അർജുൻ റെഡ്‌ഡി താരം ദുൽഖറും ഒന്നിക്കുന്നു

0
207

അർജുൻ റെഡ്ഢി എന്ന ചിത്രം കൺവെൻഷനൽ തെലുങ്ക് ചിത്രങ്ങളുടെ ഫോര്മാറ്റിനെ ഒട്ടാകെ മാറ്റി മറിച്ച സിനിമയാണ്. അമ്പതു കോടി നേടിയ ചിത്രം പ്രതീക്ഷകളെ തകിടം മറിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച വിജയ് ദേവരകൊണ്ട നായകനായ ചിത്രം ഒരു മെഡിക്കൽ വിദ്യാർഥിയുടെ ജീവിതത്തിലുടെ കടന്നു പോകുന്ന ഒന്നാണ്, തികച്ചും സെറ്റൽഡ് ആയി ഗിമ്മിക്കുകൾ ഇല്ലാതെ ചിത്രീകരിച്ച അർജുൻ റെഡ്‌ഡി തെലുങ്കിലെ ട്രെൻഡ് സെറ്റർ തന്നെയാണ്

വിജയ് ദേവരകൊണ്ട ദുൽഖർ സൽമാനൊപ്പം അടുത്ത ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. മലയാളത്തിൽ അല്ല തെലുങ്കിൽ. മഹാനടി എന്ന് പേരിട്ട ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നു എന്ന വാർത്ത ഏവരും അറിഞ്ഞതാണ് അതെ ചിത്രത്തിൽ തന്നെയാണ് വിജയ്യും അഭിനയിക്കുന്നത്. സാവിത്രി എന്ന നടിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ സാമന്തയാണ് വിജയ്യുടെ പെയർ ആകുന്നത്

ജെമിനി ഗണേശന്റെ വേഷത്തിൽ ദുൽഖർ എത്തുന്ന ചിത്രത്തിൽ സാവിത്രി ആയി വേഷമിടുന്നത് കീർത്തി സുരേഷാണ്. വിജയ്യുടെ വേഷം എന്താണെന്നു ഇതുവരെ വെളിവായിട്ടില്ല. പെല്ലിചുപുല്ലു എന്ന ചിത്രം മുതലാണ് വിജയ് തെലുങ്ക് സിനിമാ ലോകത് ശ്രദ്ധേയനാകുന്നത്