ഉത്തര ഉണ്ണിയുടെ വിവാഹത്തിൽ തിളങ്ങി സംയുക്തയും ബിജു മേനോനും…ഫോട്ടോസ് കാണാം

0
2786

നടി ഊർമിള ഉണ്ണിയുടെ മകളും സിനിമ താരവുമായ ഉത്തര ഉണ്ണി വിവാഹിതയായി.നിതേഷ് ആണ് ഉത്തരയുടെ വരൻ. ബാംഗ്ലൂരുവിൽ ഐ ടി മേഖലയിലാണ് നിതേഷ് ജോലി ചെയുന്നത്.കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഉത്തര ഒരു നല്ല നർത്തകി കൂടെയാണ്.

2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു.കല്യാണത്തിന്റെയും റീസെപ്‌ഷന്റെയും ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.ഉത്തരയുടെ അടുത്ത ബന്ധുവാണ് നടി സംയുക്ത മേനോൻ. സംയുക്തയും ബിജു മേനോനും വിവാഹത്തിന് എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളും ശ്രദ്ധേയമാണ്.