ആഡംബരത്തിന്‍റെ അവസാനവാക്കായ റോൾസ് റോയ്‌സ് ഉള്ള 11 ഇന്ത്യൻ സെലിബ്രിറ്റികൾ!!!ഈ ബ്രിട്ടീഷ് വാഹനം സ്വന്തമാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിങ്ങളുടെ കഴിഞ്ഞ തലമുറ ഉൾപ്പെടെ മുൻവർഷങ്ങളിലെ സാമൂഹിക ജീവിതം, നിങ്ങളുടെ മുഴുവൻ ചരിത്രവും പ്രൊഫൈലുകളും സാമൂഹ്യ സ്റ്റാൻഡേർഡുകളും അവർ കൃത്യമായി പരിശോധിക്കും, റോൾസ് റോയ്സ് ഉപഭോക്താവിന്‍റെ ഒരു മുഴുവൻ പശ്ചാത്തല പരിശോധന നടത്തുന്നു. ഒരു ടെസ്റ്റ് ഡ്രൈവ് പോലും ലഭിക്കുമെന്ന കാര്യവും മറക്കുക, അവർ വ്യക്തമായ പരിശോധനകൾക്ക് ശേഷം മാത്രം തിരഞ്ഞെടുക്കുന്ന കസ്റ്റമെർസ്ന് പോലും ഈഭാഗ്യം ലഭിക്കു. ഇതിനൊത്ത ഫീച്ചറുകൾ ഈ വാഹനം നൽകുന്നു എന്നതാണ് വാസ്തവം. റോൾസ് റോയ്‌സ് ഉള്ള ഇന്ത്യൻ സെലിബ്രിറ്റികൾ ആരൊക്കെ ആണെന്ന് നോക്കാം….

അമിതാഭ് ബച്ചൻ

“ഏകലവ്യ” എന്ന ചിത്രത്തിലെ അഭിനയത്തിൽ ഇമ്പ്രെസ്ഡ് ആയ ചിത്രത്തിന്റെ നിർമാതാവ് വിധു വിനോദ് ചോപ്രയാണ് അമിതാഭ്ബച്ചനു സ്ലീക് സിൽവർ നിറത്തിലുള്ള റോൾസ് റോയ്സ് ഫാന്റം കാർ സമ്മാനമായി നൽകിയത്. 7.55-8.83 കോടി രൂപവരെയാണ് കാറിന്‍റെ വില. റോൾസ് റോയ്സിന്‍റെ ഏറ്റവും വില കൂടിയ മോഡലുകളിൽ ഒന്നാണ് ഫാന്റം. 2007ലാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്.

അക്ഷയ് കുമാർ

റോൾസ് റോയ്‌സ് ഫാന്റമാണ്‌ അദ്ദേഹത്തിന്റെ വാഹനം. ബെൻറ്ലി, പോർഷെ ഉൾപ്പടെ ഉള്ള അദ്ദേഹത്തിന്‍റെ ശേഖരത്തിലെ വളരെ വിലപിടിപ്പുള്ള ഒരു അതിഥിയാണ് ഫാന്റം. 6.8ലിറ്റർ V12 എൻജിനാണ് വാഹനത്തിന്റേത്. ക്യാബിനുളിലെ പിൻ ഡ്രോപ്പ് സയ്ലെൻസ്സ് ആണ് വണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹം സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും ഇതുതന്നെ.

അമീർ ഖാൻ

2011ലാണ് സിൽവർ നിറത്തിലുള്ള റോൾസ് റോയ്സ് ഗോസ്റ്റ് അമീർ ഖാൻ വാങ്ങിയത്. മഹാരാഷ്ട്രയിലെ സതാര ആർ.ടി ഓഫീസി രജിസ്റ്റർ ചെയ്ത വണ്ടിക്ക്, രജിസ്റ്ററേഷൻ ചാർജ് മാത്രം ഏകദേശം 47ലക്ഷം രൂപയോളമായി. MH 11 AX 1 എന്ന നമ്പറിനു വേണ്ടി അദ്ദേഹം 3ലക്ഷം രൂപയും നൽകി.

ശങ്കർ

തമിഴ് സംവിധായകൻ ശങ്കർ 2012 ലാണ് റോൾസ് റോയ്സ് ഗോസ്റ്റ് കാർ സ്വന്തമാക്കിയത്. അദ്ദേഹം സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും ഇതാനും. 1.25 കോടി വിലയുള്ള വാഹനത്തിനു 1.75കോടി ഇമ്പോർട്ട് ഡ്യൂട്ടിയും 45 ലക്ഷം രജിസ്ട്രേഷൻ ചാർജും ഉൾപ്പടെ ഏകദേശം 3.45 കോടിയോളം വില വരും. ചെന്നൈ കെ.കെ നഗർ ആർ.ടി. ഓഫീസിൽ രജിസ്റ്റർ ചെയ്ത വാഹനത്തിനു TN 09 BQ 0008 എന്ന നമ്പറും അദ്ദേഹം ലേലത്തിൽ വാങ്ങി. 8 അദ്ദേഹത്തിന്റെ ഭാഗ്യ നമ്പറാണ്‌.

