രാജമൗലിയുടെ മകന്‍ കാര്‍ത്തികേയന്‍റെ വിവാഹം – ഫോട്ടോസ് കാണാം!!!



തെലുഗു സംവിധായകന്‍ എസ്.എസ്‌ രൗജമൗലിയുടെ മകന്‍ കാര്‍ത്തികേയ വിവാഹിതനായി. പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ വി.ബി രാജേന്ദ്ര പ്രസാദിന്റെ പേരക്കുട്ടിയും നടന്‍ ജഗപതി ബാബുവിന്റെ സഹോദരന്‍ രാമപ്രസാദിന്റെ മകളുമായ പൂജ പ്രസാദ് ആണ് വധു. ഗായികയാണ് പൂജ പ്രസാദ്‌.

തെലുഗു സിനിമ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു സംവിധായകനും തിരക്കഥാകൃത്തും നടനുമാണ്‌ കൊടുരി ശ്രീസൈല ശ്രി രാജമൌലി എന്ന എസ് എസ് രാജമൌലി. മഗധീര (2009 ), ഈച്ച (2012) , ബാഹുബലി (2015) എന്നീ സിനിമകൾ അദ്ദേഹത്തിന്റെ വിജയ സിനിമകൾ ആണ്. അദ്ദേഹത്തിന്റെ പല സിനിമകളും മറ്റ് ഭാഷകളിൽ മൊഴി മാറ്റിയും പുനർ നിർമ്മിച്ചും റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ അദ്ദേഹം ഇന്ത്യയിലെ മുൻ നിര സംവിധായകരിൽ ഒരാളായി മാറി

Comments are closed.