നടി മേഘ്‌ന രാജിന്‍റെ വിവാഹ നിശ്ചയ ഫോട്ടോസ് കാണാം!!മേഘ്‌ന രാജ് വിവാഹിതയാകുന്നു, വരന്‍ യുവനടന്‍ ചിരഞ്ജീവി സര്‍ജയാണ്. അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഒക്ടോബര്‍ 22 ന് വിവാഹ നിശ്ചയം നടന്നു. ചിത്രങ്ങള്‍ കാണാം

1990 മെയ് 3ന് സിനിമാതാരങ്ങളായ സുന്ദർ രാജിന്റേയും പ്രാമിള ജോഷായിയുടേയും മകളായി കർണാടകയിലെ ബാംഗളൂരിൽ ജനിച്ചു .തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ വിവിധ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബ്യൂട്ടിഫുളിലെ ആനി എന്ന കഥാപാത്രത്തെയും മഴനീർ തുള്ളികൾ എന്ന ഗാനത്തെയും ഇഷ്ടമാകാത്ത മലയാളികൾ ഉണ്ടാകില്ല. മേഘ്‌ന രാജ് എന്ന നടി ഒരുപിടി നല്ല വേഷങ്ങളിലൂടെയാണ് മലയാള സിനിമ പ്രേമികളുടെ ഹൃദയങ്ങളിലേക്ക് കയറിയത്. വിനയന്റെ യെക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളം അരങ്ങേറ്റം എങ്കിലും മേഘ്‌ന അതിനു മുൻപ് തന്നെ കന്നഡ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

Comments are closed.