയും ശക്തമായ ഇടപെടലുണ്ട്.

സിനിമയുടെ ലൊക്കേഷനില്‍ നിന്നും പ്രണയത്തിലായ താരങ്ങള്‍ 1992 ലായിരുന്നു വിവാഹിതരായത്. അതീവ രഹസ്യമായി ഇരുവരും കൊണ്ട് നടന്ന പ്രണയം കൊണ്ടുനടന്നത്. ഏറെ രഹസ്യമായി പ്രണയം സത്യൻ അന്തിക്കാടും ശ്രീനിവാസനും കണ്ടത്തെത്തി. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീനിവാസൻ, ഉർവശി, ജയറാം, പാർവതിതുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, തലയണമന്ത്രം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ജയറാമിന്റെയും പാര്വതിയുടെയും പ്രണയം CID പണിയിലൂടെ കണ്ടെത്തിയത്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമ്പോൾ തന്നെ ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള സംശയം ഉടലെത്തിരുന്നു. അങ്ങനെ സത്യന്‍ അന്തിക്കാട് അവർ തമ്മില്‍ പ്രണയത്തിലാണോ എന്നറിയാന്‍ ശ്രീനിവാസനെ ഏല്‍പ്പിച്ചു.

ഒരു ദിവസം ജയറാം ലൊക്കേഷനിലേക്ക് വന്ന പാർവതിയെയും ജയറാമിനെയും കുറച്ച് നേരം നോക്കി നിന്ന ശ്രീനിവാസന്‍ ഉടൻ തന്നെ തന്റെ കൂർമ്മ ബുദ്ധിയിലൂടെ അവർ പ്രണയത്തിലാണ് എന്ന് കണ്ടുപിടിക്കുകയും. അപ്പോള്‍ തന്നെ സത്യന്‍ അന്തിക്കാടിനെ വിളിച്ച് സംഗതി സത്യമാണ് ഇവര്‍ തമ്മില്‍ പ്രേമത്തിലാണെന്ന് പറയുകയും ചെയ്തു. ശ്രീനിവാസൻ അത് ഏറെ രസകരമായ നിരീക്ഷണത്തിലൂടെയാണ് കണ്ടുപിടിച്ചത്. ആ ലൊക്കേഷനിലെ എല്ലാവരോടും ജയറാം സംസാരിക്കും പക്ഷെ പാര്‍വതിയോട് മാത്രം സംസാരിക്കുന്നില്ലായിരുന്നു. ഒരു വാക്ക് പോലും ആളുകളുടെ മുന്നിൽ വച്ച് പറയുന്നില്ലായിരുന്നു. ഇതോടെ ശ്രീനിവാസൻ ഇവരെ നിരീക്ഷിക്കുകയും ചെയ്തു.അങ്ങനെ ജയറാമും പാര്‍വതിയും പ്രണയത്തിലാണെന്ന് ശ്രീനിവാസന്‍ കണ്ടു പിടിച്ചു. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വേദിയിൽ ജയറാം തന്നെയാണ് ഈ രസകരമായ കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്