വിജയ്

റോൾസ് റോയ്സ് ഗോസ്റ്റ് ആണ് അദ്ദേഹത്തിന്റെ വാഹനം. തുപ്പാക്കി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് അദ്ദേഹം ഈ വണ്ടി സ്വന്തമാക്കിയത്. തമിഴ് സിനിമാലോകത്തെ രണ്ടാമത്തെ റോൾസ് റോയ്സ് സ്വന്തമാക്കുന്ന വ്യക്തിയാണ് വിജയ്. ചെന്നൈ നഗരത്തിലൂടെ അദ്ദേഹം ഈ കാറിൽ സഞ്ചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഹൃതിക് റോഷൻ

42 ആം ബർത്ഡേയിലാണ് ഹൃതിക് റോഷൻ റോൾസ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയത്. ബർത്ഡേ പാർട്ടിയോട് അനുബന്ധിച്ചു സിനിമയിലെ മിക്ക സുഹൃത്തുകളെയും അദ്ദേഹം ക്ഷണിച്ചിരുന്നു, ഈ വേദിയിൽ വാഹനം എല്ലാവരുടെയും മുമ്പിൽ അവതരിപ്പിച്ചു. കാബിൽ എന്ന ചിത്രത്തിനു ശേഷമാണ് അദ്ദേഹം ഈ കാർ വാങ്ങിയത്. MH 46 AD 1001 ആണ് നമ്പർ.

പ്രിയങ്ക ചോപ്ര

റോൾസ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയ പ്രിയങ്ക പിന്നീട് സ്വന്തം ഇഷ്ടാനുസരണം വാഹനം റീഡിസൈൻ ചെയ്തു. കാതടപ്പിക്കുന്ന സൗണ്ട് സിസ്റ്റവും, ഫുഡ് സ്റ്റോറേജ് ഫെസിലിറ്റികളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ധനുഷ്

റോൾസ് റോയ്സ് ഫാന്റം മോഡൽ ആണ് ധനുഷിന്റേത്. ആക്ടർ പ്രൊഡ്യൂസർ എന്നീ നിലകളിൽ കഴിവു തെളിയിച്ച ധനുഷ് തന്റെ ഇഷ്ടാവാഹനമായി പ്രീമിയം ബ്ലാക്ക്‌ കളർ ഫാന്റം തിരഞ്ഞെടുക്കുകയായിരുന്നു. നമ്പർ 106 ആണ് അദ്ദേഹം വണ്ടിക്ക് വേണ്ടി തിരഞ്ഞെടുത്തത്.

സഞ്ജയ് ദത്ത്‌

2010 ൽ വാങ്ങിയ റോൾസ് റോയ്സ് ഗോസ്റ്റ് അദ്ദേഹം ഭാര്യയായ മാന്യത ദത്തിന് സമ്മാനിക്കുകയായിരുന്നു. വൈറ്റ് കളർ സെഡാൻ ഗോസ്റ്റകൾ ഇന്ത്യയിൽ അപൂർവമാണ്. 3.5 കോടിയോളം വിലവരും.

ചിരഞ്ജീവി

വലിയ വാഹനപ്രേമിയാണ് ചിരഞ്ജീവി. അദ്ദേഹത്തിന്റെ മകൻ രാം ചരൺ സമ്മാനമായി നൽകിയതാണ് റോൾസ് റോയ്സ് ഫാന്റം. പ്രീമിയം ബ്ലാക്ക്‌ കളർ ഫാന്റം കൂടാതെ ലാൻഡ് ക്രൂയിസർ ഉൾപ്പടെ ഉള്ള വാഹനങ്ങൾ രാം ചരൺ അദ്ദേഹത്തിന് സമ്മാനമായി നൽകിയിട്ടുണ്ട്.

പ്രഭാസ്

പ്രഭാസും സ്വന്തമാക്കിയിരിക്കുന്നത് റോൾസ് റോയ്സ് ഫാന്റം തന്നെയാണ്. ബാഹുബലിയുടെ റിലീസിനു ശേഷമാണ് അദ്ദേഹം ഈ വണ്ടി സ്വന്തമാക്കിയത്. തുടർന്ന് അദ്ദേഹം സുഹൃത്തുകൾക്കായി പാർട്ടിയും ഒരുക്കിയിരുന്നു. ഇതുകൂടാതെ jaguar ഉൾപ്പടെ ഉള്ള സെഡാനുകൾ അദ്ദേഹത്തിന് ഉണ്ട്.

– ശ്രീരാജ് രാജു

Comments are closed.