ആസിഫ് അലിയും കുടുംബവും – ചിത്രങ്ങള്‍ കാണാം!!!
Photos: Nijin_Lightroom

ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫലി അഭിനയിച്ച “ആദ്യമായി” എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായി ആസിഫ്‌ അലിയെ തിരഞ്ഞെടുക്കുവാൻ ഇത് കാരണമായി. നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. ..കണ്ണൂർ സ്വദേശിനിയായ സമയുമായി 2013 മേയ് 26-ന് വിവാഹിതനായി.

Comments are closed.