വിലകൂടിയ ഇരുചക്ര വാഹനങ്ങളിൽ ഒന്നായ ഇന്ത്യൻ റോഡ്മാസ്റ്റർ സ്വന്തമാക്കി മാധവന്‍!!!

0
96

ഈ ഉത്സവകാലത്ത് പുതിയ ഒരു അതിഥി കുടുംബത്തിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ആർ മാധവൻ. അടുത്തിടെ ഇന്ത്യൻ റോഡ്മാസ്റ്റർ എന്ന ക്രൂയിസ് മോഡൽ ബൈക്കാണ് താരം സ്വന്തമാക്കിയത്. ബൈക്ക് പ്രേമിയായ അദ്ദേഹത്തിന്റെ കളക്ഷനിൽ വേറെയും ബൈക്കുകൾ ഉണ്ട്. നിലവിൽ ഡ്യുക്കാട്ടി ഡയൽ, യമഹ വി മാക്സ്, ബിഎംഡബ്ല്യു 1200 ജിടിഎൽ എന്നിവ അദ്ദേഹത്തിന് ഉണ്ട്.

49 ലക്ഷം ഇന്ത്യൻ രൂപ (മുംബൈ-ഓൺ-റോഡ്) വില വരുന്ന ബൈക്ക്. 1819 സിസി തന്‍ടര്‍ സ്ട്രോക്ക് 111 എൻജിനിൽ നിന്നും 2900 ആർപിഎംൽ 150 എൻഎം ടോർക്ക് ഉൽപാദിപ്പിക്കുന്നു. എൻജിൻ ആറ് സ്പീഡ് ട്രാൻസ്മിഷനാണ്.

യുഎസ്ബി, ബ്ലൂടൂത്, 200 വാട്ട് മ്യൂസിക് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിസിറ്റി അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്ഷീൽഡ്, സീറ്റുകൾ, റിമോട്ട് ലോക്കിംഗും എൽഇഡി ഹെഡ്ലാമ്പുകളും ഉള്ള വലിയ 64 ലിറ്റർ സ്റ്റോറേജ് ട്രങ്ക്, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇന്ത്യൻ റോഡ്മാസ്റ്ററിലെ ചില ഹൈലൈറ്റുകളാണ്‌. രാജ്യത്തെ ഏറ്റവും വിലകൂടിയ ഇരുചക്ര വാഹനങ്ങളിൽ ഒന്നാണ് ഇന്ത്യൻ റോഡ്മാസ്റ്റർ. ക്രൂയിസർ മോട്ടോർസൈക്കിളിലെ ഈ യൂണിറ്റ് അദ്ദേഹത്തിന്റെ കളക്ഷനിൽ ഏറ്റവും പുതിയത്.