നടന്‍ അനീഷ്‌ ജി മേനോന്‍ വിവാഹിതനായി – ഫോട്ടോസ് കാണാം!!!

0
800

അനീഷ് ജി മേനോൻ എന്ന യുവ കലാകാരൻ വിവാഹിതനായി. നിരവധി ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കയറിപ്പറ്റിയ അനീഷ് ജി മേനോനെ അവസാനം പ്രേക്ഷകർ കണ്ടത് ഞാൻ പ്രകാശനിലാണ്. ഫഹദിന്റെ കഥാപാത്രമായ പ്രകാശന്റെ കൂട്ടുകാരനായി എത്തിയ അനീഷ് ചെറുതെങ്കിലും ഏറെ ശ്രദ്ധേയമായ വേഷമാണ് ചിത്രത്തിൽ ചെയ്തത്.

പ്രകാശനെ പെണ്ണുകാണൽ ചടങ്ങിന് അനീഷിന്റെ കഥാപാത്രം വിളിക്കുന്നതും, പ്രകാശൻ അത് കലാകുന്നതും തീയേറ്ററുകളിൽ ഏറെ ചിരിപടർത്തിയ രംഗങ്ങളാണ്. അനീഷിന്റെ വിവാഹ ചിത്രങ്ങളും മറ്റും പുറത്തു വരുമ്പോൾ കുസൃതി ചിരിയോടെ സോഷ്യൽ മീഡിയ ചോദിക്കുന്നത് പ്രകാശനെ പെണ്ണ് കാണാൻ കൊണ്ടുപോയില്ല അല്ലെ എന്നാണ്.. ഇന്ന് രാവിലെയാണ് ഗുരുവായൂർ വെച്ച് വിവാഹം നടന്നത്, ഐശ്വര്യ രാജൻ ആണ് വധു. 2018 ആഗസ്റ്റിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്.ഒടിയൻ ,സുഡാനി ഫ്രം നൈജീരിയ, ദൃശ്യം, വള്ളീംതെറ്റി പുള്ളീംതെറ്റി, കെഎല്‍ 10 തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അനീഷ് ചെയ്തിരുന്നു.. ഫോട്ടോസും വീഡിയോയും കാണാം….