മകന്‍ തൈമൂറിന് സെയ്ഫ് അലി ഖാന്‍റെ ശിശുദിന സമ്മാനം – 1.30 കോടി രൂപ വിലയുള്ള ജീപ്പ്‌!!

0
97

താര ദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും കുഞ്ഞുരാജകുമാരൻ തൈമൂർ തന്റെ നീല കണ്ണുകൾ കൊണ്ട് തന്നെ ബോളിവുഡിന്റെയും പ്രേക്ഷകരുടെയും മുഴുവൻ സ്നേഹം പിടിച്ചുപ്പറ്റിയതാണ്. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു പുതിയ സമ്മാനം നേടിയിരിക്കുകയാണ് തൈമൂർ ഈ ശിശുദിനത്തിൽ.

സാധാരണ പിറന്നാൾ സമ്മാനങ്ങൾ പിറന്നാൾ ദിവസങ്ങളിലാണ് നൽകാറുള്ളത്. എന്നാൽ പിറന്നാളിന് ഒരു മാസത്തോളം ബാക്കിനിൽക്കെ തൈമൂർ സ്വന്തമാക്കിയത് 1.30 കോടി രൂപ വിലയുള്ള ജീപ്പ് വാഹനമാണ്.

അച്ഛന്‍ സെയ്ഫ് അലി ഖാനാണ് മകന് ഈ സമ്മാനം നൽകിയത്. കാറിന്റെ പിൻ സീറ്റ് വളരെ കംഫർട്ടബിൾ ആണ് തൈമൂറിന് സുരക്ഷിതമായി കാറിൽ സഞ്ചരിക്കാനാകുമെന്നും, ചെറി റെഡ് നിറത്തിലുള്ള കാർ തൈമൂറിന് ഒരുപാട് ഇഷ്ടമാകുമെന്നും സെയ്‌ഫ്‌ പറയുന്നു. 2016 ഡിസംബർ 20 നാണ് സെയ്‌ഫ്‌ന്റയും കരീനയുടെയും ജീവിതത്തിലേക്ക് തൈമൂർ കടന്നു വന്നത്.

6.4ltr എഞ്ചിൻ 0-100 km/hr എത്താൻ വെറും 4 സെക്കന്റ് മാത്രമെടുക്കുന്ന വാഹനത്തിനു എബിഎസ് ബ്രേക്കിങ്, ട്രാക്ഷൻ ആൻഡ് സ്റ്റാബബിലിറ്റി കൺട്രോൾ സിസ്റ്റംസ്, പകൽ സമയം പ്രവർത്തിക്കുന്ന ലൈറ്റുകൾ, ഓട്ടോ ഡെലിവറി ഓഫ് ഹെഡ് ലാംപുകൾ, റിമോട്ട് ആന്റ് തെഫ്റ്റ് അലാറം എന്നിവയുമുണ്ട്. പിൻ ഡോറുകളിലുള്ള പ്രത്യേക ആൻങ്കറുകളും ലോക്കുകളും കുട്ടികൾക്ക് കൂടുതൽ സുരക്ഷ നൽകുന്ന പ്രത്യേകതകളാണ്.