നടി ശ്രിന്ദയുടെ വിവാഹ ചിത്രങ്ങള്‍ കാണാം!!!ചെറുതും വലുതുമായ ഒരുപിടി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ശ്രിന്ദ വീണ്ടും വിവാഹിതയായി. സിനിമ മേഖലയിൽ നിന്നുള്ളയാളാണ് വരൻ. വരൻ സിജു എസ് ബാവ ഒരു യുവ സംവിധായകനാണ്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം, അടുത്ത സുഹൃത്തുക്കൾളും ബന്ധുക്കൾക്കും മാത്രമേ വിവാഹത്തിന് ക്ഷണം ലഭിച്ചിരുന്നുള്ളു. സംവിധായകൻ ആഷിഖ് അബുവിന്റെ അസ്സോസിയേറ്റ് ആണ് സിജു എസ് ബാവ. ഫഹദ് ഫാസിലിനെയും, ഇഷ തൽവാറിനെയും കേന്ദ്ര കഥാപത്രങ്ങളാക്കി നാളെ എന്നൊരു ചിത്രം സിജു സംവിധാനം ചെയ്തിരുന്നു. ചിത്രം റീലീസായിട്ടില്ല. ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കൾ നവ ദമ്പതികൾക്ക് സമൂഹ മാധ്യമങ്ങൾ വഴി ആശംസകൾ അറിയിച്ചു. പത്തൊന്പതാമത്തെ വയസിലാണ് ശ്രിന്ദ ആദ്യം വിവാഹിതയാകുന്നത് പിന്നീട് വിവാഹ മോചനം നേടി. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ പ്രകടത്തിലൂടെ ആണ് ശ്രിന്ദക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത്.

Comments are closed.