നടന്‍ ആര്യയുടെയും സയേഷയുടെയും വിവാഹം!!!ഫോട്ടോസും വിഡിയോയും കാണാം!!!

0
1518

മാർച്ച് പത്തിന്, താരങ്ങളായ ആര്യയും സായ്‌യേഷയും വിവാഹിതരായി. ഗജനികാന്ത് എന്ന ചിത്രത്തിൽ നായികാ നായകന്മാരായി എത്തിയ ഇരുവരും ആ ഷൂട്ടിംഗ് സെറ്റിൽ വച്ച് തന്നെ പ്രണയത്തിലായിരുന്നു. ഏറെ നാളായി വിവാഹത്തെ ചുറ്റിപറ്റി റുമറുകൾ ഉണ്ടായിരുന്നെങ്കിലും ഫെബ്രുവരി 14 പ്രണയ ദിനത്തിൽ ആര്യയും സയ്‌യേഷയും തങ്ങളുടെ പ്രണയം ലോകത്തോട് തുറന്നു പറഞ്ഞു. വീട്ടുകാരുടെ അനുഗ്രഹാശംസകളോടെ ആണ് ഇരുവരും വിവാഹിതരായത്. താജ് ഫലകനുമാ പാലസിൽ വച്ചാണ് ഇവർ വിവാഹിതരായത്. നടൻ സൂര്യയും സഹോദരൻ കാർത്തിയും ചടങ്ങിന് എത്തിയിരുന്നു. കോൾ ബ്ലാക്ക് ഷെർവാണി ആണ് ആര്യ ധരിച്ചത്. റെഡ് ബ്രൈഡൽ ലെഹങ്ക ആണ് സയ്‌യേഷ ധരിച്ചത്. വിവാഹത്തിന് ശേഷം നടന്ന റിസപ്ഷന് ഇരുവരും റൗഡി ബേബി എന്ന ഗാനത്തിന് ചുവടു വച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്…

ആര്യയും സായ്‌യേഷയും തമ്മിൽ പ്രണയത്തിൽ ആണെന്നും വിവാഹിതരാകാൻ പോകുകയാണെന്നും വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഇരുവരും അതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഈ പ്രണയ ദിനത്തില്‍ ആര്യ കാര്യങ്ങളുടെ സത്യാവസ്ഥ തുറന്നു പറഞ്ഞിരിന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ആര്യ മാർച്ചിൽ താനും സായ്‌യേഷയും വിവാഹിതരാകുമെന്ന വാർത്ത പുറത്തു പറഞ്ഞത്. നേരത്തെ ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താൻ എങ്കൽ വീട്ടു മാപ്പിളേ എന്നൊരു റിയാലിറ്റി ഷോ നടന്നിരുന്നു എന്നാൽ പിന്നീട് അതിൽ വിജയി ആയ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യമില്ലെന്നും ആര്യ പറഞ്ഞിരുന്നു. ഇതേതുടർന്ന് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഗജിനികാന്ത് എന്ന ചിത്രത്തിലാണ് ആര്യയും സയ്‌യേഷയും ഒരുമിച്ചു ആദ്യം അഭിനയിച്ചത്. കെ വി ആനന്ദ് ചിത്രം കാപ്പാനിലും ഇവർ ഒരുമിച്ചു അഭിനയിക്കുന്നുണ്ട്.