10 വർഷത്തെ പ്രണയം!!!സൈനയും കശ്യപും – വിവാഹ ഫോട്ടോസ് കാണാം!!!



ബാഡ്മിന്റൺ സൂപ്പർ താരങ്ങളായ സൈനാ നെഹ്വാളും കശ്യപും വിവാഹിതരായി. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റൺ‍‍ താരമാണ് ഖേൽ രത്ന സൈന നേവാൾ. ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. നിലവിൽ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയായായ ഇവർ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ്. ലോക ബാഡ്‌മിന്റൻ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ്. ഒളിംപിക്സിൽ ബാഡ്മിന്റൻ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യൻ താരം, വേൾഡ് ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളുമുണ്ട്.

Comments are closed.