അസിനും കുടുംബവും – ഫാമിലി ഫോട്ടോസ് കാണാം!!!

0
443

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് അസിൻ തോട്ടുങ്കൽ. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ മൂന്ന് പ്രാവശ്യം ഫിലിംഫെയർ പുരസ്കാരം നേടിയിട്ടുള്ള അസിൻ ജനിച്ചു വളർന്നത് കേരളത്തിലാണ്. കൊച്ചിയിലെ നാവൽ പബ്ലിക് സ്കൂളിലാണ് അസിൻ തൻറെ വിദ്യാഭ്യാസം തുടങ്ങുന്നത്. അസിൻറെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഈ ദമ്പതികളുടെ ഏകമകളാണ് അസിൻ. കൊച്ചിയിലെ സെൻറ് തെരേസാസ് കോളേജിൽ നിന്ന് ബിരുദം നേടിയ അസിൻ പിന്നീട് കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് താമസം മാറ്റി. പ്രശസ്ത മലയാളം സം‌വിധായകൻ സത്യൻ അന്തിക്കാട് സം‌വിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. ..ഒരു നടിയാവുന്നതിനു മുൻപ് അസിൻ തൻറെ ജീവിതത്തിലെ കുറച്ചുസമയം മോഡലിംഗിനും ബിസിനസ്സിനും വേണ്ടി നീക്കിവെച്ചിരുന്നു.. മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമ്മയെ അസിൻ 2016 ജനുവരിയിൽ വിവാഹം ചെയ്തു.