അഞ്ചു വര്‍ഷം നീണ്ട പ്രണയം!!!സഞ്ജു സാംസൺ വിവാഹിതനായി – ഫോട്ടോസ് കാണാം!!

0
403

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. പ്രണയ വിവാഹമായിരുന്നു. ഇന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് സഞ്ജു സാംസൺ ചാരുലതയെ മിന്നു ചാർത്തിയത്. തീർത്തും സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടന്നത്. വൈകുന്നേരം തിരുവനന്തപുരം ഗിരിദീപം ഹാളിൽ വച്ച് റിസപ്ഷൻ നടക്കും. റിസപ്ഷന് രാഹുൽ ദ്രാവിഡ് അടക്കമുള്ള പ്രമുഖർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാൻ റോയൽസ് എന്ന ipl ടീമിൽ ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്.സഞ്ജുവിന്റെ സഹ താരങ്ങളും വൈകുന്നേരം റിസപ്ഷന് എത്തും.

photos : Maritus Events!!

അഞ്ചു വര്ഷം നീണ്ട പ്രണയത്തിനു ഒടുവിൽ ആണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. മാർ ഇവാനിയോസ് കോളജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായിരുന്ന സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത…